Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: 91 വര്‍ഷത്തെ ചരിത്രം തിരുത്തി, അപൂര്‍വ്വ റെക്കോഡുമായി ജയ്‌സ്വാള്‍! ഹീറോ ഡാ

ഇന്ത്യക്കായുള്ള അരങ്ങേറ്റ ടെസ്റ്റ് മത്സരം അവിസ്മരണീയമാക്കിയിരിക്കുകയാണ് യുവതാരം യശ്വസി ജയ്‌സ്വാള്‍. രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായി ഇറങ്ങിയ താരം അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ സെഞ്ച്വറി നേടിയിരിക്കുകയാണ്. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ 350 പന്ത് നേരിട്ട് 14 ബൗണ്ടറി ഉള്‍പ്പെടെ 143 റണ്‍സുമായി ജയ്‌സ്വാള്‍ ക്രീസിലുണ്ട്. ഇന്ത്യക്ക് പുറത്ത് അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യന്‍ ഓപ്പണറായി മാറാനും യുവതാരത്തിനായി.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ത്യയുടെ മറ്റൊരു താരത്തിനും നേടാനാവാത്ത റെക്കോഡാണ് ജയ്‌സ്വാള്‍ സ്വന്തമാക്കിയത്. വെസ്റ്റ് ഇന്‍ഡീസില്‍ ഇതിന് മുമ്പ് കളിച്ച അനുഭവസമ്പത്ത് ജയ്‌സ്വാളിനില്ല. പക്ഷെ പക്വതയോടെ ബാറ്റുവീശിയ താരം 91 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലെ അപൂര്‍വ്വ റെക്കോഡിന് ഉടമയായിരിക്കുകയാണ്. ഓപ്പണറെന്ന നിലയില്‍ വലിയ ദൂരം താന്‍ മുന്നോട്ട് പോകുമെന്ന മുന്നറിയിപ്പ് നല്‍കുന്ന പ്രകടനമാണ് ജയ്‌സ്വാള്‍ കാഴ്ചവെച്ചിരിക്കുന്നത്.

ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന 17ാമത്തെ ഇന്ത്യന്‍ താരമാണ് ജയ്‌സ്വാള്‍. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ഓപ്പണര്‍ കൂടിയാണ് ജയ്‌സ്വാള്‍. ശിഖര്‍ ധവാന്‍, പൃഥ്വി ഷാ എന്നിവരാണ് നേരത്തെ ഈ റെക്കോഡ് സ്വന്തമാക്കിയത്.

വിദേശത്ത് അരങ്ങേറ്റ മത്സരത്തില്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനെന്ന നേട്ടവും ജയ്‌സ്വാളിനെ തേടിയെത്തി. അബ്ബാസ് അലി ബെയ്ഗ്, സുരീന്ദര്‍ അമര്‍നാഥ്, സൗരവ് ഗാംഗുലി, വീരേന്ദര്‍ സെവാഗ് എന്നിവരാണ് ജയ്‌സ്വാളിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്.

ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ജയ്‌സ്വാള്‍ മിന്നല്‍ പ്രകടനങ്ങളാണ് നടത്തിയിരുന്നത്. ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയപ്പോഴും ഈ മികവ് തുടരാന്‍ താരത്തിനായെന്നതാണ് എടുത്തു പറയേണ്ടത്. 21 വയസും 196 ദിവസവുമാണ് ജയ്‌സ്വാളിന്റെ പ്രായം. ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ നാലാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡിലേക്കും ജയ്‌സ്വാളെത്തി. പൃഥ്വി ഷാ, അബ്ബാസ് അലി ബെയ്ഗ്, ഗുണ്ടപ്പ വിശ്വനാഥ് എന്നിവരാണ് ഈ റെക്കോഡില്‍ ജയ്‌സ്വാളിന് മുന്നിലുള്ളത്.

Yashasvi Jaiswal

കൂടാതെ ഓപ്പണിങ്ങില്‍ രോഹിത് ശര്‍മക്കൊപ്പം വമ്പന്‍ റെക്കോഡ് കുറിക്കാനും ജയ്‌സ്വാളിനായി. വിന്‍ഡീസിലെ ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് സൃഷ്ടിക്കപ്പെട്ടത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 229 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. വിന്‍ഡീസില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ 200ന് മുകളില്‍ കൂട്ടുകെട്ട് സൃഷ്ടിക്കുന്നത് ഇതാദ്യമാണ്. വീരേന്ദര്‍ സെവാഗ്-വസിം ജാഫര്‍ കൂട്ടുകെട്ടിന്റെ റെക്കോഡാണ് രോഹിത്തും ജയ്‌സ്വാളും പൊളിച്ചത്.

ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന കൂട്ടുകെട്ടായി മാറാന്‍ ഇരുവര്‍ക്കും സാധിച്ചു. ആദ്യമായിട്ടാണ് രോഹിത്തും ജയ്‌സ്വാളും ഓപ്പണിങ്ങില്‍ ഒരുമിച്ചിറങ്ങുന്നത്. ഈ മത്സരത്തില്‍ത്തന്നെ മികച്ച ധാരണയോടെ കളിക്കാന്‍ ഇരുവര്‍ക്കുമായി. സെഞ്ച്വറി നേടിയതിന് പിന്നാലെ രോഹിത്തിനെ ഓടിവന്ന് കെട്ടിപ്പിടിക്കുകയാണ് ജയ്‌സ്വാള്‍ ചെയ്തത്. വലിയ പ്രതിസന്ധികളെ നേരിട്ട് ക്രിക്കറ്റ് കരിയര്‍ പടുത്തുയര്‍ത്തിയ താരമാണ് ജയ്‌സ്വാള്‍.

സാമ്പത്തികമായി വളരെ പിന്നോക്കം നിന്ന കുടുംബത്തില്‍ നിന്നാണ് അദ്ദേഹത്തിന്റെ വളര്‍ച്ച. പാനിപ്പൂരി വില്‍പ്പനക്കാരനാണ് ജയ്‌സ്വാളിന്റെ പിതാവ്. നിലവിലെ ജയ്‌സ്വാളിന്റെ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നു. അധികം വൈകാതെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ സ്ഥിരം ഓപ്പണറായി മാറാന്‍ ജയ്‌സ്വാളിന് സാധിച്ചേക്കും. ഇടം കൈയന്‍ ഓപ്പണറുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ട്. ശിഖര്‍ ധവാന് ശേഷം മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന ഇടം കൈയന്‍ ഓപ്പണറെ ഇന്ത്യക്ക് കണ്ടെത്താനായിരുന്നില്ല.

എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിവുള്ളവനാണ് ജയ്‌സ്വാളെന്ന് പറയാം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് അദ്ദേഹം. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ പുറത്താവാതെ ജയ്‌സ്വാള്‍ ക്രീസിലുണ്ട്. ഇരട്ട സെഞ്ച്വറി ലക്ഷ്യത്തോടെയാവും അദ്ദേഹം മൂന്നാം ദിനം ഇറങ്ങുക. 162 റണ്‍സ് ലീഡ് നേടിയ ഇന്ത്യ അതിവേഗം റണ്‍സുയര്‍ത്താനാവും മൂന്നാം ദിനം ശ്രമിക്കുക.

Story first published: Friday, July 14, 2023, 7:46 [IST]
Other articles published on Jul 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+