Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: ഗില്ലിന്റെ പ്രശ്‌നമെന്ത്? റുതുരാജിനെ തഴഞ്ഞു, ഇത് അസൂയ തന്നെ! ആരാധകരോഷം

ഹരാരെ: സിംബാബ്‌വെയുമായുള്ള അഞ്ചാമത്തെയും അവസാനത്തെയും ടി20 മല്‍സരത്തില്‍ റുതുരാജ് ഗെയ്ക്വാദിനെ പുറത്തിരുത്തിയ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്ലിന്റെ തീരുമാനത്തിനെതിരേ ആരാധകരോഷം. മുന്‍ മല്‍സരങ്ങളിളെല്ലാം ശ്രദ്ധേയമായ ബാറ്റിങ് കാഴ്ചവച്ചിട്ടും എന്തുകൊണ്ടാണ് റുതുരാജിനെ തഴഞ്ഞതെന്നാണ് ആരാധകരുടെ ചോദ്യം. റുതുവിനു പകരം യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗിനെയാണ് ഈ മല്‍സരത്തില്‍ ഇന്ത്യ കളിപ്പിച്ചത്. 24 ബോളില്‍ 22 റണ്‍സിനു താരം പുറത്താവുകയും ചെയ്തു,

അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഏറ്റവുമധികം റണ്‍സെടുത്ത മൂന്നാമത്തെ താരം കൂടിയാണ് റുതുരാജ്. മൂന്ന് ഇന്നിങ്‌സുകളിലാണ് അദ്ദേഹത്തിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. ഇവയില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 133 റണ്‍സ് നേടുകയും ചെയ്തു. 66.50 എന്ന മികച്ച ശരാശരിയും 158.33 സ്‌ട്രൈക്ക് റേറ്റും റുതുരാജിനുണ്ട്. ഇത്രയും മികച്ച ഫോമിലുള്ള ഒരു താരത്തെ തീര്‍ച്ചയായും ഒഴിവാക്കാന്‍ പാടില്ലായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.

RUTURAJ GAIKWAD

ഈ പരമ്പരയില്‍ ഇതിനകം തന്നെ ഗില്ലിന്റെ ചില തീരുമാനങ്ങള്‍ക്കെതിരേ ആരാധകരോഷമുയര്‍ന്നിരുന്നു. രണ്ടാം ടി20യില്‍ കന്നി സെഞ്ച്വറിയുമായി കസറിയ അഭിഷേക് ശര്‍മയെ അടുത്ത കളിയില്‍ ഗില്‍ മൂന്നാം നമ്പറിലേക്കു മാറ്റിയിരുന്നു. യശസ്വി ജയ്‌സ്വാള്‍ ടീമിലെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.

നാലാം ടി20യില്‍ ജയ്‌സ്വാള്‍ 93 റണ്‍സില്‍ നില്‍ക്കെ അദ്ദേഹത്തിനു സെഞ്ച്വറി തികയ്ക്കാനുള്ള അവസരം നല്‍കാതെ ഗില്‍ അതിവേഗം സ്‌കോര്‍ ചെയ്ത് ടീമിനെ വിജയിപ്പിച്ചതിനെയും ആരാധകര്‍ വിമര്‍ശിച്ചിരുന്നു. ഇവയ്ക്കു പിന്നാലെയാണ് ഇപ്പോള്‍ റുതുരാജിനെ പുറത്തിരുത്തി ഗില്‍ പ്രതിക്കൂട്ടിലാക്കിയത്. സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ അദ്ദേഹത്തെ രൂക്ഷമായാണ് വിമര്‍ശിച്ചിരിക്കുന്നത്.

റുതുരാജ് ഗെയ്ക്വാദിനെതിരേ ശുഭ്മന്‍ ഗില്ലിന്റെ പൊളിറ്റിക്‌സാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റുതുരാജിനോടു മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ഗില്‍ ആവശ്യപ്പെട്ടു, ഈ റോളില്‍ തിളങ്ങി. നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു, അവിടെയും തിളങ്ങി. നാലാമത്തെ ഗെയിമില്‍ ഗില്‍ ബൗളിങ് തിരഞ്ഞെടുത്തതിനാല്‍ റുതുരാജിനു ബാറ്റ് ചെയ്യാനുമായില്ല. അഞ്ചാം ഗെയിമില്‍ റുതുരാജിനെ ഗില്‍ ഒഴിവാക്കുകയും ചെയ്തു. റുതുരാജും അഭിഷേകുമാണ് മെച്ചപ്പെട്ട ഓപ്പണര്‍മാര്‍. പക്ഷെ ഓപ്പണിങ് റോള്‍ ഗില്‍ ആര്‍ക്കും വിട്ടുകൊടുത്തില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

SHUBMAN GILL

ഇന്ത്യന്‍ ക്രിക്കറ്റിലെ ബാബര്‍ ആസമാണ് ശുഭ്മന്‍ ഗില്‍. സ്വന്തം സ്ഥാനം മറ്റാരെങ്കിലും തട്ടിയെടുക്കുമോയെന്ന ഭയം കാരണം സ്വാര്‍ഥതയോടെ കളിക്കുന്ന താരമാണ് അദ്ദേഹം. ഈ പരമ്പരയില്‍ ക്യാപ്റ്റന്‍സി ലഭിച്ചതിനു ശേഷം ഗില്ലിന്റെ തനിനിറം പുറത്തുവരികയും ചെയ്തിരിക്കുകയാണ്. ടീമിനേക്കാള്‍ അദ്ദേഹത്തിനു വലുത് സ്വന്തം ബാറ്റിങിലും ബാറ്റിങ് പൊസിഷനുമാണ്. ഇത്തരമൊരാളെയല്ല ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തു ആവശ്യമെന്നും ആരാധകര്‍ തുറന്നടിക്കുന്നു.

ശുഭ്മന്‍ ഗില്ലിനെപ്പോലെ ഈഗോയുള്ള ഒരു ഇന്ത്യന്‍ താരത്തെ കണ്ടിട്ടില്ല. സിംബാബ്‌വെയുമായുള്ള ഈ പരമ്പരയില്‍ സെഞ്ച്വറി നേടിയിട്ടും തൊട്ടടുത്ത കളിയില്‍ അഭിഷേക് ശര്‍മയെ ഓപ്പണിങില്‍ നിന്നു മാറ്റിയത് ഇതിനു ഏറ്റവും നല്ല ഉദാഹരണമാണ്. മറ്റൊരു ക്യാപ്റ്റനാണ് ഗില്ലിന്റെ സ്ഥാനത്തെങ്കില്‍ സ്വയം ഓപ്പണിങില്‍ നിന്നും മൂന്നിലേക്കു ഇറങ്ങി അഭിഷേകിനെ ഓപ്പണിങില്‍ നിലനിര്‍ത്തുമായിരുന്നു.

യശസ്വി ജയ്‌സ്വാളിനു കഴിഞ്ഞ കളിയില്‍ ഗില്‍ സെഞ്ച്വറി നിഷേധിച്ചതും ലോകം കണ്ടതാണ്. ജയ്‌സ്വാള്‍ സെഞ്ച്വറി നേടിയാല്‍ തന്റെ ഓപ്പണിങ് റോളിനു ഭീഷണിയാവുമെന്ന ഭയമാണ് ഗില്ലിനുള്ളത്. ഇപ്പോഴിതാ മികച്ച ഫോമിലായിട്ടും റുതുരാജ് ഗെയ്ക്വാദിനെ തഴഞ്ഞ് ഗില്‍ തന്റെ സ്വാര്‍ഥത വീണ്ടും തെളിയിച്ചതായും ആരാധകര്‍ ചൂണ്ടിക്കാട്ടി.

Story first published: Sunday, July 14, 2024, 17:51 [IST]
Other articles published on Jul 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+