Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: അടുത്ത കോലി അവന്‍ തന്നെ! ഇന്ത്യയുടെ പുതിയ സൂപ്പര്‍ താരങ്ങള്‍ 5 പേര്‍, ഫ്‌ളവര്‍ പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരങ്ങളാവാന്‍ സാധ്യതയുള്ള അഞ്ചു പേരെ തിരഞ്ഞെടുത്തിരിക്കുകയാണ് സിംബാബ്‌വെയുടെ മുന്‍ ഇതിഹാസവും ക്യാപ്റ്റനുമായിരുന്ന ആന്‍ഡി ഫ്‌ളവര്‍. കഴിഞ്ഞ ടി20 ലോകകപ്പ് വിജയത്തിനു ശേഷം നായകന്‍ രോഹിത് ശര്‍മ, മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി എന്നിവര്‍ ടി20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. മറ്റു രണ്ടു ഫോര്‍മാറ്റുകളിലും അധികം വൈകാതെ തന്നെ രണ്ടു പേരും വിരമിച്ചേക്കുകയും ചെയ്യും.

ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലിന്റെ കീഴില്‍ യുവനിരയെയാണ് സിംബാബ്‌വെയ്‌ക്കെതിരായ ടി20യില്‍ ഇന്ത്യ പരീക്ഷിച്ചത്. ആദ്യ മല്‍സരത്തില്‍ അപ്രതീക്ഷിത തോല്‍വി നേരിട്ടെങ്കിലും പരമ്പരയിലേക്കു ശക്തമായ തിരിച്ചുവരവ് നടത്താനുള്ള ശേഷി ഇന്ത്യന്‍ ടീമിനുണ്ട്. ഈ പരമ്പരയുടെ ഭാഗമായി ഇന്ത്യന്‍ എക്‌സ്പ്രസിനോടു സംസാരിക്കവെയാണ് ഭാവി സൂപ്പര്‍ താരങ്ങളാവാന്‍ സാധ്യതയുള്ള ചിലരെ ഫ്‌ളവര്‍ ചൂണ്ടിക്കാട്ടിയത്.

SHUBMAN GILL- YASHASVI JAISWAL

ഐപിഎല്‍ കോച്ചിങ് തൊപ്പി വയ്ക്കുകയാണെങ്കില്‍ ഞാന്‍ ശ്രദ്ധയോടെ വീക്ഷിക്കുന്ന കളിക്കാര്‍ ഇവരായിരിക്കും. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ഒരു മല്‍സരം പോലും കളിക്കാന്‍ യശസ്വി ജയ്‌സ്വാളിനു സാധിച്ചില്ല. പക്ഷെ അവന്‍ അതിശയിപ്പിക്കുന്ന കഴിവുള്ള ക്രിക്കറ്ററാണ്. ശുഭ്മന്‍ ഗില്ലിന്റെ നിലവാരം പരിഗണിക്കുമ്പോള്‍ കഴിഞ്ഞ ഐപിഎഎല്‍ അത്ര മികച്ചതായിരുന്നില്ല. പക്ഷെ അവന്‍ വളരെ ബുദ്ധിശാലിയായ താരമാണ്. വിരാട് കോലിയുടെ അതേ ശൈലിയിലാണ് ഗില്‍ കളിക്കാറുള്ളതെന്നും ഫ്‌ളവര്‍ വ്യക്തമാക്കി.

അഭിഷേക് ശര്‍മയുടെ പ്രകടനം കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ധ്രുവ് ജുറേലും എനിക്കു ഇഷ്ടപ്പെട്ട ഇന്ത്യന്‍ താരമാണ്. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ അവന്റെ പ്രകടനം ഞാന്‍ കണ്ടിരുന്നു. ഗംഭീരമായിട്ടാണ് ജുറേല്‍ ഈ പരമ്പരയില്‍ കളിച്ചത്.

അന്താരാഷ്ട്ര ക്രിക്കറ്റിനു ആവശ്യമായ ഒരു മികവ് റിയാന്‍ പരാഗിനുമുണ്ടെന്നും ഫ്വ്‌ളവര്‍ പറഞ്ഞു. കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മുഖ്യ കോച്ചായിരുന്നു അദ്ദേഹം. ആര്‍സിബിക്കായി റണ്‍മഴ പെയ്യിച്ച കോലി അന്നു ഓറഞ്ച് ക്യാപ്പും കൈക്കലാക്കിയിരുന്നു.

VIRAT KOHLI

വിരാട് കോലിയുടെ വിരമിക്കലിനെക്കുറിച്ച് (ടി20) ഞാന്‍ ചിന്തിച്ചിരുന്നില്ല. അദ്ദേഹം അത്തരമൊരു തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ ആശ്ചര്യമാണ് തോന്നിയത്. കഴിഞ്ഞ സീസണില്‍ വിരാടിനൊപ്പം ഐപിഎല്ലില്‍ പ്രവര്‍ത്തിച്ചത് ഞാന്‍ നന്നായി ആസ്വദിച്ചിരുന്നു. എനിക്കു വലിയ ബഹുമാനമാണ് അദ്ദേഹത്തോടുള്ളത്. ഒരു കളിക്കാരനെന്ന നിലയില്‍ മാത്രമല്ല ഇത്. ആര്‍സിബി ടീമില്‍ എന്നെക്കൂടാതെ ഫാഫ് ഡുപ്ലെസി, ക്രിക്കറ്റ് ഡയറക്ടറായ മോ ബോപട്ട് എന്നിവരെ വിരാട് പിന്തുണച്ച രീതിയും മറ്റൊരു കാരണമാണെന്നു ഫ്‌ളവര്‍ വിശദമാക്കി.

വിരാട് വളരെ നല്ലൊരു റോള്‍ മോഡലും കൂടിയാണ്. അസാധാരണ പ്രൊഫഷണല്‍ കായിക താരമാണ് അദ്ദേഹം. വിരാട് സ്വയം തന്നെ നന്നായി നോക്കുകയും ചെയ്യുന്നു. റോബോട്ടിക്ക് ആവാതെ തന്നെ വളരെയധികം അച്ചടക്കം പുലര്‍ത്തുന്നയാളുമാണ്. ഒരുപാട് ചിരിക്കുകയും തമാശകള്‍ പറയുകയും ചെയ്യാറുള്ള വിരാട് നല്ല നര്‍ബോധമുള്ള വ്യക്തിയാണ്.

ടീമിന്റെ കൂട്ടായ്മകളില്‍ വളരെ നന്നായി ഒത്തുചേരാറുള്ള അദ്ദേഹത്തെ എല്ലായ്‌പ്പോഴും ആര്‍ക്കും സമീപിക്കുകയും ചെയ്യാം. ക്രിക്കറ്റിന്റെ കാര്യത്തില്‍ അപാരമായ അറിവും വിരാടിനുണ്ട്. ബോക്‌സിനു പുറത്തേക്കു കാര്യങ്ങള്‍ ചിന്തിക്കുകയും ചെയ്യാറുണ്ടെന്നും ഫ്‌ളവര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, July 7, 2024, 14:55 [IST]
Other articles published on Jul 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+