IND vs WI: ഞാന്‍ അന്നത്തേതു പോലെയല്ല! ഇന്ത്യ സൂക്ഷിച്ചോ, വിന്‍ഡീസ് താരത്തിന്‍റെ മുന്നറിയിപ്പ്
ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പര അടുത്ത മാസം നടക്കാനിരിക്കെ വമ്പന്‍ മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് താരം ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ്. രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യയും വിന്‍ഡീസും കൊമ്പുകോര്‍ക്കുന്നത്. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പുതിയ സീസണില്‍ ഇന്ത്യയുടെ ആദ്യ പരമ്പര കൂടിയാണിത്. അതുകൊണ്ടു തന്നെ മികച്ച വിജയവുമായി ഈ പരമ്പര തൂത്തുവാരാനാണ് രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ശ്രമം.
അതിനിടെയാണ് വിന്‍ഡീസ് ബാറ്ററുടെ മുന്നറിയിപ്പ്. ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി വളരെ നല്ല തയ്യാറെടുപ്പാണ് താന്‍ നടത്തിയിരിക്കുന്നതെന്നും ഒരുപാട് റണ്‍സ് തന്റെ ബാറ്റില്‍ നിന്നും ഇത്തവണയുണ്ടാവുമെന്നു ആത്മവിശ്വാസമുള്ളതായും ബ്ലാക്ക്‌വുഡ് വ്യക്തമാക്കി. വിന്‍ഡീസ് ടെസ്റ്റ് ടീമിലെ വളരെ പ്രധാനപ്പെട്ട താരമാണ് അദ്ദേഹം.

അതുകൊണ്ടു തന്നെ ടെസ്റ്റ് പരമ്പരയിലെ രണ്ടു മല്‍സരങ്ങളിലും ബ്ലാക്ക്‌വുഡ് പ്ലെയിങ് ഇലവനിലുണ്ടാവും. 2015, 20 സീസണുകളില്‍ കളിച്ച ടെസ്റ്റുകളില്‍ താരം മിന്നുന്ന ഫോമിലായിരുന്നു. അതേ പ്രകടനം ഇത്തവണയും ആവര്‍ത്തിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. അവസാനമായി ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തിയപ്പോള്‍ ടെസ്റ്റ് പരമ്പരയില്‍ ബ്ലാക്ക്‌വുഡ് കളിച്ചിരുന്നു. പക്ഷെ അന്നു പ്രതീക്ഷിച്ചതു പോലെ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ അദ്ദേഹത്തിനായില്ല.
ഈ കുറവ് ഇത്തവണ തീര്‍ക്കാമെന്ന ശുഭപ്രതീക്ഷയിലാണ് താരം. ഞാന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇപ്പോഴുള്ളത്. നേരത്തേ ഇന്ത്യന്‍ ടീം വിന്‍ഡീസില്‍ വന്നപ്പോള്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ എനിക്കു ആഗ്രഹിച്ചതു പോലെ റണ്ണെടുക്കാന്‍ കഴിഞ്ഞില്ല. പക്ഷെ ഇത്തവണ ഞാന്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു അവസ്ഥയിലാണ്.
കാരണം വളരെയധികം കഠിനാധ്വാനമാണ് ഞാന്‍ ബാറ്റിങില്‍ നടത്തിയത്. അതുകൊണ്ടു തന്നെ ഇത്തവണത്തെ പരമ്പരയില്‍ വലിയ സ്‌കോര്‍ നേടാന്‍ കഴിയുമെന്നു ഞാന്‍ കരുതുന്നുവെന്നും ബ്ലാക്ക്‌വുഡ് വിശദമാക്കി. കഴിഞ്ഞ രണ്ടു വര്‍ഷത്തോളായി വെസ്റ്റ് ഇന്‍ഡീസ് ടീം വളരെ മികച്ച ക്രിക്കറ്റാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങള്‍ അതു തുടരാന്‍ തന്നെയായിരിക്കും അടുത്ത പരമ്പരയിലും ശ്രമിക്കുക.
ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ഇന്ത്യ. പക്ഷെ വളരെ നല്ല പോരാട്ടം തന്നെ ഞങ്ങള്‍ കാഴ്ചവയ്ക്കും. അതിനു ശേഷിയുള്ള കളിക്കാര്‍ തങ്ങളുടെ പക്കലുണ്ടെന്നും ബ്ലാക്ക്‌വുഡ് പറയുന്നു. 2019ലായിരുന്നു ഇന്ത്യ അവസാനമായി വെസ്റ്റ് ഇന്‍ഡീസില്‍ ടെസ്റ്റ് പരമ്പര കളിച്ചത്. അന്നു രണ്ടു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യന്‍ ടീം തൂത്തുവാരുകയായിരുന്നു.
വെസ്റ്റ് ഇന്‍ഡീസിനു വേണ്ടി 54 ടെസ്റ്റുകളിലായി 98 ഇന്നിങ്‌സുകളില്‍ ബ്ലാക്ക്‌വുഡ് ഇതുവരെ കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും 30.53 ശരാശരിയില്‍ 2839 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തു. മൂന്നു സെഞ്ച്വറികളും 18 ഫിഫ്റ്റികളും ഉള്‍പ്പെടെയാണിത്. ഉയര്‍ന്ന സ്‌കോര്‍ 112 റണ്‍സാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications