Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: സഞ്ജു പുറത്താവുമോ? നാലാം ടി20യില്‍ ഈ മാറ്റം, സര്‍പ്രൈസ് നിര്‍ദേശം ആര്‍പിയുടേത്

വെസ്റ്റ് ഇന്‍ഡീസുമായുള്ള നിര്‍ണായകമായ നാലാം ടി20 മല്‍സരത്തില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റം നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ആര്‍പി സിങ്. ശനിയാഴ്ച രാത്രി എട്ടു മണിക്ക് അമേരിക്കയിലെ ഫ്‌ളോറിഡയില്‍ വച്ചാണ് നാലാമങ്കത്തില്‍ ഇന്ത്യയും വിന്‍ഡീസും കൊമ്പുകോര്‍ക്കുക. പരമ്പര കൈവിടുമോയെന്ന ഭീതിയില്‍ നില്‍ക്കുന്ന ഇന്ത്യക്കു ഇതു സംഭവിക്കാതിരിക്കാന്‍ ഈ മല്‍സരം ജയിച്ചേ തീരൂ.

നിലവില്‍ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസ് 2-1ന് മുന്നിലാണ്. ഇന്ത്യ ഏഴു വിക്കറ്റിന്റെ വിജയം കൊയ്ത മൂന്നാം ടി20യില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനെ ഇന്ത്യ കളിപ്പിച്ചിരുന്നില്ല. അദ്ദേഹത്തെ പുറത്തിരുത്തിയ ഇന്ത്യ പകരം പുതുമുഖം കൂടിയായ യശസ്വി ജയ്‌സ്വാളിന ഓപ്പണിങില്‍ പരീക്ഷിക്കുകയായിരുന്നു. പക്ഷെ കന്നി മല്‍സരത്തില്‍ വെറുമൊരു റണ്‍സ് മാത്രമെടുത്ത് താരം പുറത്തായി.

RP SINGH

ഇതോടെ നാലാം ടി20യില്‍ ജയ്‌സ്വാളിനു പകരം ഇഷാനെ ഇന്ത്യ തിരികെ വിളിക്കുമോയെന്നാണ് എല്ലാവും ഉറ്റുനോക്കുന്നത്. രണ്ടു പേരില്‍ ആരെ കളിപ്പിക്കണമെന്നതിനെക്കുറിച്ച് തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ആര്‍പി. ജിയോ സിനിമയുടെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അരങ്ങേറ്റ മല്‍സരത്തില്‍ ഫ്‌ളോപ്പായതു കൊണ്ടു മാത്രം ജയ്‌സ്വാളിനെ ഒഴിവാക്കുന്നത് ശരിയല്ലെന്നും പക്ഷെ ഇഷാനും പ്ലെയിങ് ഇലവനില്‍ വേണമെന്നുമാണ് ആര്‍പി പറഞ്ഞിരിക്കുന്നത്. ഓപ്പണിങ് പൊസിഷനില്‍ നിന്നും മാറി ഇഷാന്‍ മധ്യനിരയിലേക്കു ഇറങ്ങണമെന്ന സര്‍പ്രൈസ് നിര്‍ദേശമാണ് ആര്‍പി നല്‍കിയിരിക്കുന്നത്. ഇതിനുള്ള ചില കാരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരൊറ്റ മല്‍സരത്തില്‍ അവസരം ലഭിച്ചതുകൊണ്ട് കാര്യങ്ങള്‍ വര്‍ക്കാവമെന്നില്ല. ജയ്‌സ്വാളിനെ ഓപ്പണിങില്‍ തന്നെ നിലനിര്‍ത്തുകയാണ് ഇന്ത്യ ചെയ്യേണ്ടത്. എന്റെ അഭിപ്രായത്തില്‍ ഇഷാന്‍ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യണം. ഏകദിന ലോകകപ്പില്‍ ഈ നമ്പറിലേക്കാണ് ടീം അദ്ദേഹത്തെ കാണുന്നതെങ്കില്‍ ടി20യിലും ഇഷാനെ അവിടെ തന്നെ ഇറക്കണം.

