Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: സഞ്ജു വേണോ? സിംബാബ്‌വെയ്‌ക്കെതിരേ റെക്കോര്‍ഡ് ശോകമോ, നോക്കാം

ഹരാരെ: ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ള ടി20 പരമ്പരയിലെ മൂന്നാമത്തെ മല്‍സരം ബുധനാഴ്ച വൈകീട്ട് ഹരാരെയില്‍ നടക്കാനിരിക്കുകയാണ്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഓരോ ജയം വീതം നേടി ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. അതുകൊണ്ടു തന്നെ മൂന്നാമങ്കത്തില്‍ ജയിക്കുന്നവര്‍ക്കു മുന്നിലെത്തുകയും ചെയ്യാം.

മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടം പിടിക്കുമോയെന്നാണ് അദ്ദേഹത്തിന്റെ ലോകമെമ്പാടുമുള്ള ആരാധകര്‍ ഉറ്റുനോക്കുന്നത്. നേരത്തേ നടന്ന ആദ്യത്തെ രണ്ടു കളിയിലും സഞ്ജു ടീമിന്റെ ഭാഗമായിരുന്നില്ല.

SANJU SAMSON

ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായ ടീമിന്റെ ഭാഗമായതിനാല്‍ സഞ്ജുവിനെക്കൂടാതെ യശസ്വി ജയ്‌സ്വാള്‍, ശിവം ദുബെ എന്നിവര്‍ക്കു ആദ്യ രണ്ടു കളിയിലും വിശ്രമം നല്‍കുകയായിരുന്നു. ശേഷിച്ച മല്‍സരങ്ങള്‍ക്കായി മൂവരും സിംബാബ്‌വെയിലെത്തിക്കഴിഞ്ഞു. എന്നാല്‍ മൂന്നാം ടി20യില്‍ സഞ്ജുവിനെ കളിപ്പിക്കുമോയെന്നതു കാത്തിരുന്നു തന്നെ കാണണം.

യഥാര്‍ഥത്തില്‍ സഞ്ജു ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനമര്‍ഹിക്കുന്നുണ്ടോ, ടി20യില്‍ സിംബാബ്‌വെയ്‌ക്കെതിരേ അദ്ദേഹത്തിന്റെ ഇതുവരെയുള്ള റെക്കോര്‍ഡ് എങ്ങനെയാണ്, ഇതേക്കുറിച്ചു നോക്കാം. സിംബാബ്‌വെയ്‌ക്കെതിരേ കരിയറില്‍ ഇതുവരെ ഒരേയൊരു ടി20 മല്‍സരത്തില്‍ മാത്രമേ സഞ്ജു കളിച്ചിട്ടുള്ളൂവെന്നതാണ് സത്യം. ഇതാവട്ടെ അദ്ദേഹത്തിന്റെ അരങ്ങേറ്റ മല്‍സരവും കൂടിയായിരുന്നു.

2015ല്‍ സിംബാബ്‌വെയ്‌ക്കെതിരേ ഹരാരെയില്‍ നടന്ന ടി20യില്‍ കളിച്ചായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഞ്ജു അരങ്ങേറിയത്. അജിങ്ക്യ രഹാനെയാണ് ഇന്ത്യന്‍ ടീമിനെ നയിച്ചത്. അന്നു ഏഴാം നമ്പറിലാണ് സഞ്ജു ബാറ്റിങില്‍ പരീക്ഷിക്കപ്പെട്ടത്. മോശമല്ലാത്ത പ്രകടനം അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തു. 24 ബോളുകള്‍ നേരിട്ട സഞ്ജു ഒരു ഫോറടക്കം 19 റണ്‍സ് നേടി പുറത്താവുകയായിരുന്നു.

എംപൊഫുവിന്റെ ബൗളിങില്‍ വാല്ലര്‍ ക്യാച്ചെടുത്താണ് സഞ്ജു ക്രീസ് വിട്ടത്. റോബിന്‍ ഉത്തപ്പ (42), സ്റ്റുവര്‍ട്ട് ബിന്നി (24) എന്നിവരെ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യയുടെ മൂന്നാമത്തെ മികച്ച സ്‌കോറും അദ്ദേഹമായിരുന്നു. പക്ഷെ സഞ്ജു മറക്കാനാഗ്രഹിക്കുന്ന അരങ്ങേറ്റമായി ഇതു മാറി. കളില്‍ സിംബാബ്‌വെ ഇന്ത്യയെ 10 റണ്‍സിനു അട്ടിമറിക്കുകയായിരുന്നു.

മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ സഞ്ജുവിനു ഈ കളിയില്‍ മാത്രമേ അവസരം ലഭിച്ചുള്ളൂ. രണ്ടാം ടി20യില്‍ ഞെട്ടിക്കുന്ന പരാജയം നേരിട്ടെങ്കിലും ആദ്യത്തെയും മൂന്നാത്തെയും മല്‍സരങ്ങള്‍ മികച്ച മാര്‍ജിനില്‍ ജയിച്ച് ഇന്ത്യ 2-1നു പരമ്പര സ്വന്തമാക്കുകയും ചെയ്തു.

SANJU SAMSON

അരങ്ങേറ്റ ടി20ക്കു ശേഷം അഞ്ചു വര്‍ഷങ്ങളാണ് ദേശീയ ടീമില്‍ നിന്നും സഞ്ജു തഴയപ്പെട്ടത്. പിന്നീട് 2020ല്‍ ശ്രീലങ്കയുമായുള്ള പരമ്പരയിലൂടെയാണ് അദ്ദേഹം തിരിച്ചുവിളിക്കപ്പെട്ടത്. സിംബാബ്‌വെയുമായി കളിച്ച ഏക മല്‍സരത്തില്‍ അത്ര വലിയ ഇംപാക്ടുണ്ടാക്കിയില്ലെങ്കിലും നടക്കാനിരിക്കുന്ന കളിയില്‍ സഞ്ജു തീര്‍ച്ചയായും ടീമില്‍ സ്ഥാനമര്‍ഹിക്കുന്നുണ്ട്.

കാരണം കരിയര്‍ ബെസ്റ്റ് ഐപിഎല്ലില്‍ കളിച്ച ശേഷം വളരെ മികച്ച ഫോമിലാണ് ഇപ്പോള്‍ സഞ്ജുവുള്ളത്. ഈ സമയത്തു കളിപ്പിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാണ് അദ്ദേഹത്തെ പരീക്ഷിക്കുകയെന്നതാണ് ചോദ്യം.

കഴിഞ്ഞ ടി20 ലോകകപ്പില്‍ ടീമിന്റെ ഭാഗമായിട്ടും ഒരു മല്‍സരത്തില്‍പ്പോലും കളിപ്പിക്കാതെ സഞ്ജുവിനെ ടീം മാനേജ്‌മെന്റ് ഒതുക്കിയിരുന്നു. സിംബാബ്‌വെയ്ക്കെതിരേ ഇവയ്‌ക്കെല്ലാം ബാറ്റ് കൊണ്ടു മറുപടി പറയാനുള്ള അവസരമാണ് അദ്ദേഹത്തിനു ലഭിച്ചിരിക്കുന്നത്. സഞ്ജു പ്ലെയിങ് ഇലവനിലേക്കു വരികയാണെങ്കില്‍ സ്ഥാനം നഷ്ടമാവുക യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലിനായിരിക്കും.

Story first published: Tuesday, July 9, 2024, 13:29 [IST]
Other articles published on Jul 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+