
അടുത്തടുത്ത ബോളുകളിലാണ് നിക്കോളാസ് പൂരനെയും (18) പൊള്ളാര്‍ഡിനെയും ചാഹല്‍ പുറത്താക്കിയത്. പൊള്ളാര്‍ഡിനെ വീഴ്ത്താന്‍ എന്തു തന്ത്രമാണ് താന്‍ പ്രയോഗിച്ചതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. മല്‍സരശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായി സംസാരിക്കവെയായിരുന്നു ചാഹല്‍ ഇ്ക്കാര്യം പറഞ്ഞത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ മല്‍സരത്തിനു മുമ്പ് കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ ഞാന്‍ കൂടുതല്‍ ഗൂഗ്ലികള്‍ പരീക്ഷിക്കാതിരുന്നതിനെക്കുറിച്ച് നമ്മള്‍ സംസാരിച്ചിരുന്നു. ഇക്കാര്യം വീന്‍ഡീസിനെതിരേ ബൗള്‍ ചെയ്യുമ്പോള്‍ എന്റെ മനസ്സിലുണ്ടായിരുന്നു. വമ്പനടിക്കാര്‍ അത്തരം ഷോട്ടുകള്‍ക്കായി ഇടയ്ക്കു ശ്രമിക്കുമെന്ന് എനിക്കറിമായിരുന്നു. അവര്‍ക്കെതികേ ഗൂഗ്ലി ക്ലിക്കാവുകയും ചെയ്യും.

നിങ്ങള്‍ പറഞ്ഞതു പോലെ എന്റെ ലെഗ് സ്പിന്‍ കൂടുതല്‍ ഫലവത്താക്കുന്നതിനു വേണ്ടി ഞാന്‍ ഈ മല്‍സരത്തില്‍ കൂടുതല്‍ ഗൂഗ്ലികള്‍ മിക്‌സ് ചെയ്താണ് ബൗള്‍ ചെയ്തത്. പൊള്ളാര്‍ഡിനെതിരേ പിച്ച് ചെയ്ത് ഉയരുന്ന തരത്തില്‍ ബൗള്‍ ചെയ്യാന്‍ നിങ്ങള്‍ എന്നോടു പറഞ്ഞു. ലെങ്തില്‍ അല്‍പ്പം പാളിയിരുന്നെങ്കില്‍ അതു സിക്‌സറാവേണ്ടതായിരുന്നുവെന്നും രോഹിത്തിനോടു ചാഹല്‍ പറഞ്ഞു.

ഏകദിനത്തില്‍ 100 വിക്കറ്റുകളെന്ന നാഴികക്കല്ലും ആദ്യ ഏകദിനത്തില്‍ ചാഹല്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതേക്കുറിച്ച് രോഹിത് ശര്‍മ ചോദിച്ചപ്പോള്‍ വളരെയധികം സന്തോഷമുണ്ടന്നായിരുന്നു ചാഹലിന്റെ മറുപടി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ എന്റെ കരിയറില്‍ ഉയര്‍ച്ചകളും താഴ്ചകളുമുണ്ടായിരുന്നു. എങ്കിലും ഈ ഫോര്‍മാറ്റില്‍ 100 വിക്കറ്റുകളെടുക്കുകയെന്നത് വളരെ നല്ല അനുഭവമാണ്. ഇതു വലിയ കാര്യവുമാണ്.

ഇത്രയും വേഗത്തില്‍ ഈ നാഴികക്കല്ല് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നു ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും ചാഹല്‍ കൂട്ടിച്ചേര്‍ത്തു.കുല്‍ദീപ് യാദവ് കഴിഞ്ഞാല്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റുകളെടുത്ത രണ്ടാമത്തെ ഇന്ത്യന്‍ സ്പിന്നര്‍ കൂടിയാണ് അദ്ദേഹം. ഡാരെന്‍ ബ്രാവോയായിരുന്നു ചാഹലിന്റെ നൂറാമത്തെ ഇര.

കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും യുസ്വേന്ദ്ര ചാഹല്‍ തഴയപ്പെട്ടിരുന്നു. അന്നു ടീമിനു പുറത്തായ ശേഷം ബൗളിങ് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ചില ശ്രമങ്ങള്‍ താന്‍ നടത്തിയിട്ടുണ്ടെന്നു അദ്ദേഹം വ്യക്തമാക്കി. സ്ലോ വിക്കറ്റിലാണ് ബൗള്‍ ചെയുന്നതെങ്കില്‍ ബൗള്‍ ചെയ്യുമ്പോഴുള്ള ആംഗിളില്‍ ഞാന്‍ മാറ്റം വരുത്തിയിരുന്നു. ദേശീയ ടീമിനു പുറത്തായിരുന്നപ്പോള്‍ ബൗളിങില്‍ എവിടെയാണ് മെച്ചപ്പെടുത്താന്‍ കഴിയുകയെന്നായിരുന്നു ഞാന്‍ ആലോചിച്ചത്.

മറ്റു ബൗളര്‍മാര്‍ ഒരല്‍പ്പം സൈഡ് ആം ബൗളിങ് പരീക്ഷിക്കുന്നതായി എന്റെ ശ്രദ്ധയില്‍പ്പെട്ടു. നെറ്റ്‌സില്‍ ഞാന്‍ ഇതു പരീക്ഷിക്കുകയും ചെയ്തു. ഈ തരത്തില്‍ ബൗള്‍ ചെയ്യുമ്പള്‍ എനിക്കു കൂടുതല്‍ വേഗത്തില്‍ ബൗള്‍ ചെയ്യാന്‍ സാധിക്കുന്നതായും മനസ്സിലാക്കിയെന്നു ചാഹല്‍ വിശദമാക്കി.

കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ യുസ്വേന്ദ്ര ചാഹല്‍ വന്‍ ഫ്‌ളോപ്പായി മാറിയിരുന്നു. സൗത്താഫ്രിക്കന്‍ ബാറ്റര്‍മാര്‍ക്കു ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായില്ല. മൂന്നു മല്‍സരങ്ങളില്‍ നിന്നും രണ്ടു വിക്കറ്റുകള്‍ മാത്രമാണ് ചാഹലിനു ലഭിച്ചത്. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ മല്‍സരത്തില്‍ തന്നെ ഇതിനു പ്രായശ്ചിത്തം ചെയ്യുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. 49 റണ്‍സിനു നാലു വിക്കറ്റുകളെടുത്ത ചാഹല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.


Click it and Unblock the Notifications











