Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM 2024:സിംബാബ്‌വെയെ ഭയക്കണം, ജയിക്കാന്‍ ഇന്ത്യ 2 മാറ്റം വരുത്തൂ; ബെസ്റ്റ് പ്ലേയിങ് 11 ഇതാ

ഹരാരെ: ടി20 ലോകകപ്പ് കിരീടം നേടി ഒന്നാം റാങ്കില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ടീമിന്റെ അനിയന്മാരെന്ന തലയെടുപ്പോടെ സിംബാബ് വെയ്‌ക്കെതിരേ ഇറങ്ങിയ ഇന്ത്യയുടെ യുവനിര ഞെട്ടിയിരിക്കുകയാണ്. 13 റണ്‍സിനാണ് ഇന്ത്യയെ ആതിഥേയരായ സിംബാബ് വെ തോല്‍പ്പിച്ചത്. ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് സിംബാബ് വെ ടി20യില്‍ ഇന്ത്യയെ അട്ടിമറിക്കുന്നത്. 116 എന്ന ചെറിയ വിജയലക്ഷ്യം മുന്നില്‍ കണ്ടപ്പോള്‍ അനായാസം അടിച്ചെടുക്കാമെന്നാണ് ഇന്ത്യയുടെ യുവതാരങ്ങള്‍ കരുതിയത്.

വന്നവരെല്ലാം അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിച്ചതോടെ കൂട്ടത്തകര്‍ച്ചയിലേക്ക് ടീം പോയി. ഇന്ത്യയുടെ അരങ്ങേറ്റ നിരയിലെ താരങ്ങളെല്ലാം പെട്ടെന്ന് മടങ്ങിയതാണ് തിരിച്ചടിയായി മാറിയത്. രണ്ടാം ടി20 ഇന്ന് നടക്കാനിരിക്കെ മാനസികമായ മുന്‍തൂക്കം സിംബാബ് വെക്കുണ്ട്. ഇതേ പ്ലേയിങ് 11മായി ഇറങ്ങി ഹീറോയിസം കാട്ടാന്‍ ശ്രമിച്ചാല്‍ ഇന്ത്യ തോല്‍വി ആവര്‍ത്തിക്കാനാണ് സാധ്യത. ഇന്ത്യ രണ്ട് മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഒന്നാമത്തെ മാറ്റം സായ് സുദര്‍ശനെ ഓപ്പണിങ്ങില്‍ കളിപ്പിക്കണം. സിംബാബ് വെയിലെ പിച്ചിന് അനുയോജ്യനായ താരമാണ് സായ് സുദര്‍ശന്‍. പതിയെ നിലയുറപ്പിച്ച് പിച്ച് മനസിലാക്കി കളിക്കാന്‍ സായിക്ക് മികവുണ്ട്. കടന്നാക്രമിച്ച് കളിക്കാന്‍ ശ്രമിച്ചാല്‍ ദുരന്തമായി മാറാനാണ് സാധ്യത. അതുകൊണ്ടുതന്നെ പിച്ച് മനസിലാക്കി കളിക്കേണ്ടതായുണ്ട്. ഇതിന് സായിയെപ്പോലെ പക്വതയുള്ള ഒരു ബാറ്റ്‌സ്മാനെ അത്യാവശ്യമാണ്. ഫ്‌ളാറ്റ് പിച്ച് ബുള്ളിയാണ് അഭിഷേക് ശര്‍മയെന്ന് പറയാം.

ടേണിങ് നിറഞ്ഞ പിച്ചില്‍ അഭിഷേകില്‍ നിന്ന് വലിയ പ്രകടനം പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ടുതന്നെ സാങ്കേതിക മികവുള്ള സായി സുദര്‍ശനെ ഇന്ത്യ കളിപ്പിക്കേണ്ടത് അത്യാവശ്യമാണ്. രണ്ടാമത്തെ മാറ്റം റിയാന്‍ പരാഗ് വേണ്ട. ഐപിഎല്‍ കളിക്കുന്നതുപോലെ ക്ഷമയില്ലാതെ കളിക്കാനാണ് പരാഗ് ശ്രമിക്കുന്നത്. ഇത് സിംബാബ് വെയിലെ പിച്ചില്‍ ഫലം കാണില്ല. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ബാറ്റിങ് കരുത്തുയര്‍ത്താന്‍ ജിതേഷ് ശര്‍മയെ പരിഗണിക്കാം.

