Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: സെഞ്ച്വറി, പിന്നാലെ ഫിഫ്റ്റി! ധവാനെ കടത്തിവെട്ടി ജയ്‌സ്വാള്‍, ദ്രാവിഡും പിന്നില്‍

ടെസ്റ്റ് ക്രിക്കറ്റില്‍ സ്വപ്‌നതുല്യമായ അരങ്ങേറ്റത്തിനു പിന്നാല ഇന്ത്യയുടെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ രണ്ടാമങ്കത്തിലും ഫോം ആവര്‍ത്തിച്ചിരിക്കുകയാണ്. കന്നി ടെസ്റ്റിലെ സെഞ്ച്വറിക്കു ശേഷം രണ്ടാമങ്കത്തിലും താരം ഇതേ നേട്ടമാവര്‍ത്തിക്കുമെന്നു ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും അതിലെത്താന്‍ കഴിയാതെ പുറത്തായി. എങ്കിലും 57 റണ്‍സോടെ തന്റെ റോള്‍ ഭംഗിയാക്കാന്‍ ജയ്‌സ്വാളിനു സാധിച്ചു. 74 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ ഒമ്പതു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

ഇതോടെ കരിയറിലെ ആദ്യത്തെ രണ്ടു ഇന്നിങ്‌സുകളില്‍ നിന്നും ഏറ്റവുമധികം റണ്‍സെടുത്ത മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ജയസ്വാള്‍ സ്വന്തം പേരിലാക്കി. 228 റണ്‍സാണ് താരം ആദ്യ രണ്ടു ഇന്നിങ്‌സുകളില്‍ നിന്നും അടിച്ചെടുത്തത്. ഡൊമിനിക്കയിലെ അരങ്ങേറ്റ ടെസ്റ്റില്‍ ജയ്‌സ്വാള്‍ വാരിക്കൂട്ടിയത് 171 റണ്‍സായിരുന്നു. വിദേശത്തു കന്നി ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കൂടിയായിരുന്നു ഇത്.

YASHASVI JAISWAL

കരിയറിലെ ആദ്യ രണ്ടു ടെസ്റ്റ് ഇന്നിങ്‌സുകളില്‍ നിന്നും ഏറ്റവുമധികം റണ്‍സെടുത്ത ഇന്ത്യന്‍ താരമെന്ന ഓള്‍ടൈം റെക്കോര്‍ഡ് കുറിക്കാന്‍ ജയ്‌സ്വാളിനു വേണ്ടിയിരുന്നത് 118 റണ്‍സായിരുന്നു. പക്ഷെ ആ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഇടംകൈയന്‍ ബാറ്റര്‍ക്കായില്ല. നിലവില്‍ ഈ റെക്കോര്‍ഡ് ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയുടെ പേരില്‍ ഭദ്രമാണ്.

കരിയറിലെ ആദ്യത്തെ രണ്ടു ഇന്നിങ്‌സുകളില്‍ നിന്നും ഹിറ്റ്മാന്റെ സമ്പാദ്യം 288 റണ്‍സാണ്. രണ്ടാംസ്ഥാനത്തു മുന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ്. 267 റണ്‍സുമായാണ് അദ്ദേഹം ജയ്‌സ്വാളിനു മുകളില്‍ നില്‍ക്കുന്നത്. ഈ ലിസ്റ്റില്‍ ജയ്‌സ്വാളിനു ശേഷം ശിഖര്‍ ധവാന്‍ (210), പൃഥ്വി ഷാ (204), സുരേഷ് റെയ്‌ന (182), രാഹുല്‍ ദ്രാവിഡ് (179) എന്നിവരാണുള്ളത്.

പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ രോഹിത്തിനൊപ്പം 139 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയതിനു ശേഷമാണ് ജയ്‌സ്വാള്‍ ക്രീസ് വിട്ടത്. ലഞ്ച് ബ്രേക്ക് വരെ ഈ സഖ്യത്തെ വേര്‍പിരിക്കാന്‍ വിന്‍ഡീസ് ബൗളര്‍മാര്‍ക്കായില്ല. എന്നാല്‍ ലഞ്ച് ബ്രേക്കിനു ശേഷം വിന്‍ഡീസ് കളിയിലേക്കു ശക്തമായി തിരിച്ചുവരികയായിരുന്നു. പരിചയസമ്പന്നനായ പേസര്‍ ജേസണ്‍ ഹോള്‍ഡറാണ് 32ാം ഓവറില്‍ ജയ്‌സ്വാളിനെ പുറത്താക്കി വിന്‍ഡീസിനു ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്.

ഓഫ് സ്റ്റംപിനു പുറത്തേക്കു പോവുന്ന ബോളായിരുന്നു ജയ്‌സ്വാളിനെതിരേ ഹോള്‍ഡര്‍ പരീക്ഷിച്ചത്. താരം വമ്പന്‍ ഡ്രൈവിനു മുതിരുകയും ചെയ്തു. പക്ഷെ ബാറ്റില്‍ എഡ്ജായ ബോള്‍ ഗള്ളി ഏരിയയില്‍ അരങ്ങേറ്റക്കാരന്‍ കിര്‍ക്ക് മക്കെന്‍സി മികച്ചൊരു ക്യാച്ചിലൂടെ പിടികൂടുകയായിരുന്നു. ഷോട്ടിനു മുതിരാതെ ജയ്‌സ്വാളിനു ലീവ് ചെയ്യാമായിരുന്ന ബോളായിരുന്നു അത്. പക്ഷെ ഹോള്‍ഡറുടെ പ്രലോഭനത്തില്‍ യുവതാരം വീഴുകയായിരുന്നു.

Story first published: Thursday, July 20, 2023, 23:41 [IST]
Other articles published on Jul 20, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+