IND vs WI: ഇന്ത്യയോ, വിന്‍ഡീസോ? കൂടുതല്‍ പരമ്പര വിജയം ആര്‍ക്ക്- ഇതാ കണക്കുകള്‍
ഇംഗ്ലണ്ടുമായുള്ള ഏകദിന, ടി20 പരമ്പരകളില്‍ നേടിയ വിജയത്തിനു ശേഷം വലിയ ആത്മവിശ്വാസത്തോടെയൈണ് വെസ്റ്റ് ഇന്‍ഡീസിലെത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ 2-1നു രോഹിത് ശര്‍മയും സ്വന്തമാക്കുകയായിരുന്നു. പക്ഷെ ഈ പരമ്പരയില്‍ കളിച്ച അതേ ടീമല്ല വിന്‍ഡിസിനെതിരേ ഇന്ത്യക്കായി അങ്കത്തിന് ഇറങ്ങുന്നത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കമുള്ളവര്‍ ഇന്ത്യന്‍ ടീമിലില്ല. ഹിറ്റ്മാന്റെ അഭാവത്തില്‍ ശിഖര്‍ ധവാനാണ് ടീമിനെ നയിക്കുന്നത്. വിരാട് കോലി, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കും ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ധവാനും സംഘവും ഇത്തവണ മാറ്റുരയ്ക്കുന്നത്.

വെസ്റ്റ് ഇന്‍ഡീസില്‍ ഇന്ത്യയുടെ പത്താമത്തെ ഏകദിന പരമ്പര കൂടിയാണ് ഇത്തവണത്തേത്. ഇതുവരെ നടന്ന ഒമ്പത് പരമ്പകളെടുത്താല്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. അഞ്ചു പരമ്പരകളില്‍ ഇന്ത്യയായിരുന്നു ജേതാക്കളായത്. വിന്‍ഡീസ് നാലു പരമ്പരകളിലും വെന്നിക്കൊടി പാറിച്ചു. 2019നു ശേഷം ഇന്ത്യയുടെ ആദ്യത്തെ പരമ്പര കൂടിയാണ് വെള്ളിയാഴ്ച തുടങ്ങാനിരിക്കുന്നത്.
അന്താരാഷ്ട്ര ടി20യില്‍ 'നനഞ്ഞ പടക്കം', ഐപിഎല്ലില്‍ ഇവര്‍ അമിട്ടാവും!- സഞ്ജുവും

അവസാനമായി കളിച്ച നാലു ഏകദിന പരമ്പരകളിലും വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്താന്‍ ഇന്ത്യക്കായിരുന്നു. 2009 മുതല്‍ കരീബിയന്‍ മണ്ണില്‍ ഇന്ത്യ തോറ്റിട്ടില്ല. 2009ല്‍ 2-1നും 2011ല്‍ 3-2നും 2017ല്‍ 2-1നും 2019ല്‍ 2-0നുമായിരുന്നു ഇന്ത്യന്‍ വിജയം. 2006ലാണ് വിന്‍ഡീസ് അവസാനമായി സ്വന്തം നാട്ടില്‍ ഇന്ത്യക്കെതിരേ ഏകദിന പരമ്പര വിജയം കൊയ്തത്. അന്നു 4-1നു വിന്‍ഡീസ് ഇന്ത്യയെ തകര്‍ത്തുവിടുകയായിരുന്നു. അതിനുമുമ്പത്തെ പരമ്പരകളെടുത്താല്‍ 2002ല്‍ ഇന്ത്യ 2-1നും 1997ല്‍ വിന്‍ഡീസ് 3-1നും 1989ല്‍ വിന്‍ഡീസ് 5-0നും 1983ല്‍ വിന്‍ഡീസ് 2-1നും വിജയികളായിരുന്നു.

ഈ പരമ്പരയിലെ ഇന്ത്യന്‍ ടീം
ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഷര്‍ദുല്‍ ടാക്കൂര്‍, യുസ്വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.
രോഹിത്തിനു ശേഷം ഇന്ത്യയുടെ ഭാവി നായകന്‍- അത് രാഹുലും ഹാര്‍ദിക്കുമല്ല!

വെസ്റ്റ് ഇന്‍ഡീസ് ടീം
നിക്കോളാസ് പൂരന്‍ (ക്യാപ്റ്റന്‍), ഷെയ് ഹോപ്പ് (വൈസ് ക്യാപ്റ്റന്‍), ഷമര്‍ ബ്രൂക്‌സ്, കീസി കാര്‍ട്ടര്‍, ജേസണ്‍ ഹോള്‍ഡര്‍, അക്കീല്‍ ഹൊസൈന്‍, അല്‍സാരി ജോസഫ്, ബ്രാന്‍ഡന്‍ കിംഗ്, കൈല്‍ മേയേഴ്‌സ്, ഗുഡകേഷ് മോട്ടി, കീമോ പോള്‍, റോമന്‍ പവല്‍, ജെയ്ഡന്‍ സീല്‍സ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications