IND vs ZIM: 'ഭാഗ്യ താരം', ഹൂഡയുണ്ടേല്‍ ഇന്ത്യ തോല്‍ക്കില്ല!, തള്ളല്ല, കണക്കുകളിതാ

സിംബാബ് വെക്കെതിരായ രണ്ടാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റിന്റെ ജയം നേടിയതോടെ മൂന്ന് മത്സര പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ 10 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ ബൗളര്‍മാര്‍ മികവ് തുടര്‍ന്നെങ്കിലും ബാറ്റിങ് നിരയുടെ പ്രകടനം ശരാശരി മാത്രമായിരുന്നു. സഞ്ജു സാംസണിന്റെ (43*) ബാറ്റിങ്ങാണ് ഇന്ത്യക്ക് ജയമൊരുക്കിയതെന്ന് പറയാം. അതുകൊണ്ട് തന്നെയാണ് സഞ്ജു കളിയിലെ താരമായതും.
മത്സരത്തില്‍ ദീപക് ഹൂഡ ഒരു വിക്കറ്റും 25 റണ്‍സും നേടി തിളങ്ങി. സഞ്ജുവിന് ഹൂഡ നല്‍കിയ പിന്തുണ ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായെന്ന് പറയാം. ഇന്ത്യ രണ്ടാം ഏകദിനത്തിലും ജയിച്ചതോടെ വമ്പന്‍ റെക്കോഡിലേക്കെത്തിയിരിക്കുകയാണ് ദീപക് ഹൂഡ. ഇന്ത്യയുടെ പ്ലേയിങ് 11 ഹൂഡ ഉള്‍പ്പെട്ട 16 മത്സരത്തിലും ഇന്ത്യന്‍ ടീം തോറ്റിട്ടില്ല എന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഈ വര്‍ഷം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ഹൂഡ 7 ഏകദിനവും 9 ടി20യുമാണ് ഇന്ത്യക്കായി കളിച്ചത്. ഈ മത്സരങ്ങളിലെല്ലാം ഇന്ത്യക്ക് ജയിക്കാനായി. ജയിച്ച മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കാനും ഹൂഡക്ക് സാധിച്ചിട്ടുണ്ട്. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ സെഞ്ച്വറിയടക്കം നേടി പരമ്പരയിലെ താരമാവാനും ഹൂഡക്കായി.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലും ഹൂഡയുണ്ട്. ഇന്ത്യന്‍ ടീം നിലവില്‍ നേരിടുന്ന വലിയ പ്രശ്‌നം പാര്‍ട്ട് ടൈം സ്പിന്നര്‍മാരുടെ കുറവാണ്. ബാറ്റിങ് നിരയില്‍ പന്തെറിയാന്‍ സാധിക്കുന്ന ആരുമില്ലെന്ന് പറയാം. എന്നാല്‍ ഇതിനുള്ള ഉത്തരമായി ഇന്ത്യ കണ്ടെത്തിയിരിക്കുന്ന താരമാണ് ഹൂഡ. ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ സാധിക്കുന്ന താരം സ്പിന്നറെന്ന നിലയിലും ടീമിന് ഉപകാരിയായി മാറുന്നു.
IND vs ZIM: 'സച്ചിന്‍ ചെയ്തത് തന്നെ ഇപ്പോള്‍ ധവാനും ചെയ്യുന്നു', സാമ്യത ചൂണ്ടിക്കാട്ടി ജഡേജ

ഇന്ത്യക്കായി ഓപ്പണര്‍മുതല്‍ ഏഴാം നമ്പറില്‍ വരെ ബാറ്റ് ചെയ്യുന്ന നിലവിലെ രണ്ടാമത്തെ താരമാണ് ഹൂഡ. നേരത്തെ സൂര്യകുമാര്‍ യാദവും ഈ നേട്ടത്തിലേക്കെത്തിയിരുന്നു. ഹൂഡയുടെ ഏത് പൊസിഷനിലും തിളങ്ങാനുള്ള കഴിവാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ടി20യില്‍ ഓപ്പണര്‍ 3,4,6 നമ്പറുകളിലും ഏകദിനത്തില്‍ 5,6,7 നമ്പറുകളിലും ഹൂഡ ബാറ്റ് ചെയ്തിട്ടുണ്ട്. കളിച്ച മത്സരങ്ങളിലെല്ലാം ഭേദപ്പെട്ട പ്രകടനം നടത്താനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ഐപിഎല്ലിലും ഹൂഡക്ക് കൃത്യമായൊരു ബാറ്റിങ് പൊസിഷനില്ല. അവസരത്തിനൊത്ത് ഏത് പൊസിഷനിലും കളിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. 3,4,5,6,7 പൊസിഷനുകളിലാണ് അദ്ദേഹം ഐപിഎല്ലില്‍ ബാറ്റ് ചെയ്തിട്ടുള്ളത്. ഇന്ത്യക്കായി 9 ടി20കളില്‍ നിന്ന് 3 വിക്കറ്റാണ് അദ്ദേഹം നേടിയത്. ഹൂഡയെപ്പോലൊരു താരത്തിന്റെ സാന്നിധ്യം ക്യാപ്റ്റന് കൂടുതല്‍ ആശ്വാസം നല്‍കുന്നു.
IPL 2023: ജഡേജ പോയാല്‍ പോട്ടെ, സിഎസ്‌കെയ്ക്ക് വേറെ പ്ലാന്‍!, ഈ മൂന്ന് പേരിലൊരാളെത്തും

ടി20 ലോകകപ്പിലും ഇന്ത്യന്‍ നിരയില്‍ ഹൂഡ ഇടം പിടിക്കുമെന്നുറപ്പാണ്. ഏഷ്യാ കപ്പില്‍ പ്ലേയിങ് 11 ഹൂഡ സ്ഥാനം പിടിക്കാനും സാധ്യതകളേറെ. ആക്രമിച്ച് കളിക്കാനും നിലയുറപ്പിച്ച് കളിക്കാനും അദ്ദേഹത്തിന് കഴിവുണ്ട്. ഇന്ത്യയുടെ ഭാവി താരങ്ങളുടെ പട്ടികയില്‍ വലിയ പ്രതീക്ഷ നല്‍കുന്നവരിലൊരാളായി ഹൂഡ മാറിക്കഴിഞ്ഞിട്ടുണ്ട്.

ഏഷ്യാ കപ്പില്‍ ഹൂഡയുടെ പ്രകടനം അദ്ദേഹത്തിന്റെ കരിയറില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്. ഇന്ത്യയുടെ ഭാഗ്യ താരമെന്ന് ഇതിനോടകം പേരെടുത്ത ഹൂഡക്ക് എത്ര മത്സരങ്ങളില്‍ ഈ റെക്കോഡ് നീട്ടിക്കൊണ്ടുപോകാനാവുമെന്നാണ് കണ്ടറിയേണ്ടത്. സിംബാബ് വെക്കെതിരേ ഇന്ത്യ 2013ന് ശേഷം ഒരു മത്സരം പോലും തോറ്റിട്ടില്ല. 14 മത്സരങ്ങളാണ് ഇന്ത്യ സിംബാബ് വെക്കെതിരേ തുടര്‍ച്ചയായി ജയിച്ചത്. ഇതും റെക്കോഡാണ്. മൂന്നാം മത്സരത്തിലും ഹൂഡ ഇന്ത്യയുടെ പ്ലേയിങ് 11 ഇടം പിടിക്കുമെന്ന് ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications