IND vs WI: ലോകകപ്പില്‍ ദ്രാവിഡ് ഇന്ത്യയെ കുഴപ്പത്തിലാക്കും! കോച്ച് സ്ഥാനത്തു ഇനി വേണ്ട
വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പര തൂത്തവാരുകയെന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്കു അപ്രതീക്ഷിത തിരിച്ചടി നേരിട്ടിരിക്കുകയാണ്. രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ പരീക്ഷണ ടീം വിന്‍ഡീസിനോടു ആറു വിക്കറ്റിന്റെ ഞെട്ടിക്കുന്ന പരാജയമാണ് ഏറ്റുവാങ്ങിയത്. ബാറ്റിങ് ലൈനപ്പില്‍ നടത്തിയ പരീക്ഷണമാണ് ഇന്ത്യന്‍ പരാജയത്തിന്റെ പ്രധാന കാരണം. നേരത്തേ നടന്ന ആദ്യകളിയിലും ഇന്ത്യ ബാറ്റിങ് ലൈനപ്പില്‍ പരീക്ഷണം നടത്തിയിരുന്നു.
പക്ഷെ ഭാഗ്യവശാല്‍ ടീമിനു തോല്‍വി നേരിടേണ്ടിവന്നില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും മറ്റൊരു സീനിയര്‍ താരമായ വിരാട് കോലിക്കും വിശ്രമം നല്‍കിയാണ് രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ഇങ്ങിയത്. പകരം സഞ്ജു സാംസണും അക്ഷര്‍ പട്ടേലും ടീമിന്റെ ഭാഗമാവുകയും ചെയ്തു. സഞ്ജുവിനെ മൂന്നാം നമ്പറില്‍ കളിപ്പിച്ച ഇന്ത്യ അക്ഷറിനെ നാലാം നമ്പറിലേക്കു പ്രൊമോട്ടും ചെയ്തു. പക്ഷെ ഈ നീക്കങ്ങള്‍ വന്‍ പരാജയമായി മാറി.

സഞ്ജുവിനു ഒമ്പതും അക്ഷറിനു ഒരു റണ്ണുമാണ് നേടാനായത്. ഈ മല്‍സരത്തില്‍ ഇന്ത്യക്കേറ്റ ദയനീയ പരാജയത്തിനു പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് കോച്ച് രാഹുല്‍ ദ്രാവിഡിനെതിരേ ഉയരുന്നത്. ലോകകപ്പിനു ഇനി കഷ്ടിച്ചു രണ്ടു മാസം മാത്രം ശേഷിക്കെ ഈ ഘട്ടത്തില്‍ എന്തിനാണ് ടീം കോമ്പിനേഷനില്‍ അനാവശ്യ പരീക്ഷണങ്ങള്‍ നടത്തുന്നതെന്നാണ് ആരാധകരുടെ ചോദ്യം.
ഇന്ത്യക്കു ഇത്തവണ ലോകകപ്പ് നേടാനായില്ലെങ്കില്‍ ദയവു ചെയ്ത് രാഹുല്‍ ദ്രാവിഡുമായുള്ള കരാര്‍ ബിസിസിഐ പുതുക്കരുത്. അദ്ദേഹം ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് എന്നതില്‍ സംശയമില്ല. പക്ഷെ കോച്ചിങ് മാനേജമെന്റില്‍ ഈ കോമാളിയെ നമുക്കു ആവശ്യമില്ല.
നമ്മള്‍ ദ്വിരാഷ്ട്ര പരമ്പരകളിലും തോല്‍ക്കാന്‍ തുടങ്ങിയിരിക്കുകയാണ്. രവി ശാസ്ത്രി- വിരാട് കോലി എന്നിവരുടെ സമയത്തു സംഭവിക്കാത്ത കാര്യമാണിതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
രണ്ടു മാസത്തിനകം ഐസിസി ഏകദിന ലോകകപ്പ് നാട്ടില്‍ നടക്കുകയാണ്. പക്ഷെ കുട്ടികള്‍ കളിപ്പാട്ടങ്ങള്‍ കൊണ്ട് പരീക്ഷണങ്ങള്‍ നടത്തുന്നതു പോലെ രാഹുല്‍ ദ്രാവിഡ് ഈ ടീമില്‍ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ക്കൊരിക്കലും രവി ശാസ്ത്രിയാവാന്‍ സാധിക്കില്ലെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.