ഭാവിയില്‍ കെഎല്‍ രാഹുലിന്റെ സേവനം ലഭിച്ചില്ലെങ്കില്‍ ഏകദിനത്തില്‍ അഞ്ചാം നമ്പറില്‍ ഇഷാന്‍ ബാക്കപ്പ് ഓപ്ഷനാണ്. അതുകൊണ്ടു തന്നെ അഞ്ചാം നമ്പറില്‍ കളിക്കുന്നത് എങ്ങനെയെന്നു ഇഷാന്‍ പഠിക്കണമെന്നും ആര്‍പി ആവശ്യപ്പെട്ടു.

നാലാം ടി20യില്‍ ജയ്‌സ്വാളിനെ നിലനിര്‍ത്തി ഇഷാനെ പ്ലെയിങ് ഇലവനിലേക്കു കൊണ്ടുവന്നാല്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനായിരിക്കും സ്ഥാനം നഷ്ടമാവുന്നത്. മാത്രമല്ല ഏകദിനത്തില്‍ മധ്യനിരയില്‍ ക്ലിക്കായിട്ടില്ലാത്ത ഇഷാനു പകരം സഞ്ജുവിനെയും സൂര്യകുമാര്‍ യാദവിനെയുമാണ് ഇന്ത്യ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ ഇരുവര്‍ക്കും ഈ സ്ഥാനം തങ്ങളുടെ പേരിലേക്കു ഉറപ്പിക്കാന്‍ ഇനിയുമായിട്ടില്ല. ഇതിനിടെയാണ് മധ്യനിരയില്‍ കളിച്ച് പഠിക്കാന്‍ ഇഷാനെ ആര്‍പി ഉപദേശിച്ചിരിക്കുന്നത്.

ISHAN KISHAN

രോഹിത് ശര്‍മ തിരിച്ചെത്തിയാല്‍ ഏകദിനത്തില്‍ രോഹിത്തും ശുഭ്മന്‍ ഗില്ലും ചേര്‍ന്നായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക. ഗില്ലിന്റെ അടുത്തിടെയുള്ള പ്രകടനങ്ങള്‍ നമ്മളെയെല്ലാം ദുഖിപ്പിക്കുന്നുണ്ടെങ്കിലും ഓപ്പണിങ് ജോടികള്‍ അവര്‍ തന്നെയാവും.

രോഹിത്തും ഗില്ലും ചേര്‍ന്നു ഓപ്പണ്‍ ചെയ്യുകയാണെങ്കില്‍ ഇഷാന് പ്ലെയിങ് ഇലവനില്‍ എവിടെയാവും സ്ഥാനം ലഭിക്കുക, അതു മധ്യനിരയില്‍ തന്നെയായിരിക്കുമെന്നും ആര്‍പി സിങ് കൂട്ടിച്ചേര്‍ത്തു. യശസ്വി ജയ്‌സ്വാളിനു കഴിവ് തെളിയിക്കാന്‍ കൂടുതല്‍ അവസരം നല്‍കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.

നിങ്ങള്‍ക്കു ഏതെങ്കിലുമൊരു താരത്തിനു ഒരു മല്‍സരം മാത്രം നല്‍കാന്‍ കഴിയില്ല. എന്റെ അഭിപ്രായത്തില്‍ ജയ്‌സ്വാളിന് കുറഞ്ഞത് മൂന്നു മുതല്‍ അഞ്ചു വരെ അവസരങ്ങളെങ്കിലും നല്‍കണം. അവന്റെ ഫിയര്‍ലെസായ ബാറ്റിങ് സമീപനം നിങ്ങള്‍ കഴിഞ്ഞ കളിയില്‍ കണ്ടതാണ്. ജയ്‌സ്വാള്‍ റണ്‍സ് സ്‌കോര്‍ ചെയ്യുകയാണെങ്കില്‍ ഇതേ സമീപനം അടുത്ത മല്‍സരത്തിലും തുടരുമെന്നും ആര്‍പി നിരീക്ഷിച്ചു.

Story first published: Thursday, August 10, 2023, 17:12 [IST]
Other articles published on Aug 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+