Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ജയ്‌സ്വാളിനെ പുകഴ്ത്താന്‍ വരട്ടെ! ആ ദൗര്‍ബല്യം തീര്‍ക്കണം, ഉപദേശം

ഇന്ത്യക്കുവേണ്ടി അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറിയും രണ്ടാം ടെസ്റ്റില്‍ ഫിഫ്റ്റിയും കുറിച്ചതോടെ ബാറ്റിങ് സെന്‍സേഷനായി മാറിയിരിക്കുകയാണ് യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. ഡൊമിനിക്കയില്‍ ഇന്ത്യ ഇന്നിങ്‌സിനും 141 റണ്‍സിനും ജയിച്ച ഒന്നാം ടെസ്റ്റില്‍ 171 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തു. ഇപ്പോള്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ 57 റണ്‍സും ജയ്‌സ്വാള്‍ നേടിയിരുന്നു.

ഇതോടെ ചില റെക്കോര്‍ഡുകളും താരത്തെ തേടിയെത്തിയിരുന്നു. എന്നാല്‍ ജയ്‌സ്വാളിന്റെ ഒരു വീക്ക്‌നെസ് ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണെന്നും അതു മെച്ചപ്പെടുത്താന്‍ ശ്രമിക്കണമെന്നും ഉപദേശിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

YASHASVI JAISWAL

ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ ആദ്യദിനത്തിലെ കളിയെക്കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം നടത്തവെയാണ് ജയ്‌സ്വാളിന്റെ ബാറ്റിങിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. ഇന്ത്യക്കു വേണ്ടി തുടരെ രണ്ടാം ടെസ്റ്റിലും ഓപ്പണര്‍മാര്‍ ഫിഫ്റ്റികള്‍ നേടി. രോഹിത് ശര്‍മയും ജയ്‌സ്വാളും വളരെ നന്നായി തന്നെ ബാറ്റ് ചെയ്തു.

ആദ്യ ടെസ്റ്റില്‍ 200ന് മുകളില്‍ റണ്‍സിന്റെ കൂട്ടുകെട്ട് ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്നുണ്ടാക്കിയിരുന്നു. ഈ മല്‍സരത്തില്‍ 100ന് മുകളില്‍ റണ്‍സിന്റെയും കൂട്ടുകെട്ടുണ്ടാക്കാന്‍ ഇവര്‍ക്കു സാധിച്ചു. യശസ്വിയുടെ ബാറ്റിങ് മികച്ചതായിരുന്നു. നല്ല ഷോട്ടുകള്‍ അവന്റെ ബാറ്റില്‍ നിന്നും കാണാന്‍ സാധിച്ചു. അദ്ഭുതപ്പെടുത്തുന്ന താരമാണ് യശസ്വിയെന്നും ചോപ്ര വിലയിരുത്തി.

എന്നാല്‍ ബാറ്റിങില്‍ ചില കാര്യങ്ങള്‍ ജയ്‌സ്വാള്‍ മെച്ചപ്പെടുത്തണമെന്നു അദ്ദേഹം ഉപദേശിച്ചു. പിച്ച് ചെയ്ത ശേഷം ശരീരത്തില്‍ നിന്നും അകന്നുപോവുന്ന ബോളുകളും അതോടൊപ്പം വൈഡ് ബോളുകളും ജയ്‌സ്വാളിനു ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായി ചോപ്ര ചൂണ്ടിക്കാട്ടി.

ഡൊമിനിക്കയിലെ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഓഫ് സ്റ്റംപിന് പുറത്തേക്കുപോയ ബോള്‍ എഡ്ജായാണ് ജയ്‌സ്വാള്‍ പുറത്തായത്. രണ്ടാം ടെസ്റ്റില്‍ ജേസണ്‍ ഹോള്‍ഡറുടെ ഒരു വൈഡ് ബോളില്‍ ഡ്രൈവിനു മുതിര്‍ന്ന് ഗള്ളി ഏരിയയില്‍ താരം ക്യാച്ച് നല്‍കുകയായിരുന്നു.

ജയ്‌സ്വാള്‍ വളരെയധികം പ്രതീക്ഷ നല്‍കുന്ന താരമാണെങ്കിലും ഒരു കാര്യം ശ്രദ്ധിക്കണം. പുറത്തേക്കു പോവുന്ന ബോളുകള്‍ അവനു ചെറുതായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി ഇതിനകം കളിച്ച രണ്ടിന്നിങ്‌സുകളിലും കാണാന്‍ സാധിച്ചു. ബാറ്ററെന്ന നിലയില്‍ ജയ്‌സ്വാള്‍ കൂടുതല്‍, കൂടുതല്‍ കരുത്താര്‍ജിക്കുമെന്നാണ് പ്രതീക്ഷകള്‍.

YASHAVI JAISWAL

പക്ഷെ ഈ തരത്തില്‍ പുറത്തേക്കു പോവുന്ന ബോളുകള്‍ അവനെതിരേ എതിരാളികള്‍ കൂടുതല്‍ എറിയാന്‍ തുടങ്ങിയിരിക്കുന്നു. ഇതിനുവേണ്ടി ജയ്‌സ്വാള്‍ കുറച്ച് കൂടി തയ്യാറായി ഇരിക്കേണ്ടത് ആവശ്യമാണ്. അവനു തീര്‍ച്ചയായും അതിനു കഴിയുമെന്നു എനിക്ക് ഉറപ്പുമാണ്. ജയ്‌സ്വാള്‍ ആ തരത്തിലുള്ള പ്ലെയറാണെന്നും ചോപ്ര പുകഴ്ത്തി.

വിന്‍ഡീസുമായുള്ള രണ്ടാം ടെസ്റ്റില്‍ ഫിഫ്റ്റിയും സിക്‌സറുമടിച്ചതോടെ രണ്ടു വമ്പന്‍ നേട്ടങ്ങള്‍ ജയ്‌സ്വാളിനെ തേടിയെത്തിയിരുന്നു. കരിയറിലെ ആദ്യത്തെ രണ്ട് ടെസ്റ്റ് ഇന്നിങ്‌സുകളില്‍ ഏറ്റവുമധികം റണ്ണെടുത്ത മൂന്നാമത്തെ താരമായി അദ്ദേഹം മാറിയിരുന്നു. 228 റണ്‍സുമായാണ് ജയ്‌സ്വാള്‍ ചരിത്രത്തില്‍ ഇടം പിടിച്ചത്.

ഇതു കൂടാതെ കരിയറിലെ ആദ്യത്തെ രണ്ട് ടെസ്റ്റ് ഇന്നിങ്‌സുകളിലും സിക്‌സറടിച്ച ഇന്ത്യയുടെ എട്ടാമത്തെ താരമെന്ന റെക്കോര്‍ഡും യുവതാരത്തെ തേടിയെത്തിയിരുന്നു. രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, മായങ്ക് അഗര്‍വാള്‍ എന്നിവരെല്ലാം എലൈറ്റ് ക്ലബ്ബിന്റെ ഭാഗമാണ്.

Story first published: Friday, July 21, 2023, 13:47 [IST]
Other articles published on Jul 21, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+