Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: മിന്നല്‍ സെഞ്ച്വറിയുമായി അഭിഷേക്, റണ്‍ മഴ പെയ്യിച്ച് യുവ ഇന്ത്യ; കിടു ജയം, ഒപ്പമെത്തി

ഹരാരെ: അഭിഷേക് ശര്‍മയുടെ ഇടിമിന്നല്‍ സെഞ്ച്വറിയേറി യുവ ഇന്ത്യ റണ്‍മഴ പെയ്യിച്ചപ്പോള്‍ രണ്ടാം ടി20യില്‍ സിംബാബ്‌വെ തകര്‍ന്നടിഞ്ഞു. 100 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ശുഭ്മന്‍ ഗില്‍ നയിച്ച ടീം സ്വന്തമാക്കിയത്. ഇതോടെ പരമ്പരയില്‍ ഇന്ത്യ 1-1നു ഒപ്പമെത്തുകയും ചെയ്തു. ശനിയാഴ്ച നടന്ന ആദ്യ കളിയിലേറ്റ 13 റണ്‍സ് തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട ഇന്ത്യ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും എതിരാളികളെ നിഷ്പ്രഭരാക്കിയാണ് ഇന്ത്യ ജയിച്ചുകയറിയത്.

235 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് സിംബാബ്‌വെയ്ക്കു മുന്നില്‍ ഇന്ത്യ വച്ചത്. പക്ഷെ ഈ ടോട്ടല്‍ അവര്‍ താങ്ങാവുന്നിലും അപ്പുറമായിരുന്നു. 18.4 ഓവറില്‍ 134 റണ്‍സിനു ആതിഥേയരുടെ പോരാട്ടമവസാനിക്കുകയായിരുന്നു. വെസ്സ്‌ലി മദെവെറെ (43), ലൂക്ക് ജോങ്വെ (33), ബ്രയാന്‍ ബെന്നറ്റ് (26) എന്നിവരൊഴികെ മറ്റാരും തന്നെ അവരുടെ ബാറ്റിങ് നിരയില്‍ പിടിച്ചുനിന്നില്ല. മൂന്നു വിക്കറ്റ് വീതമെടുത്ത മുകേഷ് കുമാറും ആവേശ് ഖാനും ചേര്‍ന്നാണ് സിംബാബ്‌വെയെ എറിഞ്ഞിട്ടത്. രവി ബിഷ്‌നോയ് രണ്ടു വിക്കറ്റുകളും പിഴുതു.

ABHISHEK SHARMA

നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് 234 റണ്‍സെന്ന കൂറ്റന്‍ ടോട്ടിലെത്തിയത്. തൊട്ടുമുമ്പത്തെ അരങ്ങേറ്റ ടി20യില്‍ ഡെക്കായി മടങ്ങിയ അഭിഷേക് സെഞ്ച്വറിയോടെ ഇതിന്റെ ക്ഷീണം തീര്‍ക്കുകയായിരുന്നു. സെഞ്ച്വറിയിലെത്താന്‍ വെറും 46 ബോളുകള്‍ മാത്രമേ താരത്തിനു വേണ്ടിവന്നുള്ളൂ. എട്ടു കൂറ്റന്‍ സിക്‌സറും ഏഴു ഫോറുമുള്‍പ്പെട്ടതാണ് അഭിഷേകിന്റെ ഇന്നിങ്‌സ്.

മൂന്നാം നമ്പറില്‍ ഇറങ്ങിയ റുതുരാജ് ഗെയ്ക്വാദ് (77*), റിങ്കു സിങ് (48*) എന്നിവരുടെ പ്രകടനങ്ങളും ഇന്ത്യയെ വലിയ ടോട്ടലിലെത്തിക്കുന്നതില്‍ നിര്‍ണായകമായി മാറി. 47 ബോളില്‍ 11 ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് റുതുരാജിന്റെ ഇന്നിങ്‌സ്. റിങ്കു 22 ബോളില്‍ അഞ്ചു സിക്‌സറും രണ്ടു ഫോറും പറത്തി. ക്യാപ്റ്റന്‍ ഗില്‍ (2) മാത്രമാണ് ബാറ്റിങില്‍ ക്ലിക്കാവാതെ പോയത്

INDIA- AFGAN T20

ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. രണ്ടാം ഓവറില്‍ തന്നെ ഗില്ലിനെ മുസറബാനി പുറത്താക്കിയതോടെ ഇന്ത്യ ഞെട്ടി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ അഭിഷേകിനു കൂട്ടായി റുതുരാജ് വന്നതോടെ ഇന്ത്യ കളിയിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തി.

137 റണ്‍സാണ് ഈ ജോടി ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. 14ാം ഓവറില്‍ തുടര്‍ച്ചയായി മൂന്നു സിക്‌സറുകള്‍ പറത്തിയാണ് അഭിഷേക് സെഞ്ച്വറി തികച്ചത്. അടുത്ത ബോളില്‍ താരം പുറത്താവുകയും ചെയ്തു. വ്യക്തിഗത സ്‌കോര്‍ 28ല്‍ നില്‍ക്കെ അഭിഷേക് പുറത്താവേണ്ടതായിരുന്നു. എന്നാല്‍ താരത്തിന്റെ ക്യാച്ച് വെല്ലിങ്ടണ്‍ മസകാഡ്‌സ നഷ്ടപ്പെടുത്തിയത് കളിയുടെ ഗതി തന്നെ മാറ്റി.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, റുതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍, റിയാന്‍ പരാഗ്, റിങ്കു സിങ്, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍.

സിംബാബ്‌വെ- വെസ്സ്‌ലി മധെവെറെ, ഇന്നസെന്റ കെയ്‌റ, ബ്രയാന്‍ ബെന്നറ്റ്, സിക്കന്തര്‍ റാസ്സ (ക്യാപ്റ്റന്‍), ഡിയോണ്‍ മയേഴ്‌സ്, ജൊനാതന്‍ കാംബെല്‍, ക്ലൈവ് മഡാന്‍ഡെ (വിക്കറ്റ് കീപ്പര്‍), വെല്ലിങ്ടണ്‍ മസകാഡ്‌സ, ലൂക്ക് ജോങ്വെ, ബ്ലെസിങ് മുസര്‍ബാനി, തെന്‍ഡായ് ചതാര.

Story first published: Sunday, July 7, 2024, 14:00 [IST]
Other articles published on Jul 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+