Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: അനായാസം ഇന്ത്യ, ഗബ്ബാറും ഗില്ലും മിന്നി, 10 വിക്കറ്റിന്റെ ഗംഭീര ജയം

1

ഹരാരെ: സിംബാബ് വെക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ഗംഭീര ജയം. 10 വിക്കറ്റിനാണ് ആതിഥേയരായ സിംബാബ് വെയെ ഇന്ത്യ നാണംകെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ് വെ 40.3 ഓവറില്‍ 189 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 30.5 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ശുബ്മാന്‍ ഗില്ലിന്റെയും (82) ശിഖര്‍ ധവാന്റെയും (81) തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്ക് അനായാസ ജയമൊരുക്കിയത്. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.

ഇന്ത്യക്കായി ദീപക് ചഹാറും പ്രസിദ്ധ് കൃഷ്ണയും അക്ഷര്‍ പട്ടേലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി. സിംബാബ് വെക്കേതിരേ ഇന്ത്യ 10 വിക്കറ്റിന് ജയിക്കുന്നത് ഇത് മൂന്നാം തവണയാണ്. അവസാന 10 ഏകദിനത്തില്‍ 9ലും ജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

1

ടോസ് നേടിയ ഇന്ത്യ സിംബാബ് വെയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഈ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്ന തരത്തിലാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞത്. തുടക്കത്തില്‍ പിച്ചില്‍ നല്ല സ്വിങ് ലഭിച്ചതോടെ ദീപക് ചഹാറും മുഹമ്മദ് സിറാജും അതിനെ നന്നായി മുതലെടുത്തു. ഓപ്പണര്‍ ഇന്നസെന്റ് കയേയെ (20 പന്തില്‍ 4) മടക്കി ദീപക് ചഹാറാണ് ആതിഥേയര്‍ക്ക് ആദ്യ പ്രഹരം നല്‍കിയത്.

വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന് ക്യാച്ച് നല്‍കിയാണ് വിന്‍സെന്റിന്റെ മടക്കം. അധികം വൈകാതെ മറ്റൊരു ഓപ്പണറായ ടഡിവാന്‍ഷെ മറുമാനിയേയും (22 പന്തില്‍ 8) ദീപക് ചഹാര്‍ പുറത്താക്കി. സിംബാബ് വെ താരങ്ങളെ നിലയുറപ്പിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ അനുവദിച്ചില്ലെന്ന് പറയാം.മൂന്നാമന്‍ വെസ്ലി മധെവേരെയെയും (5) ദീപക്കാണ് പുറത്താക്കിയത്. വലിയ സമ്മര്‍ദ്ദത്തിലേക്ക് പോയ സിംബാബ് വെക്ക് പിന്നീട് തിരിച്ചുവരാനായില്ല.

1

സീന്‍ വില്യംസിനെ (13 പന്തില്‍ 1) മുഹമ്മദ് സിറാജ് പുറത്താക്കിയപ്പോള്‍ അപകടകാരിയായ സിക്കന്തര്‍ റാസയെ (17 പന്തില്‍ 12) പ്രസിദ്ധ് കൃഷ്ണയും മടക്കി അയച്ചു. റ്യാന്‍ ബേളിനെയും (18 പന്തില്‍ 11) പ്രസിദ്ധ് പുറത്താക്കി. ഒരു വശത്ത് നായകന്‍ റെജിസ് ചകാബ്വ സ്‌കോര്‍ബോര്‍ഡുയര്‍ത്തി. 51 പന്തുകള്‍ നേരിട്ട് നാല് ബൗണ്ടറി ഉള്‍പ്പെടെ 35 റണ്‍സ് നേടിയ ചകാബ്വ ഇന്ത്യക്ക് വലിയ ഭീഷണിയാവുമെന്ന് തോന്നിച്ചെങ്കിലും അക്ഷര്‍ പട്ടേല്‍ ക്ലീന്‍ബൗള്‍ഡാക്കി.

ലൂക് ജോങ്വെയെ (13) അക്ഷര്‍ എല്‍ബിയില്‍ കുടുക്കി. ഒരു ഘട്ടത്തില്‍ 150നുള്ളില്‍ ഒതുങ്ങുമെന്ന് തോന്നിച്ച സിംബാബ് വെ ഇന്നിങ്‌സിനെ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചെടുത്തത്. ബ്രാഡ് ഇവാന്‍സും (33*) റിച്ചാര്‍ ഗവാരയും (34) ചേര്‍ന്ന് 70 റണ്‍സാണ് ഒമ്പതാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ഇന്ത്യക്കെതിരേ സിംബാബ് വെയുടെ ഉയര്‍ന്ന 9ാം വിക്കറ്റ് കൂട്ടുകെട്ടാണിത്. സെഞ്ച്വറി കൂട്ടുകെട്ടിലേക്ക് നീങ്ങവെ ഗവാരയെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണയാണ് ഇന്ത്യക്ക് തിരിച്ചുവരവ് നല്‍കിയത്. വിക്ടര്‍ ന്യൂച്ചിയെ അക്ഷര്‍ പട്ടേലും പുറത്താക്കിയതോടെ 40.3 ഓവറില്‍ ആതിഥേയര്‍ 189ന് കൂടാരം കയറി.

1

മറുപടിക്കിറങ്ങിയ ഇന്ത്യ അനായാസമായാണ് വിജയലക്ഷ്യം മറികടന്നത്. ഒരു ഘട്ടത്തിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സിംബാബ് വെ ബൗളര്‍മാര്‍ക്കായില്ല. ശിഖര്‍ ധവാനും ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് സര്‍വാധിപത്യം സ്ഥാപിക്കുകയായിരുന്നു. പതിയെ തുടങ്ങിയ ഇരുവരും പിന്നീടങ്ങോട്ട് കത്തിക്കയറി. നാല് തവണ ഓപ്പണര്‍മാരായി ഇറങ്ങിയപ്പോള്‍ മൂന്ന് തവണയും ഓപ്പണിങ്ങില്‍ 100 ലധികം റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ഇരുവര്‍ക്കുമായി. ശുബ്മാന്‍ 72 പന്തില്‍ 10 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 82 റണ്‍സ് നേടിയപ്പോള്‍ ധവാന്‍ 113 പന്തില്‍ 9 ബൗണ്ടറികളാണ് നേടിയത്.

1

പ്ലേയിങ് 11 ഇന്ത്യ- കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചഹാര്‍, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്

സിംബാബ്വെ- ടഡിവാന്‍ഷെ മറുമാനി,ഇന്നസന്റ് കയേ, സീന്‍ വില്യംസ്, വെസ്ലി മധെവേരെ, സിക്കന്തര്‍ റാസ, റെജിസ് ചകാബ്വ (ക്യാപ്റ്റന്‍),റ്യാന്‍ ബേള്‍,ലൂക് ജോങ്വെ, ബ്രാഡ്ലി ഇവാന്‍സ്, വിക്റ്റര്‍ ന്യൂച്ചി, റിച്ചാര്‍ ഗവാര

Story first published: Thursday, August 18, 2022, 18:43 [IST]
Other articles published on Aug 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+