Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM 2024: ഗില്ലിന്റെ അളിയനാവുമോ റിങ്കു? സഹോദരിയുമായി പ്രണയത്തില്‍? വീഡിയോ വൈറല്‍

ഹരാരെ: ഇന്ത്യ-സിംബാബ് വെ ടി20 പരമ്പര ആവേശകരമായി പുരോഗമിക്കുകയാണ്. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ഇന്ത്യ 2-1ന് മുന്നിലാണ്. നാലാം ടി20യും ജയിച്ച് പരമ്പര പോക്കറ്റിലാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ യുവതാരനിര സിംബാബ് വെയില്‍ തകര്‍ത്ത് കളിച്ച് കൈയടി നേടുകയാണ്. ഇതിനിടെയാണ് ഇന്ത്യന്‍ താരത്തിന്റെ പ്രണയ വാര്‍ത്തകളാണ് ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചയാകുന്നത്.

ഇന്ത്യയുടെ യുവതാരം റിങ്കു സിങ്ങും ശുബ്മാന്‍ ഗില്ലിന്റെ സഹോദരി ഷഹ്‌നീല്‍ ഗില്ലും തമ്മില്‍ പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയെ സിംബാബ് വെ പര്യടനത്തില്‍ നയിക്കുന്നത് ശുബ്മാന്‍ ഗില്ലാണ്. ഗില്ലിനോടൊപ്പം സഹോദരിയും സിംബാബ് വെയിലേക്ക് വന്നിട്ടുണ്ട്. റിങ്കു സിങ്ങിനൊപ്പം ഷഹ് നീര്‍ ഗില്‍ കറങ്ങി നടക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. ഇരുവരും ചേര്‍ന്നെടുത്ത സെല്‍ഫി വീഡിയോയും ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

റിങ്കുവും ശുബ്മാന്റെ സഹോദരിയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍ ഇതില്‍ എത്രമാത്രം സത്യമുണ്ടെന്ന് പറയാനാവില്ല. കാരണം പരമ്പരയ്ക്കിടയില്‍ ഇടവേളയില്‍ എല്ലാ താരങ്ങളും ചേര്‍ന്നാവാം സിംബാബ് വെയില്‍ കറങ്ങാന്‍ പോയിരിക്കുക. റിങ്കു സിങ്ങുമായുള്ള സൗഹൃദത്തിന്റെ പേരിലാവാം ഇത്തരത്തില്‍ സെല്‍ഫി വീഡിയോ എടുത്തത്. അതിനെ പ്രണയമെന്ന നിലയില്‍ വ്യാഖ്യാനിക്കുന്നത് ശരിയായ രീതിയല്ലെന്നും ഒരു പക്ഷം ആരാധകര്‍ പറയുന്നു.

ശുബ്മാന്‍ ഗില്ലിന്റെ സഹോദരി എന്നതിലുപരിയായി സാമൂഹ്യ മാധ്യമത്തിലെ താരമാണ് ഷഹ് നീല്‍ ഗില്‍. താരത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് വലിയ ആരാധക പിന്തുണയുണ്ട്. ശുബ്മാനൊപ്പം യാത്രകള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഷഹ് നീല്‍ ഇതില്‍ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുമുണ്ട്. കൂടാതെ ശുബ്മാന്‍ ഗില്ലിന്റെ കാമുകിയും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകളുമായ സാറ ടെണ്ടുല്‍ക്കറുമായും ഷഹ്നീലിന് നല്ല സൗഹൃദമുണ്ട്.

shubman gill and sister

അതുകൊണ്ടുതന്നെ ഗില്ലിന്റെ സഹോദരിയെന്നതിലുപരി ആരാധകര്‍ക്ക് പരിചിതമായ മുഖമാണ് ഷഹ്നില്‍. റിങ്കു സിങ് ഇന്ത്യന്‍ ടീമില്‍ സജീവമായിട്ട് അധികനാളായില്ല. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ് റിങ്കു. തകര്‍പ്പന്‍ ഫിനിഷിങ്ങിലൂടെ ആരാധകരുടെ പ്രിയങ്കരനായി മാറിയ റിങ്കു ഇന്ത്യയുടെ ടി20 ടീമില്‍ സജീവമായിക്കഴിഞ്ഞു. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ റിസര്‍വ് താരമായിരുന്നു റിങ്കു സിങ്. നിലവില്‍ സിംബാബ് വെ പരമ്പരയില്‍ മികച്ച പ്രകടനം റിങ്കു നടത്തുന്നുണ്ട്.

സാമ്പത്തികമായി വളരെ പിന്നോക്കം നിന്ന അവസ്ഥയില്‍ നിന്നാണ് റിങ്കു സിങ് വളര്‍ന്നുവന്നത്. മുമ്പ് തൂപ്പു ജോലിക്കാരനായും അച്ഛനൊപ്പം പാചകവാതക ഗ്യാസ് വിതരണം ചെയ്തുമെല്ലാം വരുമാനം കണ്ടെത്തിയിരുന്ന റിങ്കു ക്രിക്കറ്റ് താരമായ ശേഷമാണ് കുടുംബം രക്ഷപെട്ടത്. ഇപ്പോള്‍ വീട് വെക്കാനും കാറ് മേടിക്കാനുമെല്ലാം അദ്ദേഹത്തിന് സാധിച്ചു. ഇപ്പോഴും സാമ്പത്തികമായി വലിയ ഉന്നതയിലേക്കെത്താന്‍ റിങ്കുവിന് സാധിച്ചിട്ടില്ല.

അതേ സമയം ശുബ്മാന്‍ ഗില്‍ അടുത്ത ഇതിഹാസമായി ഇതിനോടകം വാഴ്ത്തപ്പെട്ട താരമാണ്. പല പ്രമുഖരും വിരാട് കോലിക്ക് ശേഷം ഇന്ത്യന്‍ ടീമിന്റെ മുഖം ശുബ്മാന്‍ ഗില്ലാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായ ഗില്ലിനെ ഭാവിയില്‍ ഇന്ത്യയുടെ ക്യാപ്റ്റനായും പ്രതീക്ഷിക്കാം. ഇതിന്റെ ആദ്യ ചുവടുവെപ്പാണ് സിംബാബ്‌വെ പര്യടനത്തില്‍ നായകസ്ഥാനം നല്‍കിയത്. ഭാവിയില്‍ ഇന്ത്യയുടെ ക്യാപ്റ്റനായി കസറാന്‍ ഗില്ലിന് ശേഷിയുണ്ട്.

സിംബാബ് വെക്കെതിരായ നാലാം ടി20 നാളെ നടക്കാന്‍ പോവുകയാണ്. ഈ മത്സരവും ജയിച്ച് ഇന്ത്യക്ക് പരമ്പര നേടിക്കൊടുക്കാന്‍ ശുബ്മാന്‍ ഗില്ലിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. എന്തായാലും വലിയ ഭാവിയുള്ള താരമാണ് ഗില്ലെന്ന് നിസംശയം പറയാം.

Story first published: Friday, July 12, 2024, 10:49 [IST]
Other articles published on Jul 12, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+