Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ജയ്‌സ്വാളിന് മുന്നില്‍ സച്ചിനും രക്ഷയില്ല! ആ റെക്കോര്‍ഡ് തകര്‍ന്നു, ഗില്ലും പിന്നില്‍

വെസ്റ്റ് ഇന്‍ഡീസുമായുള്ള ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടു പേരാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍ അരങ്ങേറിയത്. ഒരാള്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനാണെങ്കില്‍ മറ്റൊരാള്‍ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളായിരുന്നു. ഇഷാന്‍ നേരത്തേ തന്നെ ഇന്ത്യക്കു വേണ്ടി വൈറ്റ് ബോളില്‍ അരങ്ങേറിയ താരമാണ്. പക്ഷെ ജയ്‌സ്വാള്‍ ഇതാദ്യമായാണ് ഇന്ത്യന്‍ ക്യാപ്പണിഞ്ഞത്. ഈ മല്‍സരത്തില്‍ അരങ്ങേറിയതിനു പിന്നാലെ ഒരു വമ്പന്‍ റെക്കോര്‍ഡും അദ്ദേഹം തന്റെ പേരില്‍ കുറിക്കുകയും ചെയ്തു.

സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെപ്പോലും ജയ്‌സ്വാള്‍ പിന്തള്ളിയെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ടെസ്റ്റില്‍ അരങ്ങേറുമ്പോള്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവുമുയര്‍ന്ന മൂന്നാമത്തെ ബാറ്റിങ് ശരാശരിയുള്ള ഇന്ത്യന്‍ താരമായി ജയ്‌സ്വാള്‍ മാറിയിരിക്കുകയാണ്. ഈ ലിസ്റ്റിലുണ്ടായിരുന്ന സച്ചിനെയും നിലവിലെ ബാറ്റിങ് സെന്‍സേഷനും യുവ ഓപ്പണറുമായ ശുഭ്മന്‍ ഗില്ലിനെയുമെല്ലാം ഇടംകൈയന്‍ ബാറ്റര്‍ പിന്തള്ളിയിരിക്കുകയാണ്.

YASHASVI JAISWAL

ഫസ്റ്റ് ക്ലസ് ക്രിക്കറ്റില്‍ മുംബൈയ്ക്കു വേണ്ടി 15 മല്‍സരങ്ങളില്‍ കളിച്ച ജയ്‌സ്വാളിന്റെ ശരാശരി 80.21 ആണ്. സച്ചിന്‍ ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ അരങ്ങേറുമ്പോള്‍ അദ്ദേഹത്തിന്‍റെ ശരാശരി 70.18 ആയിരുന്നു. ഇതാണ് ജയ്സ്വാള്‍ മറികടന്നത്.

മുന്‍ താരങ്ങളായ വിനോദ് കാംബ്ലി (27 മല്‍സരം, ശരാശരി 88.37), പ്രവീണ്‍ ആംറെ (23 മല്‍സരം, ശരാശരി 81.23) എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍. ഈ ലിസ്റ്റില്‍ ജയ്‌സ്വാളിനു പിന്നില്‍ റൂസി മോഡി (38 മല്‍സരം, ശരാശരി 71.28), സച്ചിന്‍ (ഒമ്പത് മല്‍സരം, ശരാശരി 70.18), ഗില്‍ (23 മല്‍സരം, ശരാശരി 68.78) എന്നിവരാണുള്ളത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഐപിഎല്ലിലും നടത്തിയിട്ടുള്ള ശ്രദ്ധേയമായ പ്രകടനമാണ് വിന്‍ഡീസ് പര്യടനത്തില്‍ ജയ്‌സ്വാളിനു ഇന്ത്യന്‍ ടീമില്‍ ഇടം നേടിക്കൊടുത്തത്. കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി 600ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്ത അദ്ദേഹം എമേര്‍ജിങ് താരത്തിനുള്ള പുരസ്‌കാരവും കൈക്കലാക്കിയിരുന്നു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മുംബൈ ടീമിലെ അവിഭാജ്യ ഘടകമാണ് ജയ്‌സ്വാള്‍. മുംബൈയ്ക്കായി 15 മല്‍സരങ്ങളില്‍ നിന്നും 1845 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഒമ്പതു സെഞ്ച്വറികളുള്‍പ്പെടെയാണിത്. മുംബൈയ്ക്കു വേണ്ടി മാത്രമല്ല റെഡ് ബോള്‍ ക്രിക്കറ്റില്‍ സൗത്ത് സോണിനായി ദുലീപ് ട്രോഫിയിലും റെസ്റ്റ് ഓഫ് ഇന്ത്യക്കായി ഇറാനി ട്രോഫിയിലുമെല്ലാം കളിക്കുകയും മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്.

കൂടാതെ കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ എ ടീം ബംഗ്ലാദേശില്‍ പര്യടനം നടത്തിയപ്പോള്‍ ജയ്‌സ്വാള്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ സീനിയര്‍ ടീമിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചിരിക്കുകയാണ്.

ISHAN- JAISWAL DEBUT

അതേസമയം, ഡൊമിനിക്കയില്‍ പുരോഗമിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരേ വെസ്റ്റ് ഇന്‍ഡീസ് ബാക്ക്ഫൂട്ടിലാണ്. ആദ്യ ദിനം തന്നെ വിന്‍ഡീസ് ഓള്‍ഔട്ടായി. ഇന്ത്യയുടെ സ്പിന്‍ ജോടികളായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും അരങ്ങുവാണപ്പോള്‍ വിന്‍ഡീസ് തകര്‍ന്നടിഞ്ഞു. വെറും 150 റണ്‍സില്‍ ആതിഥേയര്‍ കൂടാരം കയറുകയായിരുന്നു. വിന്‍ഡീസ് നിരയില്‍ ഒരാള്‍ക്കു പോലും ഫിഫ്റ്റി കുറിക്കാനായില്ല.

കന്നി മല്‍സരം കളിച്ച യുവ താരം അലിക്ക് അത്തെനാസാണ് 47 റണ്‍സുമായി വിന്‍ഡീസിന്റെ മാനംകത്തത്. 99 ബോളുകള്‍ നേരിട്ട താരം ആറു ഫോറും ഒരു സിക്‌സറുമടിച്ചു. മറ്റാരും 25 റണ്‍സ് പോലും വിന്‍ഡീസ് നിരയില്‍ തികച്ചില്ല. ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റാണ് (20) 20 റണ്‍സ് തികച്ച ഏകതാരം.

ഡബ്ല്യുടിസി ഫൈനലില്‍ തഴയപ്പെട്ട ശേഷം ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ അഞ്ചു വിക്കറ്റുകളോടെ വിന്‍ഡീസിന്റെ കഥ കഴിക്കുകയായിരുന്നു. മൂന്നു പേരെ പുറത്താക്കിയ രവീന്ദ്ര ജഡേജ അദ്ദേഹത്തിനു മികച്ച പിന്തുണയേകി. ആദ്യദിനം വിക്കറ്റ് പോവാതെ 80 റണ്‍സെന്ന നിലയിലാണ് ഇന്ത്യ കളി അവസാനിപ്പിച്ചത്. വിന്‍ഡീസിനൊപ്പമെത്താന്‍ ഇന്ത്യക്കു ഇനി 70 റണ്‍സ് കൂടിയാണ് വേണ്ടത്.

Story first published: Thursday, July 13, 2023, 6:28 [IST]
Other articles published on Jul 13, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+