For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ZIM: യങ് ഇന്ത്യ പ്രതീക്ഷ കാത്തോ? പരമ്പരയിലെ പോസിറ്റീവുകള്‍ എന്തൊക്കെ, അറിയാം

സിംബാബ്‌വെയുമായുള്ള അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പര 4-1നു സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ യുവ ടീം. ആദ്യ കളിയില്‍ ഞെട്ടിക്കുന്ന തോല്‍വിയേറ്റു വാങ്ങിയ ശേഷമാണ് ശുഭ്മന്‍ ഗില്‍ നയിച്ച ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തി എതിരാളികളെ നിഷ്പ്രഭരാക്കിയത്. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഇന്ത്യന്‍ യുവനിരയുടെ ഈ പ്രകടനം ഏറെ സന്തോഷിക്കാന്‍ വക നല്‍കുന്നുണ്ട്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് പല പോസിറ്റീവുകളും ഈ പരമ്പരയിലുണ്ടെന്നു കാണാം. ഇവ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

യുവ സ്പിന്നര്‍ രവി ബിഷ്‌നോയിയുടെ ഉജ്ജ്വല പ്രകടനമാണ് പരമ്പരയിലെ ആദ്യത്തെ പോസിറ്റീവ്. ടി20യില്‍ കുറച്ചു മുമ്പ് ഐസിസി റാങ്കിങില്‍ ഒന്നാംസ്ഥാനത്തു വരെയെത്തിയ ബൗളറാണ് അദ്ദേഹം. ഭാവിയില്‍ തനിക്കു വീണ്ടും ഈ നേട്ടത്തിലെത്താന്‍ സാധിക്കുമെന്നു പരമ്പരയില്‍ ബിഷ്‌നോയ് കാണിച്ചുതന്നു.

RAVI BISHNOI

സിംബാബ്‌വെ ബാറ്റിങ് നിരയെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബൗളര്‍ അദ്ദേഹമായിരുന്നു. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 5.57 ഇക്കോണി റേറ്റില്‍ ആറു വിക്കറ്റുകളാണ് ബിഷ്‌നോയ് വീഴ്ത്തിയത്. ആദ്യ കളിയില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു പേരെ അദ്ദേഹം പുറത്താക്കിയിരുന്നു.

ഫാസ്റ്റ് ബൗളര്‍ മുകേഷ് കുമാറിന്റെ മിന്നുന്ന പ്രകടനമാണ് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഏറ്റവും വലിയ രണ്ടാമത്തെ പോസിറ്റീവ്. പരമ്പരയില്‍ ഇന്ത്യന്‍ പേസര്‍മാരില്‍ ഏറ്റവും അപകടകാരിയും അദ്ദേഹമായിരുന്നു. മൂന്നു മല്‍സരറങ്ങളില്‍ മാത്രമേ മുകേഷിനെ ഇന്ത്യ കളിപ്പിച്ചുള്ളൂ. ഇവയില്‍ നിന്നും 7.37 ഇക്കോണമി റേറ്റില്‍ എട്ടു വിക്കറ്റുകള്‍ അദ്ദേഹം നേടുകയും ചെയ്തു. അഞ്ചാം ടി20യില്‍ 22 റണ്‍സിനു നാലു പേരെ പുറത്താക്കിയ മുകേഷ് പ്ലെയര്‍ ഓഫ് ദി മാച്ചായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യോര്‍ക്കറുകളെറിയുന്നതില്‍ അദ്ദേഹം കാണിച്ച മികവ് എടുത്തു പറയേണ്ടതാണ്.

റുതുരാജ് ഗെയ്ക്വാദിന്റെ മധ്യനിരയിലെ മികച്ച പ്രകടനമാണ് ഇന്ത്യയുടെ മൂന്നാമത്തെ വലിയ പോസിറ്റീവ്. യശസ്വി ജയ്‌സ്വാള്‍, ഗില്‍, അഭിഷേക് ശര്‍മ എന്നിവരുടെ സാന്നിധ്യം കാരണം റുതുരാജിനു ബാറ്റിങില്‍ താഴേക്കു ഇറങ്ങേണ്ടി വരികയായിരുന്നു. ടീം ഏല്‍പ്പിക്കുന്ന ഏതു ദൗത്യവും തനിക്കു ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കുമെന്നു അദ്ദേഹം കാണിച്ചുതന്നു.

നാലു കളിയില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 158.33 സ്‌ട്രൈക്ക് റേറ്റില്‍ 133 റണ്‍സാണ് റുതുരാജ് നേടിയത്. മൂന്നാം നമ്പറിലും നാലാം നമ്പറിലുമെല്ലാം ഈ പരമ്പരയില്‍ താരം കളിച്ചിരുന്നു. കോലിയൊഴിഞ്ഞു വച്ചിട്ടുള്ള മൂന്നാം നമ്പര്‍ പൊസിഷന്‍ ഏറ്റെടുക്കാന്‍ ഏറ്റവും അനുയോജ്യനായ താരങ്ങളിലൊരാളാണ് താനെന്നു റുതുരാജ് കാണിച്ചു തരികയും ചെയ്തു.

INDIAN TEAM

അഭിഷേക് ശര്‍മയെന്ന പുതിയൊരു താരോദയത്തെയും ഈ പരമ്പരയിലൂടെ ഇന്ത്യക്കു ലഭിച്ചു. അരങ്ങേറ്റ മല്‍സരത്തില്‍ ഡെക്കായെങ്കിലും അടുത്ത കളിയില്‍ സെഞ്ച്വറിയുമായി അദ്ദേഹം ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നിന്നു. വെറും 46 ബോളിലാണ് അഭിഷേക് മൂന്നക്കത്തിലെത്തിയത്.

175നടുത്ത് സ്‌ട്രൈക്ക്‌റേറ്റില്‍ 124 റണ്‍സാണ് പരമ്പരയില്‍ താരം നേടിയത്. മുന്‍നിര ബാറ്റര്‍ മാത്രമല്ല ആവശ്യമെങ്കില്‍ മധ്യ ഓവറുകളില്‍ ബൗളിങിലും ഇന്ത്യക്കു പരീക്ഷിക്കാവുന്നയാളാണ് അഭിഷേക്. ഇതു മറ്റു മുന്‍നിര ബാറ്റര്‍മാര്‍ക്കിടയില്‍ അദ്ദേഹത്തെ സ്‌പെഷ്യലാക്കി മാറ്റുകയും ചെയ്യുന്നു.

ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന്റെ ശക്തമായ തിരിച്ചുവരവാണ് ഇന്ത്യയുടെ അഞ്ചാമത്തെ പോസിറ്റീവ്. വിരമിച്ച സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ അഭാവം നികത്താനുള്ള ശേഷി തനിക്കുണ്ടെന്നു വാഷിങ്ടണ്‍ തെളിയിച്ചു. പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെതും അദ്ദേഹമാണ്. 5.16 ഇക്കോണമി റേറ്റില്‍ എട്ടു വിക്കറ്റുകളാണ് പരമ്പരയില്‍ വാഷിങ്ടണ്‍ വീഴ്ത്തിയത്.

Story first published: Monday, July 15, 2024, 18:53 [IST]
Other articles published on Jul 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+