Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ഈ മൂന്നു പേരെ നോക്കിവച്ചോ, ടി20യില്‍ ഇന്ത്യക്കായി കസറും

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി മൂന്നു ഫോര്‍മാറ്റുകളിലേക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കുള്ള ടീമിനെ നേരത്തേ പ്രഖ്യാപിച്ചപ്പോള്‍ ടി20 സ്‌ക്വാഡിനെ കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുത്തത്. അജിത് അഗാര്‍ക്കര്‍ പുതിയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി വന്നതിനു ശേഷമുള്ള ആദ്യത്തെ ടീം കൂടിയായിരുന്നു ഇത്.

വലിയ സര്‍പ്രൈസുകളൊന്നും ഇന്ത്യന്‍ ടീമില്‍ ഇല്ലെന്നു കാണാം. എന്നാല്‍ ചെറിയ ചില സര്‍പ്രൈസുകളുമുണ്ട്. യുവ ഇടംകൈയന്‍ ബാറ്റര്‍മാരായ യശസ്വി ജയ്‌സ്വാളും തിലക് വര്‍മയുമാണ് ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ പുതുമുഖങ്ങള്‍. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ക്കായി നടത്തിയ മിന്നുന്ന പ്രകടനമാണ് ഇരുവര്‍ക്കും ആദ്യമായി ദേശീയ ടീമിലേക്കു വഴി തുറന്നത്.

YASHASVI JAISWAL

പക്ഷെ റിങ്കു സിങ്, ജിതേഷ് ശര്‍മ എന്നിവര്‍ ടീമില്‍ നിന്നും തഴയപ്പെട്ടു. ഉറപ്പായും ഇന്ത്യന്‍ ടീമിലുണ്ടാവെന്നു പ്രതീക്ഷിക്കപ്പെട്ട താരം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി ഫിനിഷറുടെ റോളില്‍ തിളങ്ങിയ റിങ്കുവായിരുന്നു. വിന്‍ഡീസുമായുള്ള ടി20 പരമ്പരയില്‍ ശ്രദ്ധിക്കേണ്ട ഇന്ത്യയുടെ മൂന്നു താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ആദ്യത്തെയാള്‍ ഇടംകൈയന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ്. നിലവില്‍ ടി20യില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തു കൊണ്ടിരിക്കുന്നത് ശുഭ്മന്‍ ഗില്ലും ഇഷാന്‍ കിഷനുമാണ്. വിന്‍ഡീസിനെതിരേ ഇഷാനെ മറികടന്ന് ജയ്‌സ്വാള്‍ പ്ലെയിങ് ഇലവനിലേക്കു വരുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ ജയ്‌സ്വാള്‍ ഇതു അര്‍ഹിക്കുകയും ചെയ്യുന്നു.

രാജസ്ഥാന്‍ റോയല്‍സിന്റെ കഴിഞ്ഞ ഐപിഎല്‍ സീസണിലെ റണ്‍മെഷീനായിരുന്നു ജയ്‌സ്വാള്‍. 14 ഇന്നിങ്‌സുകളില്‍ നിന്നും 163.61 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റോടെ താരം വാരിക്കൂട്ടിയത് 625 റണ്‍സായിരുന്നു. കന്നി സെഞ്ച്വറിയും ഇതിലുള്‍പ്പെടും. ഐപിഎല്ലിലെ എമേര്‍ജിങ് താരത്തിനുള്ള പുരസ്‌കാരവും ജയ്‌സ്വാളിനെ തേടിയെത്തിയിരുന്നു.

ടി20 പരമ്പരയില്‍ ശ്രദ്ധിക്കേണ്ട രണ്ടാമത്തെ താരം ഇടംകൈയന്‍ മധ്യനിര ബാറ്റര്‍ തിലക് വര്‍മയാണ്. കഴിഞ്ഞ രണ്ടു ഐപിഎല്‍ സീസണുകളിലും മുംബൈ ഇന്ത്യന്‍സിനായി നടത്തിയ സ്ഥിരതയാര്‍ന്ന പ്രകടനം താരത്തെ ഇന്ത്യന്‍ ടീമിലെത്തിക്കുകയായിരുന്നു. 2022ലെ ഐപിഎല്‍ സീസണിലൂടെയായിരുന്നു മുംബൈയ്ക്കായി തിലകിന്റെ അരങ്ങേറ്റം.

TILAK VARMA

14 ഇന്നിങ്‌സുകളില്‍ നിന്നും 397 റണ്‍സ് താരം നേടുകയും ചെയ്തു. ഇത്തവണത്തെ ഐപിഎല്ലിലാവട്ടെ 11 മല്‍സരങ്ങളിലാണ് തിലക് ഇറങ്ങിയത്. പരിക്കു കാരണം ശേഷിച്ച മല്‍സരങ്ങള്‍ നഷ്ടമാവുകയായിരുന്നു. 164.11 സ്‌ട്രൈക്ക് റേറ്റില്‍ 343 റണ്‍സ് തിലക് സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു. ഐപിഎല്ലില്‍ മാത്രമല്ല സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലും മിന്നുന്ന പ്രകടനം നടത്താന്‍ താരത്തിനു കഴിഞ്ഞു. ആറു ഇന്നിങ്‌സുകളില്‍ നിന്നും 297 റണ്‍സാണ് തിലക് സ്‌കോര്‍ ചെയ്തത്.

ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങാണ് വിന്‍ഡീസ് പര്യടനത്തില്‍ ശ്രദ്ധിക്കേണ്ട മൂന്നാമത്തെ താരം. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് തുടങ്ങിയ മുന്‍നിര പേസര്‍മാരൊന്നും ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ല. അതുകൊണ്ടു പേസാക്രമണത്തിനു നേതൃത്വം നല്‍കുക അര്‍ഷ്ദീപായിരിക്കും.

കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്ത്യക്കായി സ്ഥിരതയാര്‍ന്ന പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലുമെല്ലാം കളിക്കാന്‍ അര്‍ഷ്ദീപിനു അവസരം ലഭിക്കുകയും ചെയ്തു. ടി20യില്‍ ഇതുവരെ 26 മല്‍സരങ്ങളിലാണ് അദ്ദേഹം ഇന്ത്യക്കായി കളിച്ചത്. ഇവയില്‍ നിന്നും 41 വിക്കറ്റുകളെടുക്കുകയും ചെയ്തു. കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി 17 വിക്കറ്റുകളായിരുന്നു അര്‍ഷ്ദീപിന്റെ സമ്പാദ്യം.

Story first published: Thursday, July 6, 2023, 20:14 [IST]
Other articles published on Jul 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+