Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: ഗില്ലിന് ടി20 പറ്റില്ല! 2 ഇന്നിങ്‌സല്ലാതെ എന്തുണ്ട്? എന്നിട്ടും ക്യാപ്റ്റന്‍, വിമര്‍ശനം

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായി മാറിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു രൂക്ഷ വിമര്‍ശനം. നാലു ബോളുകള്‍ നേരിട്ട അദ്ദേഹത്തിനു രണ്ടു റണ്‍സ് മാത്രമാണ് നേടാനായത്. പേസര്‍ ബ്ലെസിങ് മുസര്‍ബാനിയെറിഞ്ഞ രണ്ടാം ഓവറിലെ രണ്ടാമത്തെ ബോളില്‍ തന്നെ ഗില്‍ വീഴുകയായിരുന്നു. ആദ്യ ബോള്‍ മുതല്‍ തന്നെ ബാറ്റിങില്‍ താരം ഒട്ടും താളത്തിലല്ല കാണപ്പെട്ടത്. ടൈമിങ് ഇല്ലാതെ ഗില്‍ ശരിക്കും വിഷമിച്ചു.

ഒടുവില്‍ രണ്ടാമത്തെ ഓവറിലെ രണ്ടാമത്തെ ബോളില്‍ തന്നെ ഗില്‍ വീഴുകയും ചെയ്തു. മിഡില്‍- ലെഗ് ഏരിയയില്‍ ഫുള്‍ ലെങ്ത് ബോളാണ് പേസര്‍ പരീക്ഷിച്ചത്. ഗില്‍ അതു മിഡ് ഓണ്‍ ഏരിയയിലൂടെ ബൗണ്ടറി കടത്താന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ പ്രതീക്ഷിച്ചതു പോലെ ഇതു കണക്ട് ചെയ്യാന്‍ ഗില്ലിനായില്ല. മിഡ് ഓണില്‍ നേരെ ബ്രയാന്‍ ബെന്നറ്റിന്റെ കൈകളിലേക്കാണ് ബോള്‍ വന്നത്. അദ്ദേഹം അതു അനായാസം പിടികൂടുകയും ചെയ്തു.

SHUBMAN GILL

വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരില്‍ നിന്നും ഗില്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. ടി20 ഫോര്‍മാറ്റില്‍ അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തരുതെന്നാണ് പലരും ആവശ്യപ്പെടുന്നത്. ശുഭ്മന്‍ ഗില്‍ മികച്ചൊരു ടി20 ബാറ്ററല്ല. അദ്ദേഹത്തിനു ഈ ഫോര്‍മാറ്റില്‍ തിളങ്ങാനുള്ള കഴിവില്ല. അതുകൊണ്ടു തന്നെ മറ്റു ഫോര്‍മാറ്റുകളില്‍ ഗില്‍ ശ്രദ്ധിക്കണം. ടി20യില്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ച് കളിപ്പിക്കുകയാണെങ്കില്‍ ഏകദിനം, ടെസ്റ്റ് എന്നിവയിലെ ഫോം കൂടി നഷ്ടമായേക്കുമെന്നും ആരാധകര്‍ മുന്നറിയിപ്പ് നല്‍കി.

ശുഭ്മന്‍ ഗില്ലിനെ എന്തിനാണ് ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റനാക്കിയതെന്നു മനസ്സിലാവുന്നില്ല. റുതുരാജ് ഗെയ്ക്വാദായിരുന്നു ഈ പരമ്പരയില്‍ നായകസ്ഥാനത്തേക്കു മികച്ച ഓപ്ഷന്‍. ഗില്ലിന്റെ ടി20 കരിയറെടുത്താല്‍ അഹമ്മാദാബാദില്‍ പുറത്താവാതെ നേടിയ 126 റണ്‍സും ഫ്‌ളോറിഡയിലെ 77 റണ്‍സും മാറ്റി നിര്‍ത്തിയാല്‍ മികച്ചൊരു പ്രകടനം പോലും ചൂണ്ടിക്കാണിക്കാനില്ല. 7, 5, 46, 7, 11, 3, 7, 6, 9, 0, 8, 23, 31, 2 എന്നിങ്ങനെയാണ് ഗില്ലിന്റെ മറ്റു സ്‌കോറുകളെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

ടി20 ക്രിക്കറ്റില്‍ ഒന്നിനും കൊള്ളാത്ത ബാറ്ററാണ് ശുഭ്മന്‍ ഗില്‍. അഹമ്മദാബാദിലെ പിച്ച് മാറ്റിനിര്‍ത്തിയാല്‍ മറ്റെവിടെയും അദ്ദേഹത്തിനു കളിക്കാനറിയില്ല. ബൗളിങിനു അനുകൂലമായ സാഹചര്യങ്ങളില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കാത്തയാളാണ് ഗില്ലെന്നും ആരാധകര്‍ തുറന്നടിക്കുന്നു.

ശുഭ്മന്‍ ഗില്ലിനെ വിരാട് കോലിയുമായി താരതമ്യം ചെയ്യുന്നത് മണ്ടത്തരമാണ്. എല്ലാ ഫോര്‍മാറ്റുകളിലും ഒരുപോലെ ക്ലാസ് ബാറ്ററാണ് കോലി. പക്ഷെ ഗില്‍ ടി20 ഫോര്‍മാറ്റില്‍ തികഞ്ഞ പരാജയമാണ്. എന്നിട്ടു അദ്ദേഹത്തിനു തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചു കൊണ്ടേയിരിക്കുന്നു. ഈ പരമ്പരയില്‍ ഗില്ലിനു ക്യാപ്റ്റന്‍സി കൂടി നല്‍കിയത് വന്‍ അബദ്ധമാണെന്നും ആരാധകര്‍ വിമര്‍ശിച്ചു.

Story first published: Sunday, July 7, 2024, 17:35 [IST]
Other articles published on Jul 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+