രാഹുല്‍ ദ്രാവിഡ് കഴിഞ്ഞ ടി20 ലോകകപ്പിനും മുമ്പും വലിയ അബദ്ധങ്ങളായി മാറിയ തീരുമാനങ്ങളെടുത്തിരുന്നു. പല പരീക്ഷണങ്ങളും നടത്തിയ അദ്ദേഹം മോശം പ്രകടനം നടത്തിയവര്‍ക്കു അവസരങ്ങളും നല്‍കിക്കൊണ്ടിരുന്നു. ഇതിന്റെയെല്ലാം ഫലം ഇന്ത്യയുടെ പരാജയമായിരുന്നു.
ഇപ്പോഴും ദ്രാവിഡ് പരീക്ഷണങ്ങള്‍ തുടരുകയാണ്. ഇതിനു വിചിത്രമായ വിശദീകരണങ്ങള്‍ നല്‍കുകയും ചെയ്തു കൊണ്ടിരിക്കുന്നു. ദ്രാവിഡിനു കീഴില്‍ ഒട്ടും അഗ്രസീവല്ലാത്ത ടീമായി ഇന്ത്യ മാറിയിരിക്കുകയാണെന്നും ആരാധകര്‍ ആഞ്ഞടിച്ചു.

ലോകകപ്പിനു നമുക്ക് കുറച്ചു മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. നമ്മള്‍ ടീമില്‍ വ്യത്യസ്ത താരങ്ങളെ പരീക്ഷിച്ചു നോക്കേണ്ടതുണ്ടെന്നാണ് മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡ് പറയുന്നത്. ഇതാണ് നിങ്ങളുടെ മുഖ്യ കോച്ചിന്റെ മാനസികാവസ്ഥയെങ്കില്‍ അദ്ദേഹത്തില്‍ നിന്നും നമ്മള്‍ എന്തു പ്രതീക്ഷിക്കണെന്നു അറിയില്ല.ഇതൊരു തമാശ തന്നെയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ കോച്ചായി രാഹുല്‍ ദ്രാവിഡ് വന്നിട്ട് മൂന്നു വര്‍ഷമായിരിക്കുകയാണ്. ടീമില്‍ പരീക്ഷണണങ്ങള്‍ നടത്താന്‍ നിങ്ങള്‍ക്കു ഇത്രയും വര്‍ഷം ലഭിച്ചു. ഇതല്ല പരീക്ഷണങ്ങള്‍ക്കു ശരിയായ സമയമെന്നും ആരാധകര്‍ വിമര്‍ശിച്ചു.
വരാനിരിക്കുന്ന ഏകദിന ലോകകപ്പിനു യോഗ്യത പോലും നേടാന്‍ സാധിക്കാതിരുന്ന വെസ്റ്റ് ഇന്‍ഡീസിനോടാണ് ഇന്ത്യ ഇപ്പോള്‍ പരാജയപ്പെട്ടിരിക്കുന്നത്. ലോകകപ്പിനായി ടീമിനെ തയ്യാറാക്കാനുള്ള അവസരം നല്‍കുകയെന്നതായിരുന്നു ഈ ഏകദിന മല്‍സരങ്ങളുടെയെല്ലാം ലക്ഷ്യം.
പക്ഷെ ടീമിലെ ഏറ്റവും മികച്ച ബാറ്റര്‍മാരായ രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും നിങ്ങള്‍ വിശ്രമം നല്‍കി. ലോകകപ്പില്‍ ഓസ്‌ട്രേലിയ ജയിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. കാരണം ഈ ട്രോഫി ബിസിസിഐ അര്‍ഹിക്കുന്നില്ലെന്നും ആരാധകര്‍ പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications