Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: റോയല്‍സ് ഇംപാക്ട് ! ആ രണ്ടു പേര്‍ക്കെതിരേ ഒരുപാട് ബാറ്റ് ചെയ്തു, ജയ്‌സ്വാള്‍ പറയുന്നു

വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടി20യില്‍ ഒമ്പതു വിക്കറ്റിന്റെ വമ്പന്‍ ജയം കൊയ്തിരിക്കുകയാണ് ടീം ഇന്ത്യ. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നടന്ന കളിയില്‍ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ ഏകപക്ഷീയ വിജയം സ്വന്തമാക്കിയത്. 179 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യം മൂന്നോവറുകള്‍ ബാക്കിനില്‍ക്കെ ഒരേയൊരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു.

ഓപ്പണിങ് ജോടികളായ യശസ്വി ജയ്‌സ്വാളിന്റെയും (84*) ശുഭ്മന്‍ ഗില്ലിന്റെയും (77) കിടിലന്‍ ഇന്നിങ്‌സുകളാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഈ സഖ്യം 165 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയപ്പോള്‍ തന്നെ ഇന്ത്യ വിജയമുറപ്പാക്കിയിരുന്നു. കരിയറിലെ രണ്ടാമത്തെ ടി20 മല്‍സരം കളിച്ച ജയ്‌സ്വാള്‍ കന്നി ഫിഫ്റ്റി കൂടിയാണ് ഈ മല്‍സരത്തില്‍ കുറിച്ചത്.

JAISWAL HOLDER

51 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 11 ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു. അരങ്ങേറ്റ മല്‍സരത്തില്‍ ഒരു റണ്‍സിനു പുറത്തായതിന്റെ ക്ഷീണം ജയ്‌സ്വാള്‍ ഈ കളിയില്‍ തീര്‍ക്കുകയായിരുന്നു. ഇത്രയും അനായാസം വിന്‍ഡീസ് ബൗളര്‍മാരെ നേരിടാന്‍ കഴിഞ്ഞതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ജയ്‌സ്വാള്‍. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു 21 കാരന്‍.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലെ ടീമംഗങ്ങളായിരുന്ന രണ്ടു പേര്‍ വിന്‍ഡീസ് നിരയിലുണ്ടെന്നും ഇതു ബാറ്റിങ് എളുപ്പമാക്കിയതായും ജയ്‌സ്വാള്‍ വ്യക്തമാക്കി. സീം ബൗളിങ് ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറും പേസര്‍ ഒബെഡ് മക്കോയിയുമാണ് റോയല്‍സിലെ വിന്‍ഡീസ് താരങ്ങള്‍. കൂടാത ബാറ്റര്‍ ഷിംറോണ്‍ ഹെറ്റ്‌മെയറും റോയല്‍സ് ടീമിന്റെ ഭാഗമാണ്.

ഇന്ത്യന്‍ ടീമിന്റെ വിജയത്തില്‍ സംഭാവന ചെയ്യാനായതില്‍ സന്തോഷമുണ്ടെന്നും അഗ്രസീവ് ബാറ്റിങിലൂടെ പവര്‍പ്ലേ മുതലെടുക്കാനാണ് ശ്രമിച്ചതെന്നും ജയ്സ്വാള്‍ വ്യക്തമാക്കി. അത് എളുപ്പമായിരുന്നില്ല, ക്രീസിലെത്തി ടീമിനു വേണ്ടി നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷവാനാണ്.

ടീമിന്റെ ആവശ്യം മനസ്സിലാക്കിയാണ് ഞാന്‍ കളിക്കാന്‍ ശ്രമിക്കാറുളളത്. അതിവേഗത്തില്‍ സ്‌കോര്‍ ചെയ്യാനും പവര്‍പ്ലേയില്‍ പരമാവധി ഷോട്ടുകള്‍ കളിക്കാനുമാണ് ഞാന്‍ ശ്രമിക്കാറുള്ളത്. വിക്കറ്റും സാഹചര്യവുമെല്ലാം വായിച്ചെടുക്കുകയെന്നതും പ്രധാനമാണെന്നും ജയ്‌സ്വാള്‍ പറഞ്ഞു.

രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ നെറ്റ് സെഷനുകളില്‍ ഹോള്‍ഡര്‍, മക്കോയ് എന്നിവര്‍ക്കെതിരേ ഒരുപാട് കളിച്ചിട്ടുള്ളത് ഈ മല്‍സരത്തില്‍ തന്നെ ഏറെ സഹായിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. ഹോള്‍ഡര്‍ക്കും മക്കോയിക്കുമെതിരേ ഞാന്‍ നേരത്തേ ഒരുപാട് കളിച്ചതാണ്.

YASHASVI JAISWAL

ഇതു അവരുടെ ബോളുകള്‍ നന്നായി പിക്ക് ചെയ്യാന്‍ എന്നെ സഹായിക്കുകയും ചെയ്തു. ഗില്ലിനൊപ്പമുള്ള എന്റെ കൂട്ടുകെട്ട് വളരെ മികച്ചതായിരുന്നു. അവന്‍ വളരെ നന്നായി ബാറ്റ് ചെയ്തു. ഇവിടെ വരികയും ഞങ്ങളെ പിന്തുണയ്ക്കുകയും ചെയ്ത എല്ലാവരോടും നന്ദി അറിയിക്കുകയാണെന്നും ജയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു.

ഈ മല്‍സരത്തിലെ ഫിഫ്റ്റിയോടെ ബാറ്റിങില്‍ ചില റെക്കോര്‍ഡുകളും ജയ്‌സ്വാളിനെ തേടിയെത്തിയിരുന്നു. ടി20യില്‍ ഫിഫ്റ്റിയടിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ഓപ്പണറെന്ന വമ്പന്‍ റെക്കോര്‍ഡ് അദ്ദേഹം തന്റെ പേരിലാക്കിയിരിക്കുകയാണ്. 14 വര്‍ഷം പഴക്കമുള്ള നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡാണ് ജയ്‌സ്വാള്‍ തകര്‍ത്തെറിഞ്ഞത്.

2009ല്‍ ഇംഗ്ലണ്ടിനെതിരേ 22ാം വയസ്സിലായിരുന്നു ഫിഫ്റ്റിയുമായി രോഹിത് റെക്കോര്‍ഡിട്ടത്. ദീര്‍ഘകാലം ഇളക്കം തട്ടാതെ നിന്ന ഈ റെക്കോര്‍ഡ് ജയ്‌സ്വാള്‍ തന്റെ രണ്ടാം ടി20യില്‍ തന്നെ പഴങ്കഥയാക്കിയിരിക്കുകയാണ്. 21 വയസ്സും 227 ദിവസവും പ്രായമുള്ളപ്പോഴാണ് താരം ഫിഫ്റ്റി നേടിയിരിക്കുന്നത്.

Story first published: Sunday, August 13, 2023, 7:56 [IST]
Other articles published on Aug 13, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+