For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ZIM 2024: ഗില്‍ മണ്ടന്‍ ക്യാപ്റ്റന്‍, എന്നിട്ടും അവസരം! സഞ്ജു അല്ലേ കിടു? വീണ്ടും തഴയല്‍

മുംബൈ: ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്നത് സിംബാബ് വെക്കെതിരായ ടി20 പരമ്പരയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ട പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ചാണ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. 15 അംഗ ടീമിനെ നയിക്കുന്നത് യുവതാരം ശുബ്മാന്‍ ഗില്ലാണ്. നാല് പുതുമുഖങ്ങളുമായാണ് ഇന്ത്യ ടൂര്‍ണമെന്റിനിറങ്ങുന്നത്.

റുതുരാജ് ഗെയ്ക് വാദ്, സഞ്ജു സാംസണ്‍, ശിവം ദുബെ തുടങ്ങിയവരാണ് ഇന്ത്യയുടെ മറ്റ് സീനിയര്‍ താരങ്ങള്‍. എന്നാല്‍ ഇന്ത്യ ക്യാപ്റ്റനായി ശുബ്മാന്‍ ഗില്ലിനെ തീരുമാനിച്ചത് അല്‍പ്പം നിരാശപ്പെടുത്തുന്ന കാര്യമാണ്. കാരണം ഗില്‍ ആദ്യമായി നായകനാവുന്നത് കഴിഞ്ഞ ഐപിഎല്ലിലാണ്. ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനെന്ന നിലയില്‍ ഗില്‍ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. നായകനായും ബാറ്റ്‌സ്മാനായും അദ്ദേഹം നിരാശപ്പെടുത്തി.

എന്നിട്ടും ശുബ്മാന്‍ ഗില്ലിനെയാണ് ഇന്ത്യ നായകനാക്കിയത്. സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനല്‍ കളിപ്പിച്ച താരമാണ്. അവസാന സീസണില്‍ പ്ലേ ഓഫിലും എത്തിച്ചു. എന്നിട്ടും സഞ്ജുവിനെ ഇന്ത്യ തഴഞ്ഞ് ഗില്ലിനെ ക്യാപ്റ്റനാക്കി. ഗില്ലിനെക്കാള്‍ എന്തുകൊണ്ടും മികച്ച നായകന്‍ സഞ്ജുവാണ്. ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം സഞ്ജുവിന്റെ അനുഭവസമ്പത്താണ്.

ശുബ്മാനെക്കാള്‍ മികച്ച അനുഭവസമ്പത്ത് നായകനെന്ന നിലയിലും താരമെന്ന നിലയിലും സഞ്ജുവിനുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഞ്ജുവിനെക്കാള്‍ കൂടുതല്‍ മത്സരം കളിച്ചത് ഗില്ലാണെങ്കിലും ക്രിക്കറ്റ് താരമെന്ന നിലയില്‍ സഞ്ജുവാണ് സീനിയര്‍. നായകനെന്ന നിലയില്‍ മികച്ച പ്രകടനം നടത്താന്‍ സഞ്ജുവിനായിട്ടുണ്ട്. നായകന്റെ സമ്മര്‍ദ്ദം ബാധിക്കാതെ കളിക്കുന്ന താരങ്ങളിലൊരാളാണ് സഞ്ജു സാംസണ്‍. ഈ മികവ് ഗില്ലിന് അവകാശപ്പെടാനാവില്ല.

sanju samson

ഗില്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിന് പുറത്തായിരുന്നു. കളിച്ചിട്ടില്ലെങ്കിലും സഞ്ജു സാംസണ്‍ ഇന്ത്യയുടെ ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നു. ഇടവേളക്ക് ശേഷമാണ് ഗില്‍ കളിക്കാനിറങ്ങുന്നത്. ഇപ്പോള്‍ത്തന്നെ ഗില്ലിനെ ഇന്ത്യ നായകസ്ഥാനം നല്‍കി വളര്‍ത്താന്‍ ശ്രമിക്കുന്നത് താരത്തിന്റെ കരിയറിനെ ബാധിച്ചേക്കും. ശുബ്മാന്‍ ഗില്‍ മികച്ച ഭാവിയുള്ള താരമാണ്. എന്നാല്‍ ഇപ്പോഴേ അനാവശ്യ ഭാരം നല്‍കി ബാറ്റിങ് പ്രകടനത്തെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറ്റാതിരിക്കുന്നതാണ് നല്ലത്.

നായകസ്ഥാനം ലഭിച്ചപ്പോള്‍ ഗില്ലിന്റെ ബാറ്റിങ് പ്രകടനം മോശമായത് അവസാന ഐപിഎല്ലിലൂടെ കണ്ടതാണ്. കൂടാതെ ടി20യില്‍ ഇന്ത്യ വലിയ ഭാവി കാണുന്ന താരമല്ല ഗില്‍. ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യ പരിഗണിക്കുന്നവരിലൊരാളാണ് ഗില്‍. അതുകൊണ്ടുതന്നെ ടി20യില്‍ ക്യാപ്റ്റന്‍സി നല്‍കാതെ ബാറ്റ്‌സ്മാനെന്ന നിലയില്‍ സ്വാതന്ത്ര്യത്തോടെ കളിക്കാനുള്ള അവസരമായിരുന്നു ഗില്ലിന് ഒരുക്കി നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ടീം മാനേജ്‌മെന്റ് സഞ്ജുവില്‍ വിശ്വാസം അര്‍പ്പിക്കുന്നില്ല.

സഞ്ജു സാംസണിനെ നായകനാക്കിയിരുന്നെങ്കില്‍ ടീമിനെ കൂടുതല്‍ മികച്ച രീതിയില്‍ കൊണ്ടുപോകാന്‍ സാധിക്കുമായിരുന്നു. അതിനുള്ള കഴിവ് സഞ്ജുവിന് അവകാശപ്പെടാന്‍ സാധിക്കും. രാജസ്ഥാന്‍ ടീമിനെ സഞ്ജു നയിക്കുന്നത് വളരെ മനോഹരമായാണ്. എന്നാല്‍ ഈ മികവ് കാണാന്‍ ടീം മാനേജ്‌മെന്റിന് താല്‍പര്യമില്ല. സഞ്ജുവിനെ ഒതുക്കുകയെന്ന അജണ്ടയുടെ ഭാഗമായാണ് ഇത്തരമൊരു നീക്കം നടന്നതെന്ന് പറയാം.

എന്തായാലും കണക്കുകള്‍ നോക്കിയാലും അനുഭവസമ്പത്ത് പരിഗണിച്ചാലും നായകനെന്ന നിലയില്‍ സഞ്ജു ഗില്ലിനെക്കാള്‍ ഒരുപടി മുകളിലാണ്. എന്നാല്‍ സഞ്ജുവിനെ അംഗീകരിക്കാനും പിന്തുണക്കാനും ടീം മാനേജ്‌മെന്റിലാരുമില്ല. ഇന്ത്യയുടെ പുതിയ പരിശീലകനായി ഗൗതം ഗംഭീര്‍ എത്തുമ്പോള്‍ സഞ്ജുവിന് കൂടുതല്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. നിലവില്‍ സഞ്ജുവിനെ തഴയാനാണ് ടീം മാനേജ്‌മെന്റ് കൂടുതല്‍ താല്‍പര്യം കാട്ടുന്നത്.

Story first published: Thursday, June 27, 2024, 13:17 [IST]
Other articles published on Jun 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+