Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: തകര്‍ത്തടിച്ച് ഗില്ലും റുതുരാജും, സിംബാബ്‌വെയെ തകര്‍ത്ത് ഇന്ത്യ; പരമ്പരയില്‍ മുന്നില്‍

ഹരാരെ: സിംബാബ് വെക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് 23 റണ്‍സ് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റിന് 182 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിംബാബ് വെക്ക് 20 ഓവറില്‍ ആറ് വിക്കറ്റിന് 159 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. അഞ്ച് വിക്കറ്റിന് 39 എന്ന നിലയില്‍ നിന്ന് 159ലേക്കെത്താന്‍ സിംബാബ് വെക്കായി. ആതിഥേയര്‍ക്കായി ഡിയോന്‍ മെയേഴ്‌സ് 49 പന്തില്‍ 65 റണ്‍സോടെ പുറത്താവാതെ നിന്നു. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിലെത്തി.

ടോസ് നേടി ആദ്യം ബാറ്റിങ്ങാണ് ഇന്ത്യ തിരഞ്ഞെടുത്തത്. സഞ്ജു സാംസണും യശ്വസി ജയ്‌സ്വാളും ശിവം ദുബെയും ഇന്ത്യയുടെ പ്ലേയിങ് 11ലേക്കെത്തി. രണ്ടാം ടി20യില്‍ ഓപ്പണറായി സെഞ്ച്വറി നേടിയ അഭിഷേക് ശര്‍മയെ മാറ്റി യശ്വസി ജയ്‌സ്വാളും ശുബ്മാന്‍ ഗില്ലും ചേര്‍ന്നാണ് ഓപ്പണിങ്ങിലിറങ്ങിയത്. ഒന്നാം വിക്കറ്റില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ഇരുവര്‍ക്കുമായി. 27 പന്തില്‍ 4 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 36 റണ്‍സെടുത്ത ജയ്‌സ്വാളിനെ പുറത്താക്കി സിക്കന്തര്‍ റാസയാണ് കൂട്ടുകെട്ട് പൊളിച്ചത്.

റിവേഴ്‌സ് സ്വീപ് കളിച്ച് ജയ്‌സ്വാള്‍ വിക്കറ്റ് തുലക്കുകയായിരുന്നു. മൂന്നാം നമ്പറിലെത്തിയ അഭിഷേകിന് മികവ് ആവര്‍ത്തിക്കാനായില്ല. ഒരു ഫോറടക്കം 9 പന്തില്‍ 10 റണ്‍സാണ് അഭിഷേക് നേടിയത്. സിക്കന്തര്‍ റാസയെ വലിയ ഷോട്ടിന് ശ്രമിച്ചാണ് അഭിഷേക് മടങ്ങിയത്. ഒരുവശത്ത് ശുബ്മാന്‍ ഗില്‍ നിലയുറപ്പിച്ച് കളിച്ചപ്പോള്‍ നാലാം നമ്പറിലെത്തിയ റുതുരാജ് ഗെയ്ക് വാദ് അതിവേഗം റണ്‍സുയര്‍ത്തി. നിരവധി ഫീല്‍ഡിങ് പിഴവുകള്‍ വരുത്തി സിംബാബ് വെ താരങ്ങള്‍ ഇന്ത്യയെ അകമഴിഞ്ഞ് സഹായിച്ചു.

49 പന്തില്‍ 7 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 66 റണ്‍സുമായി നായകന്‍ മടങ്ങി. ഡെത്തോവറില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ മുസറാബാനിയാണ് ഗില്ലിനെ പുറത്താക്കിയത്. റുതുരാജ് ഗെയ്ക് വാദ് മോശം പന്തുകളെ കടന്നാക്രമിച്ചാണ് കളിച്ചത്. 28 പന്തില്‍ 4 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 49 റണ്‍സ് നേടിയാണ് റുതുരാജ് മടങ്ങിയത്. അവസാന ഓവറില്‍ സിംഗിളെടുത്ത് അര്‍ധ സെഞ്ച്വറിക്ക് ശ്രമിക്കാതെ വലിയ ഷോട്ടിന് ശ്രമിച്ചാണ് റുതുരാജിന്റെ മടക്കം.

shubman gill

സഞ്ജു സാംസണ്‍ 7 പന്തില്‍ 2 ഫോറടക്കം 12 റണ്‍സോടെ പുറത്താവാതെ നിന്നു. റിങ്കു സിങ്ങും (1) സഞ്ജുവിനൊപ്പം ക്രീസിലുണ്ടായിരുന്നു. ഇതോടെ 20 ഓവറില്‍ നാല് വിക്കറ്റിന് 182 എന്ന മികച്ച സ്‌കോറിലേക്കെത്താന്‍ ഇന്ത്യക്കായി.

