For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: തകര്‍ത്താടി ജയ്‌സ്വാള്‍, കുറിച്ചത് ചരിത്രം! ടി20യില്‍ റെക്കോര്‍ഡ് ബുക്കില്‍

അരങ്ങേറ്റ മല്‍സരത്തില്‍ ഫ്‌ളോപ്പായിന്റെ ക്ഷീണം രണ്ടാമത്തെ കളിയില്‍ റെക്കോര്‍ഡ് പ്രകടനവുമായി തീര്‍ത്തിരിക്കുകയാണ് യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടി20യില്‍ കിടു ഫിഫ്റ്റിയോടെ ടീമിന്റെ ഹീറോയായി ജയ്‌സ്വാള്‍ മാറി. ഇന്ത്യ ഒമ്പതു വിക്കറ്റിന്റെ വമ്പന്‍ ജയം കൊയ്ത കളിയില്‍ പുറത്താവാതെ 84 റണ്‍സാണ് താരം വാരിക്കൂട്ടിയത്. വെറും 55 ബോളില്‍ നിന്ന് 11 ഫോറും മൂന്നു സിക്‌സറുമടക്കമാണ് ജയ്‌സ്വാള്‍ അടിച്ചെടുത്തത്.

മൂന്നാം ടി20യിലൂടെ അരങ്ങേറിയ താരം അന്നു ആദ്യ ഓവറില്‍ തന്നെ ഒരു റണ്‍സ് മാത്രമെടുത്ത് മടങ്ങുകയായിരുന്നു. പക്ഷെ ഈ കളിയില്‍ ജയ്‌സ്വാളിനെ തടയാന്‍ താനുള്‍പ്പെടെ വിന്‍ഡീസ് നായകന്‍ റോവ്‌മെന്‍ പവെല്‍ പരീക്ഷിച്ച ആറു ബൗളര്‍മാര്‍ക്കുമായില്ല. ഈ മല്‍സരത്തില്‍ ഫിഫ്റ്റി തികച്ചതോടെയാണ് ജയ്‌സ്വാള്‍ ചരിത്രത്തിന്റെ ഭാഗമായി തീരുകയും ചെയ്തു. ടി20യില്‍ ഫിഫ്റ്റിയടിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ഓപ്പണിങ് ബാറ്ററായി അദ്ദേഹം മാറിയിരിക്കുകയാണ്.

YASHASVI JAISWAL

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഓള്‍ടൈം റെക്കോര്‍ഡാണ് ജയ്‌സ്വാള്‍ പഴങ്കഥയാക്കിയത്. നേരത്തേ ടി20യിയില്‍ ഫിഫ്റ്റിയടിച്ച പ്രായം കുറഞ്ഞ ഇന്ത്യന്‍ ഓപ്പണര്‍ അദ്ദേഹമായിരുന്നു. 2009ല്‍ 22 വയസ് പ്രായമുള്ളപ്പോള്‍ ഇംഗ്ലണ്ടിനെതിരേ ഓപ്പണറായി ഇറങ്ങി ഫിഫ്റ്റി നേടിയായിരുന്നു ഹിറ്റ്മാന്‍ റെക്കോര്‍ഡിട്ടത്. ഇതാണ് 14 വര്‍ഷങ്ങള്‍ക്കു ശേഷം ജയ്‌സ്വാള്‍ ഇപ്പോള്‍ പഴങ്കഥയാക്കിയിരിക്കുന്നത്.

21 വയസും 227 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് ജയ്‌സ്വാള്‍ ടി20യിലെ ആദ്യത്തെ ഫിഫ്റ്റി കണ്ടെത്തിയിരിക്കുന്നത്. ടെസ്റ്റില്‍ ഫിഫ്റ്റി നേടിയ പ്രായം കുറഞ്ഞ ഇന്ത്യന്‍ ഓപ്പണര്‍ പൃഥ്വി ഷായും (18 വയസ്സ്, 329 ദിവസം), ഏകദിനത്തില്‍ ഫിഫ്റ്റിയടിച്ച പ്രായം കുറഞ്ഞ ഓപ്പണിങ് ബാറ്റര്‍ വിരാട് കോലിയുമാണ് (19 വയസ്സ്, 296 ദിവസം). ഇവര്‍ക്കൊപ്പമാണ് കുട്ടി ക്രിക്കറ്റില്‍ ജയ്‌സ്വാള്‍ ഇപ്പോള്‍ ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുന്നത്.

നാലാം ടി20യില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും ജയ്‌സ്വാളാണ്. ഇതോടെ താരം എലൈറ്റ് ക്ലബ്ബിന്റെ ഭാഗമായി മാറുകയും ചെയ്തു. ഒന്നിലേറെ ഫോര്‍മാറ്റുകളില്‍ 21ാം വയസ്സില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായി മാറിയ ഇന്ത്യയുടെ എട്ടാമത്തെ താരമെന്ന നേട്ടമാണ് ജയ്‌സ്വാളിനെ തേടിയെത്തിയത്. നേരത്തേ വെസ്റ്റ് ഇന്‍ഡീസുമായുള്ള ഒന്നാം ടെസ്റ്റില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം അദ്ദേഹത്തിനായിരുന്നു. ഇപ്പോള്‍ ജയ്‌സ്വാള്‍ ടി20യിലും ഇതാവര്‍ത്തിച്ചിരിക്കുകയാണ്.

YASHASVI JAISWAL

ഈ എലൈറ്റ് ക്ലബ്ബിലുള്ള ഇന്ത്യയുടെ മറ്റു കളിക്കാര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ഏകദിനം, ടെസ്റ്റ്), വിനോദ് കാംബ്ലി (ഏകദിനം, ടെസ്റ്റ്), ഹര്‍ഭജന്‍ സിങ് (ഏകദിനം, ടെസ്റ്റ്), ഇര്‍ഫാന്‍ പഠാന്‍ (ഏകദിനം, ടെസ്റ്റ്), ആര്‍പി സിങ് (ഏകദിനം, ടെസ്റ്റ്), ദിനേശ് കാര്‍ത്തിക് (ഏകദിനം, ടി20), പൃഥ്വി ഷാ (ഏകദിനം, ടെസ്റ്റ്) എന്നിവരാണ്.

Story first published: Saturday, August 12, 2023, 23:50 [IST]
Other articles published on Aug 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+