Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: അമ്പമ്പോ അഭിഷേക്... 33 ബോളില്‍ 50, അടുത്ത 13 ബോളില്‍ 50! ഇതാ കാത്തിരുന്ന താരം

ഹരാരെ: അരങ്ങേറ്റ മല്‍സരത്തില്‍ ഡെക്കായി മടങ്ങിയതിനു കിടിലന്‍ സെഞ്ച്വറിയുമായി പ്രായശ്ചിത്തം ചെയ്തിരിക്കുകയാണ് ഇന്ത്യയുടെ യുവ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ. സിംബാബ്‌വെയുമായുള്ള രണ്ടാം ടി20യിലാണ് അദ്ദേഹം തീപ്പൊരി സെഞ്ച്വറി കുറിച്ചത്. വെറും 47 ബോളില്‍ അഭിഷേക് വാരിക്കൂട്ടിയത് 100 റണ്‍സാണ്. എട്ടു കൂറ്റന്‍ സിക്‌സറും ഏഴു ഫോറുകളുമടക്കമാണിത്. 212.77 എന്ന അതിശയിപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റിലാണ് ഇടംകൈയന്‍ ബാറ്റര്‍ റണ്‍സ് അടിച്ചെടുത്തത്. ഇന്ത്യ പരാജയപ്പെട്ട ആദ്യ കളിയില്‍ നാലു ബോള്‍ നേരിട്ട അഭിഷേക് പൂജ്യത്തിനു മടങ്ങിയിരുന്നു. ഇതിനു തൊട്ടടുത്ത ദിവസം തന്നെ താരം പ്രായശ്ചിത്തം ചെയ്തിരിക്കുകയാണ്.

ഭാഗ്യം കൂടി തുണച്ചതോടെയാണ് അഭിഷേക് ഈ മല്‍സരത്തില്‍ സെഞ്ച്വറി കണ്ടെത്തിയത്. 24 ബോളില്‍ 28 റണ്‍സെടുത്തു നില്‍ക്കെ അദ്ദേഹം പുറത്താവേണ്ടതായിരുന്നു. എന്നാല്‍ ജോങ്വെയുടെ ബൗളിങില്‍ അഭിഷേകിന്റെ ക്യാച്ച് വെല്ലിങ്ടണ്‍ മസകാഡ്‌സ താഴെയിടുകയായിരുന്നു. ടീം സ്‌കോര്‍ 49ല്‍ നില്‍ക്കെയായിരുന്നു ഇത്. ഈ പിഴവിനു വലിയ വില തന്നെ സിംബാബ്‌വെയ്ക്കു നല്‍കേണ്ടി വരികയും ചെയ്തു.

ABHISHEK SHARMA

ആയുസ് നീട്ടിക്കിട്ടിയ അഭിഷേക് പിന്നീട് സിംബാബ്‌വെ ബൗളര്‍മാര്‍ക്കു മേല്‍ കത്തിക്കയറി. സിക്‌സറുകളുടെയും ഫോറുകളുടെയും ചാകര തന്നെയാണ് ഹരാരെയില്‍ കണ്ടത്. ഡയണ്‍ മയേഴ്‌സെറിഞ്ഞ 11ാം ഓവറില്‍ 28 റണ്‍സ് അഭിഷേക് വാരിക്കൂട്ടി. രണ്ടു സിക്‌സറും മൂന്നു ഫോറുകളുമുള്‍പ്പെടെയായിരുന്നു ഇത്. ഇതോടെ അദ്ദേഹം 36 ബോളില്‍ 67 റണ്‍സിലേക്കു കുതിക്കുകയും ചെയ്തു.