shubman gill ind vs zim

ജിതേഷ് ശര്‍മ കടന്നാക്രമിക്കുന്ന താരമാണെങ്കിലും അവസരത്തിനൊത്ത് കളിക്കാനുള്ള കഴിവുണ്ട്. ഇത് യുവതാരമായ പരാഗിനില്ല. ഇന്ത്യയിലെ ഫ്‌ളാറ്റ് പിച്ചില്‍ നിന്ന് മാറിയാല്‍ പരാഗ് ദുരന്തമാവുന്നു. അതുകൊണ്ടുതന്നെ ഇന്ത്യ പരാഗിന് പകരം ജിതേഷിനെ കളിപ്പിക്കുന്നതാണ് ബാറ്റിങ് കരുത്ത് ഉയര്‍ത്താന്‍ നല്ലത്. പിച്ച് മനസിലാക്കി കളിക്കാതെ സിംബാബ് വെയെ നിസാരക്കാരായി കണ്ടാല്‍ ഇന്ത്യ ദുരന്തം ആവര്‍ത്തിക്കും. പേസ് നിരയില്‍ തുഷാര്‍ ദെശപാണ്ഡെയെ കളിപ്പിക്കുന്നത് നന്നായിരിക്കും.

ഇടം കൈയന്‍ പേസറായ ഖലീല്‍ അഹമ്മദിന് കാര്യമായൊന്നും ചെയ്യാന്‍ സാധിക്കുന്നില്ല. അതേ സമയം തുഷാര്‍ ഭേദപ്പെട്ട രീതിയില്‍ ബാറ്റു ചെയ്യാന്‍ കഴിവുള്ള താരമാണ്. അതുകൊണ്ടുതന്നെ ഇന്ത്യ ഖലീല്‍ അഹമ്മദിനെ പുറത്തിരുത്തി തുഷാറിനെ കളിപ്പിക്കുന്നത് ടീമിന് ഗുണം ചെയ്‌തേക്കും. സിംബാബ് വെ ബൗളര്‍മാര്‍ തട്ടകത്തില്‍ ആധിപത്യം മുതലാക്കി പന്തെറിയുന്നവരാണ്. റണ്‍സ് പിന്തുടരുമ്പോഴുള്ള സമ്മര്‍ദ്ദം മറികടക്കാന്‍ ഇന്ത്യയുടെ യുവതാരനിരക്ക് സാധിക്കുന്നില്ല.

അതുകൊണ്ടുതന്നെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്നതാണ് ഇന്ത്യക്ക് നല്ലത്. വലിയ സ്‌കോറിലേക്കുയര്‍ന്നാല്‍ അനായാസം സിംബാബ് വെയെ എറിഞ്ഞിടാനുള്ള ബൗളിങ് കരുത്ത് ഇന്ത്യക്കുണ്ട്. രവി ബിഷ്‌നോയിയുടെ ഗൂഗ്ലികള്‍ സിംബാബ്‌വെ പിച്ചില്‍ വളരെയധികം ഫലം കാണുന്നുണ്ട്. അതുകൊണ്ടുതന്നെ രണ്ടാം മത്സരത്തിലും അദ്ദേഹത്തിന്റെ സ്പിന്‍ മികവ് ഇന്ത്യക്ക് നിര്‍ണ്ണായകമാവും. സഞ്ജു സാംസണ്‍, ശിവം ദുബെ, യശ്വസി ജയ്‌സ്വാള്‍ എന്നിവര്‍ ഇന്ന് ഇന്ത്യന്‍ ടീമിനൊപ്പം ചേരും.

മൂന്ന് പേരും മൂന്നാം ടി20 മുതല്‍ കളിക്കും. ഇതോടെ ഇന്ത്യക്ക് വലിയ ആശ്വാസമാവും. അരങ്ങേറ്റക്കാരെ ഒപ്പം കൂട്ടി കളി ജയിപ്പിക്കാനുള്ള അനുഭവസമ്പത്ത് ശുബ്മാന്‍ ഗില്ലിനില്ല. അതുകൊണ്ടുതന്നെ നായകനെന്ന നിലയില്‍ ഗില്ലിന് നിലവില്‍ വലിയ സമ്മര്‍ദ്ദമാണ്. സഞ്ജുവും ജയ്‌സ്വാളും ടോപ് ഓഡറിലേക്കെത്തുന്നതോടെ ഇന്ത്യയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഏറെക്കുറെ പരിഹാരം കാണാനായേക്കും. എന്തായാലും ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പ്.

Story first published: Sunday, July 7, 2024, 6:41 [IST]
Other articles published on Jul 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+