മറുപടിക്കിറങ്ങിയ സിംബാബ് വെയെ തുടക്കം മുതല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി. വെസ്ലി മദിവീരയെ (1) പുറത്താക്കി ആവേശ് ഖാന്‍ ആതിഥേരയരുടെ തകര്‍ച്ചക്ക് തുടക്കമിട്ടു. ടഡിവന്‍ഷി മറുമാനിയെ (10 പന്തില്‍ 13) ഖലീല്‍ അഹമ്മദ് ശിവം ദുബെയുടെ കൈയിലെത്തിച്ചു. ബ്രിയാന്‍ ബെന്നറ്റിനെ (4) ആവേശിന്റെ പന്തില്‍ രവി ബിഷ്‌നോയി തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്താക്കി. ഉയര്‍ന്നു ചാടി ഗംഭീരമായാണ് ബിഷ്‌നോയ് പന്ത് കൈയിലൊതുക്കിയത്. നായകന്‍ സിക്കന്തര്‍ റാസ തകര്‍ത്തടിച്ചാണ് തുടങ്ങിയത്.

16 പന്തില്‍ 3 ഫോറടക്കം 15 റണ്‍സെടുത്ത സിക്കന്തര്‍ റാസയെ വാഷിങ്ടണ്‍ സുന്ദര്‍ മടക്കി. ജോനാഥന്‍ കാംബെല്ലിനെയും (1) സുന്ദര്‍ മടക്കി. ഇതോടെ അഞ്ച് വിക്കറ്റിന് 39 റണ്‍സെന്ന നിലയിലേക്ക് സിംബാബ് വെ തകര്‍ന്നു. എന്നാല്‍ ക്ലൈവ് മഡാണ്ടയും ഡിയോന്‍ മെയേഴ്‌സും ചേര്‍ന്ന് മികച്ച പോരാട്ടം നടത്തി. സ്‌കോര്‍ബോര്‍ഡ് 116ലേക്കെത്തിക്കാന്‍ ഇവര്‍ക്കായി. 26 പന്തില്‍ 2വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 37 റണ്‍സെടുത്ത മഡാണ്ടയെ പുറത്താക്കി സുന്ദറാണ് കൂട്ടുകെട്ട് പൊളിച്ചത്.

ഇതോടെ സിംബാബ് വെയുടെ അവസാന പ്രതീക്ഷയും അവസാനിച്ചു. പിന്നീട് കാര്യമായൊന്നും സിംബാബ് വെക്ക് ചെയ്യാനാവാതെ വന്നതോടെ ഇന്ത്യ ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ 2-1ന് മുന്നിലെത്തുകയും ചെയ്തു.

പ്ലേയിങ് 11: ഇന്ത്യ- യശ്വസി ജയ്‌സ്വാള്‍, അഭിഷേക് ശര്‍മ, ശുബ്മാന്‍ ഗില്‍ (c), റുതുരാജ് ഗെയ്ക് വാദ്, സഞ്ജു സാംസണ്‍, ശിവം ദുബെ, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്

സിംബാബ് വെ- ടഡിവനാഷി മറുമാനി, വെസ്ലി മധിവീരെ, ബ്രിയാന്‍ ബെന്നറ്റ്, ഡിയോന്‍ മെയേഴ്‌സ്, സിക്കന്തര്‍ റാസ (c), ജൊനാഥന്‍ കാംബെല്‍, ക്ലൈവ് മദാണ്ടെ, വെല്ലിങ്ടണ്‍ മസാക്കഡ്‌സ, റിച്ചാര്‍ഡ് നഗ്‌റാവ, ബ്ലെസിങ് മുസറാബാനി, ടെണ്ടല്‍ ചത്താറ

Story first published: Wednesday, July 10, 2024, 14:50 [IST]
Other articles published on Jul 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+