Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ജയ്‌സ്വാളിന്റെ സിക്‌സര്‍ ഇനി ചരിത്രത്തിലേക്ക്! രോഹിത്തിനും ശ്രേയസിനുമൊപ്പം

ശുഭ്മന്‍ ഗില്ലിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിയിരിക്കുകയാണ് യുവ ഇടംകൈയന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ടെസ്റ്റില്‍ സെഞ്ച്വറിയുമായി അരങ്ങേറിയ താരം രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഫിഫ്റ്റിയോടെയും കസറി. 57 റണ്‍സാണ് ജയ്‌സ്വാള്‍ സ്‌കോര്‍ ചെയ്തത്. 74 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ഒമ്പതു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

റെഡ് ബോള്‍ ക്രിക്കറ്റില്‍ കരിയറിലെ തുടര്‍ച്ചയായ രണ്ടാമത്തെ ഇന്നിങ്‌സിലാണ് ജയ്‌സ്വാള്‍ സിക്‌സര്‍ നേടിയിരിക്കുന്നത്. ഇതോടെ എലൈറ്റ് ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റിലും അദ്ദേഹം ഇടം പിടിച്ചിരിക്കുകയാണ്. ആദ്യത്തെ രണ്ടു ടെസ്റ്റ് ഇന്നിങ്‌സുകളിലും സിക്‌സറടിച്ച ഇന്ത്യയുടെ എട്ടാമത്തെ താരമായി ജയ്‌സ്വാള്‍ മാറി. 2021നു ശേഷം ആദ്യമായാണ് ഇന്ത്യയുടെ ഒരു താരം ഈ നേട്ടം കൈവരിച്ചത്.

YASHASVI JAISWAL

നിലവില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ശ്രേയസ് അയ്യര്‍ എന്നിവരുള്‍പ്പെട്ട ഇന്ത്യന്‍ താരങ്ങളുടെ എലൈറ്റ് ക്ലബ്ബിലാണ് ജയ്‌സ്വാള്‍ തന്റെയും പേര് കൂട്ടിച്ചേര്‍ത്തത്. 1934ല്‍ സിഎസ് നായിഡുവാണ് ആദ്യ രണ്ടു ടെസ്റ്റ് ഇന്നിങ്‌സുകളിലും സിക്‌സര്‍ പറത്തിയ ഇന്ത്യയുടെ ആദ്യത്തെ താരം. ഇതേ വര്‍ഷം ദില്‍വര്‍ ഹുസൈന്‍ ഈ നേട്ടം ആവര്‍ത്തിച്ചു. അതിനു ശേഷം 1974ല്‍ പാര്‍ഥസാരഥി ശര്‍മയും ഇവര്‍ക്കൊപ്പം ചേര്‍ന്നു.

തുടര്‍ന്ന് ഇന്ത്യയുടെ മറ്റൊരു താരം ഈ നേട്ടം കൈവരിക്കുന്നതു കാണാന്‍ 2013 വരെ കാത്തിരിക്കേണ്ടി വന്നു. രോഹിത്തായിരുന്നു ആദ്യ രണ്ടു ടെസ്റ്റ് ഇന്നിങ്‌സുകളിലും സിക്‌സര്‍ പറത്തി റെക്കോര്‍ഡിട്ടത്. 2018ല്‍ മായങ്കും 2021ല്‍ വാഷിങ്ടണ്‍ സുന്ദറും ശ്രേയസുമെല്ലാം ഇതാവര്‍ത്തിക്കുകയും ചെയ്തു. ഇപ്പോഴിതാ ജയ്‌സ്വാളും ഈ ലിസ്റ്റിലേക്കു തന്റെ പേര് ചേര്‍ത്തിരിക്കുകയാണ്.

വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം ആറാം ഓവറിലായിരുന്നു ചരിത്രത്തില്‍ ഇടംപിടിച്ച ജയ്‌സ്വാളിന്റെ സിക്‌സര്‍. പേസര്‍ അല്‍സാറി ജോസഫിനെതിരേയായിരുന്നു ഇത്. തൊട്ടുമുമ്പത്തെ ഓവറില്‍ കെമര്‍ റോച്ചിനെതിരേ രോഹിത് കളിയിലെ ആദ്യ സിക്‌സര്‍ കണ്ടെത്തിയിരുന്നു. കിടിലന്‍ പുള്‍ ഷോട്ടിലൂടെയായിരുന്നു ഇത്. ഈ സിക്‌സറില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ജയ്‌സ്വാളും സിക്‌സര്‍ നേടിയത്.

രോഹിത്തിനെപ്പോലെ ജയ്‌സ്വാളും ഷോര്‍ട്ട് ബോളിനെ അതിര്‍ത്തി കടത്തുകയായിരുന്നു. ബോളിനു പ്രതീക്ഷിച്ചതു പോലെ ബൗണ്‍സ് ലഭിക്കാതിരുന്നതോടെ ജയ്‌സ്വാളിനു കാര്യങ്ങള്‍ എളുപ്പമായി. നേരത്തേ തന്നെ ബോളിന്റെ ലെങ്ത് മനസ്സിലാക്കിയ താരം ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെ സിക്‌സര്‍ പായിക്കുകയായിരുന്നു.

YASHASVI JAISWAL

നേരത്തേ ഡൊമിനിക്കയില്‍ നടന്ന ആദ്യ ടെസ്റ്റിലും ഒരു സിക്‌സര്‍ ജയ്‌സ്വാളിന്റെ ബാറ്റില്‍ നിന്നുണ്ടായിരുന്നു. അന്നു 171 റണ്‍സാണ് താരം വാരിക്കൂട്ടിയത്. ഇന്ത്യ ഇന്നിങ്‌സിനും 141 റണ്‍സിനും ജയിച്ച ടെസ്റ്റില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം താരം സ്വന്തമാക്കുകയും ചെയ്തു.

രണ്ടാം ടെസ്റ്റില്‍ സിക്‌സറിന്റെ കാര്യത്തില്‍ മാത്രമല്ല മറ്റൊരു നാഴികക്കല്ലും ജയ്‌സ്വാളിനെ തേടിയെത്തിയിരുന്നു. കരിയറിലെ ആദ്യത്തെ രണ്ടു ടെസ്റ്റ് ഇന്നിങ്‌സുകളില്‍ ഏറ്റവുമധികം റണ്ണെടുത്ത മൂന്നാമത്തെ ഇന്ത്യന്‍ താരമായാണ് അദ്ദേഹം മാറിയത്. 228 റണ്‍സാണ് രണ്ടിന്നിങ്‌സുകളില്‍ നിന്നും ജയ്‌സ്വാളിന്റെ സമ്പാദ്യം.

നിലവില്‍ ഈ ലിസ്റ്റില്‍ തലപ്പത്ത് രോഹിത്താണ്. 288 റണ്‍സാണ് ആദ്യ രണ്ടിന്നിങ്‌സുകളില്‍ ഹിറ്റ്മാന്‍ സ്‌കോര്‍ ചെയ്തത്. 267 റണ്‍സോടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലി രണ്ടാംസ്ഥാനത്തും നില്‍ക്കുന്നു. 118 റണ്‍സെടുത്തിരുന്നെങ്കില്‍ രോഹിത്തിന്റെ ഓള്‍ടൈം റെക്കോര്‍ഡ് തകര്‍ക്കാന്‍ ജയ്‌സ്വാളിനു കഴിയുമായിരുന്നു. പക്ഷെ 57 റണ്‍സില്‍ താരത്തിനു കാലിടറി.

Story first published: Friday, July 21, 2023, 11:39 [IST]
Other articles published on Jul 21, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+