Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: അസ്ഹറിന് രക്ഷയില്ല, ആ സ്ഥാനം തെറിച്ചു! പകരം ജയ്‌സ്വാള്‍; തലപ്പത്ത് മലയാളി താരം

വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ രണ്ടാമിന്നിങ്‌സില്‍ ഫിഫ്റ്റി മിസ്സായെങ്കിലും വലിയൊരു നേട്ടം തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ് യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന താരം 38 റണ്‍സാണ് പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ പുരോഗമിക്കുന്ന ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ സ്‌കോര്‍ ചെയ്തത്.

വളരെ അഗ്രസീവായി ബാറ്റ് ചെയ്ത ജയ്‌സ്വാള്‍ വെറും 30 ബോളിലാണ് 38 ബോള്‍ അടിച്ചെടുത്തത്. നാലു ഫോറും ഒരു സിക്‌സറുമടക്കമായിരുന്നു. ഇതോടെ ടെസ്റ്റില്‍ ആദ്യത്തെ മൂന്നു ഇന്നിങ്‌സുകളില്‍ നിന്നും ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം റണ്ണെടുത്ത നാലാമത്തെ താരമെന്ന റെക്കോര്‍ഡാണ് ജയ്‌സ്വാളിനെ തേടിയെത്തിയത്.

YASHASVI JAISWAL

നേരത്തേ ഈ പൊസിഷനിലുണ്ടായിരുന്നത് മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ മുഹമ്മദ് അസ്ഹറുദ്ദീനായിരുന്നു. എന്നാല്‍ ജയ്‌സ്വാള്‍ അദ്ദേഹത്തെ അഞ്ചാംസ്ഥാനത്തേക്കു പിന്തള്ളി നാലാം നമ്പറിലെ പുതിയ അവകാശിയായി മാറിയിരിക്കുകയാണ്. റെഡ് ബോള്‍ ക്രിക്കറ്റില്‍ ആദ്യത്തെ മൂന്നു ഇന്നിങ്‌സുകളില്‍ നിന്നും ജയ്‌സ്വാള്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത് 266 റണ്‍സാണ്.

നേരത്തേ 263 റണ്‍സോടെയായിരുന്നു അസ്ഹര്‍ നാലാം നമ്പറില്‍. മൂന്നു റണ്‍സ് കൂടി അധികം നേടിയാണ് അദ്ദേഹത്തെ ജയ്‌സ്വാള്‍ കടത്തിവെട്ടിയത്. ഈ ലിസ്റ്റില്‍ തലപ്പത്ത് മലയാളി താരമാണെന്നതാണ് കൗതുകകരമായ കാര്യം. നിലവില്‍ ഒരു ഫോര്‍മാറ്റിലും ദേശീയ ടീമിന്റെ ഭാഗമല്ലാത്ത മറുനാടന്‍ മലയാളിയായ കരുണ്‍ നായരുടെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്.

320 റണ്‍സാണ് ടെസ്റ്റിലെ ആദ്യത്തെ മൂന്നു ഇന്നിങ്‌സുകളില്‍ നിന്നു മാത്രം കരുണ്‍ വാരിക്കൂട്ടിയത്. മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് കഴിഞ്ഞാല്‍ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ താരം കൂടിയാണ് അദ്ദേഹം.

ആദ്യ മൂന്നു ഇന്നിങ്‌സുകളില്‍ ഏറ്റവുധികം റണ്‍സ് നേടിയവരില്‍ കരുണിനു പിറകില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും നിലവിലെ നായകന്‍ രോഹിത് ശര്‍മയുമാണ്. 315 റണ്‍സോടെയാണ് ദാദ രണ്ടാംസ്ഥാനത്തുള്ളത്. മൂന്നാമതുള്ള രോഹിത്തിന്റെ സമ്പാദ്യം 302 റണ്‍സാണ്.

YASHASVI JAISWAL

അതേസമയം, വെസ്റ്റ് ഇന്‍ഡീസുമായി ഡൊമിനിക്കയില്‍ നടന്ന ആദ്യ ടെസ്റ്റിലൂടെയായിരുന്നു ജയ്‌സ്വാളിന്റെ അരങ്ങേറ്റം. തകര്‍പ്പന്‍ സെഞ്ച്വറിയുമായി താരം തുടക്കം ഗംഭീരമാക്കുകയും ചെയ്തു. 171 റണ്‍സാണ് ജയ്‌സ്വാള്‍ അടിച്ചെടുത്തത്. 387 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 16 ഫോറും ഒരു സിക്‌സറുമുള്‍പ്പെടിരുന്നു.

കരിയറിലെ ആദ്യ ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന മൂന്നാമത്തെ ഉയര്‍ന്ന സ്‌കോര്‍ കൂടിയായിരുന്നു ഇത്. കൂടാതെ വിദേശത്തു ഒരു ഇന്ത്യന്‍ താരത്തിന്റെ അരങ്ങറ്റ ടെസ്റ്റിലെ ഏറ്റവുമുയര്‍ന്ന സ്‌കോറായും ഇതു മാറിയിരുന്നു. ഈ ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സ് ജയം കൊയ്തതിനാല്‍ രണ്ടാമിന്നിങ്‌സില്‍ ജയ്‌സ്വാളിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല.

ഇപ്പോള്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഫിഫ്റ്റി നേടാനും ജയ്‌സ്വാളിനായിരുന്നു. 57 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. 74 ബോളുകള്‍ നേരിട്ട ഇടംകൈയന്‍ ബാറ്ററുടെ ഇന്നിങ്‌സില്‍ ഒമ്പതു ഫോറും ഒരു സിക്‌സറുമുണ്ടായിരുന്നു.

ഓപ്പണിങ് വിക്കറ്റില്‍ നായകന്‍ രോഹിത്തിനൊപ്പം 139 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടും ജയ്‌സ്വാള്‍ പടുത്തുയര്‍ത്തിയിരുന്നു. ഇന്ത്യക്കു ശക്തമായ അടിത്തറയിട്ടതും ഈ സഖ്യമായിരുന്നു. നേരത്തേ ആദ്യ ടെസ്റ്റിലും ഇന്ത്യക്കായി ഒന്നാമിന്നിങ്‌സില്‍ രോഹിത്തിനൊപ്പം ഡബിള്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കാന്‍ ജയ്‌സ്വാളിനായിരുന്നു.

Story first published: Monday, July 24, 2023, 13:43 [IST]
Other articles published on Jul 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+