Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ടീമിലെത്തി, പക്ഷെ സഞ്ജു കളിക്കുമോ? ഭീഷണി സൂര്യയും ഇഷാനും, ഇതാ ബെസ്റ്റ് 11

വെസ്റ്റ് ഇന്‍ഡീസുമായി നടക്കാനിരിക്കുന്ന ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി മല്‍സരങ്ങള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്. കാരണം ഇനി നടക്കാനിരിക്കുന്ന ഓരോ മല്‍സരങ്ങളും ഇന്ത്യയെ സംബന്ധിച്ച് ഒക്ടോബറില്‍ ആരംഭിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള റിഹേഴ്‌ലസാണ്. ലോകകപ്പിലെ ഏറ്റവും മികച്ച ഇലവനെ തീരുമാനിക്കാനുള്ള അവസരം കൂടിയായിരിക്കും ഇന്ത്യക്കു ഇനിയുള്ള ഏകദിനങ്ങള്‍.

രോഹിത് ശര്‍മയ്ക്കു കീഴില്‍ വളരെ ശക്തമായ ടീമിനെയാണ് ഏകദിനത്തിനു വേണ്ടി ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ ടീമിലേക്കു തിരിച്ചവിളിച്ച ഇന്ത്യ യുവതാരം റുതുരാജ് ഗെയ്ക്വാദിനെയും വലിയൊരു ഇടവേളയ്ക്കു ശേഷം മടക്കി വിളിച്ചിരിക്കുകയാണ്. പരിക്കില്‍ നിന്നും മുക്തരാവാത്തതിനാല്‍ കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരൊന്നും ടീമിലേക്കു പരിഗണിക്കപ്പെട്ടിട്ടില്ല.

ROHIT GILL

രണ്ടു ടെസ്റ്റുകളുടെ പരമ്പരയോടെയാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിനു തുടക്കമാവുക. ജൂലൈ 27നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും ശക്തമായ പ്ലെയിങ് ഇലവനില്‍ ആരൊക്കയാവും ഇടം പിടിക്കുകയെന്നു നമുക്കു പരിശോധിക്കാം.

ഓപ്പണിങില്‍ കാര്യമായ ആശയക്കുഴപ്പങ്ങളൊന്നും തന്നെയില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭമന്‍ ഗില്ലും ചേര്‍ന്നായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക. ഈ വര്‍ഷം ഇന്ത്യ കളിച്ച മല്‍സരങ്ങളില്‍ ഇരുവരും തന്നെയായിരുന്നു ഓപ്പണ്‍ ചെയ്തത്. മിക്ക മല്‍സരങ്ങളിലും ടീമിനു നല്ല തുടക്കങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. വിന്‍ഡീസിനെതിരേയും രോഹിത്- ഗില്‍ ജോടി ക്ലിക്കാവുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മൂന്നാം നമ്പറില്‍ ഇതിഹാസ താരം വിരാട് കോലിയുള്ളപ്പോള്‍ മറ്റാരും ആ റോള്‍ മോഹിക്കേണ്ടതില്ല. അതുകൊണ്ടു തന്നെ റുതുരാജ് ഗെയ്ക്വാദിനു ഒരു മല്‍സരമെങ്കിലും കളിക്കാന്‍ അവസരം ലഭിക്കുമോയെന്നത് കണ്ടുതന്നെ അറിയണം. നാലാം നമ്പറി ല്‍ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ബാറ്റ് ചെയ്‌തേക്കുക. നേതൃനിരയിലേക്കു വന്നതിനു ശേഷം അദ്ദേഹം സ്ഥിരമായി മധ്യനിരയിലാണ് കളിക്കാറുള്ളത്. ഫിനിഷിങ് റോളില്‍ നിന്നും ഹാര്‍ദിക് ഏറെക്കുറെ പിന്‍മാറിയതു പോലെയാണ്.

അഞ്ചാം നമ്പറില്‍ ത്രികോണ പോരാട്ടമായിരിക്കും നടക്കുന്നത്. വിക്കറ്റ് കീപ്പര്‍മാരായ സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കൊപ്പം സൂര്യകുമാര്‍ യാദവും ഈ സ്ഥാനം മോഹിക്കുന്നുണ്ട്. പക്ഷെ ഈ റോളില്‍ വിക്കറ്റ് കീപ്പറായിരിക്കും ബെസ്റ്റെന്നതിനാല്‍ സൂര്യ പിന്തള്ളപ്പെടും. പിന്നെ പോര് സഞ്ജുവും ഇഷാനും തമ്മിലായിരിക്കും. ഏകദിനത്തില്‍ വളരെ മികച്ച റെക്കോര്‍ഡുള്ള, ഈ പൊസിഷനില്‍ നേരത്തേയും കളിച്ച പരിചയമുള്ള സഞ്ജു തന്നെയാണ് ബെസ്റ്റ് ഓപ്ഷന്‍. ഇഷാന് ഈ റോളില്‍ എത്രത്തോളം മികവ് പുലര്‍ത്താന്‍ കഴിയുമെന്ന കാര്യം സംശയമാണ്. അതിനാല്‍ നറുക്കുവീഴുക സഞ്ജുവിനാവും.

INDIA ODI

ആറാം നമ്പറില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാവും കളിക്കുക. ഏഴാമനായി മറ്റൊരു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനും അവസരം ലഭിച്ചേക്കും. ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറെയാണ് ഇന്ത്യ കളിപ്പിക്കാന്‍ തീരുമാനിക്കന്നതെങ്കില്‍ കുല്‍ദീപ് യാദവായിരിക്കും കളിച്ചേക്കുക. യുസ്വേന്ദ്ര ചഹലും ടീമിലുണ്ടെങ്കിലും ഏകദിനത്തില്‍ കൂടുതല്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നത് കുല്‍ദീപാണ്.

മൂന്നു പേസര്‍മാരിലേക്കു വരികയാണെങ്കില്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുന്നത് മിന്നുന്ന ഫോമിലുള്ള മുഹമ്മദ് സിറാജായിരിക്കും. ടീമിലെ രണ്ടാമത്തെ പേസറായി ഓള്‍റൗണ്ടര്‍ കൂടിയായ ശര്‍ദ്ദുല്‍ ടാക്കൂറിനെ ഇറക്കിയേക്കും. മുഹമ്മദ് ഷമിക്കു പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയതാണ് ശര്‍ദ്ദുലിന്റെ സാധ്യത വര്‍ധിപ്പിച്ചത്. മൂന്നാമത്തെ പേസറായി ജയദേവ് ഉനാട്കട്ട്, മുകേഷ് കുമാര്‍ എന്നിവരിലൊരാളായിരിക്കും കളിക്കുക. ഉമ്രാന്‍ മാലിക്കിനെ ഇറക്കാന്‍ സാധ്യത കുറവാണ്.

ഇന്ത്യയുടെ മികച്ച ഏകദിന 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജയദേവ് ഉനാട്കട്ട്.

Story first published: Friday, June 23, 2023, 17:06 [IST]
Other articles published on Jun 23, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+