14ാം ഓവറില്‍ അഭിഷേക് തന്റെ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. തുടര്‍ച്ചയായി മൂന്നു സിക്‌സറുകള്‍ പായിച്ചാണ് താരം കന്നി സെഞ്ച്വറിയിലെത്തിയത്. സെഞ്ച്വറിക്കു പിന്നാലെ അടുത്ത ബോളിലും വമ്പന്‍ ഷോട്ടിനു ശ്രമിച്ച് അഭിഷേക് പുറത്താവുകയും ചെയ്തു. ആദ്യത്തെ 33 ബോളില്‍ 50 റണ്‍സെടുത്ത അദ്ദേഹത്തിനു അടുത്ത 50ലെത്താന്‍ വെറും 13 ബോള്‍ മാത്രമേ വേണ്ടിവന്നുള്ളൂ.

സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തെ ആരാധകര്‍ പ്രശംസ കൊണ്ടു മൂടുകയാണ്. അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണറായി അഭിഷേക് സ്ഥാനമുറപ്പിച്ചു കഴിഞ്ഞെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. ടി20യില്‍ ഇന്ത്യ കാത്തിരുന്ന ഓപ്പണറെ ഒടുവില്‍ ലഭിച്ചിരിക്കുകയാണ്. 2026ലെ അടുത്ത ടി20 ലോകകപ്പില്‍ യശസ്വി ജയ്‌സ്വാളിന്റെ ഓപ്പണിങ് പങ്കാളിയായി അഭിഷേക് ശര്‍മ തന്നെ കളിക്കണം. ആദ്യ ബോള്‍ മുതല്‍ തന്നെ ആഞ്ഞടിക്കാന്‍ ശേഷിയുള്ള ബാറ്ററാണ് അദ്ദേഹം. വ്യക്തിഗത നേട്ടങ്ങള്‍ക്കായി കളിക്കാതെ ഇത്തരം നിര്‍ഭയരായ താരങ്ങളെയാണ് ടി20യില്‍ വേണ്ടതെന്നും ആരാധകര്‍ പറയുന്നു.

ശുഭ്മന്‍ ഗില്ലിനേക്കാള്‍ 10 മടങ്ങ് മിടുക്കനായ ഓപ്പണറാണ് അഭിഷേക് ശര്‍മ. മികച്ച ബാറ്റിങ് ടെക്‌നിക്കിനൊപ്പം സിക്‌സറുകളടിക്കാനുള്ള ശേഷിയും അദ്ദേഹത്തെ സ്‌പെഷ്യലാക്കി മാറ്റുന്നുവെന്നും ആരാധകര്‍ പുകഴ്ത്തി. ശുഭ്മന്‍ ഗില്ലിനോ, കെഎല്‍ രാഹുലിനോ ലഭിച്ചിട്ടുള്ള പിന്തുണയുടെ 10 ശതമാനമെങ്കിലും ലഭിച്ചാല്‍ അഭിഷേക് ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരമായി മാറുമെന്നുറപ്പാണെന്നും ആരാധകര്‍ പറയുന്നു.

ഐപിഎല്ലില്‍ കണ്ടത് വെറുമൊരു സാംപിള്‍ വെടിക്കെട്ട് മാത്രമായിരുന്നുവെന്നു തെളിയിച്ചിരിക്കുകയാണ് അഭിഷേക് ശര്‍മ. ടി20യുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സ്‌ഫോടനാത്മക ഇന്നിങ്‌സുകളിലൊന്നാണ് അന്താരാഷ്ട്ര കരിയറിലെ രണ്ടാം ടി20യില്‍ തന്നെ താരം കാഴ്ചവച്ചിരിക്കുന്നത്. ടി20യില്‍ നിന്നും വിരമിച്ച രോഹിത് ശര്‍മയ്ക്കു പകരമാര് എന്നതിനുള്ള ഉത്തരം കൂടിയാണ് ഇതോടെ ലഭിച്ചിരിക്കുന്നതെന്നും ആരാധകര്‍ കുറിക്കുന്നു.

Story first published: Sunday, July 7, 2024, 18:38 [IST]
Other articles published on Jul 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+