Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ഏകദിനത്തില്‍ സഞ്ജു കളിക്കുമോ, ഒരു കാര്യത്തില്‍ ടെന്‍ഷന്‍! ജയേഷ് ജോര്‍ജ് പറയുന്നു

ഈ മാസം ആരംഭിക്കുന്ന ടീം ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ഒരു ഇടവേളയ്ക്കു ശേഷമുള്ള ഇന്ത്യന്‍ ടീമിന്റെ വൈറ്റ് ബോള്‍ പരമ്പരയെന്ന നിലയിലും സഞ്ജു സാംസണിന്റെ മടങ്ങിവരവ് എന്ന നിലയിലുമാണ് ഈ പര്യടനം കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. വെസ്റ്റ് ഇന്‍ഡീസില്‍ രണ്ടു ടെസ്റ്റുകളിലും മൂന്ന് ഏകദിനങ്ങളിലും അഞ്ചു ടി20കളിലുമാണ് ഇന്ത്യ കളിക്കുന്നത്. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കുള്ള ടീമുകളെ ഇതിനകം പ്രഖ്യാപിച്ചപ്പോള്‍ ടി20 ടീമിനെ പിന്നീടായിരിക്കും തിരഞ്ഞെടുക്കുക.

വിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ മാനേജരായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് മലയാളിയും കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റുമായ ജയേഷ് ജോര്‍ജാണ്. വിന്‍ഡീസിനെതിരേ ഇന്ത്യയുടെ ഏകദിന പ്ലെയിങ് ഇലവനില്‍ സഞ്ജുവിനു ഇടം ലഭിക്കുമോയെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. മാതൃഭൂമി ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജയേഷ് ജോര്‍ജ്.

SANJU SAMSON

സഞ്ജു ഇന്ത്യന്‍ പ്ലെയിങ് ഇലവനിലുണ്ടാവുമോയെന്ന കാര്യത്തിലാണ് തനിക്കു ടെന്‍ഷനുള്ളതെന്നു ജയേഷ് ജോര്‍ജ് ചിരിയോടെ പറഞ്ഞു. ഇന്ത്യക്കു വേണ്ടി സഞ്ജു കളിക്കണമെന്ന ആഗ്രഹം എനിക്കുമുണ്ട്. കാരണം നമ്മുടെ പയ്യനാണ് അദ്ദേഹം. കേരള ക്രിക്കറ്റ് അസോസിയേഷനിലെ അംഗവും, താരവുമാണ്. സഞ്ജുവിന്റെ പെര്‍ഫോമന്‍സ് നമ്മളെല്ലാം കാണുന്നതാണ്. ഐപിഎല്ലിലൊക്കെ ചില സമയങ്ങളില്‍ സഞ്ജു പുറത്തായാല്‍ നമ്മള്‍ കളി കാണുന്നതു നിര്‍ത്തി പോവാറുക പോലുമുണ്ട്. നമുക്ക് അത്രയ്ക്കും പ്രിയപ്പെട്ടവനാണ് സഞ്ജുവെന്നും ജയേഷ് ജോര്‍ജ് വിശദമാക്കി.

ഇന്ത്യന്‍ ടീമില്‍ സഞ്ജു ഇടം പിടിക്കുമെന്നു തന്നെയാണ് നമ്മളെല്ലാം പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ ടീം മാനേജരെന്ന നിലയില്‍ എനിക്കു പ്രത്യേക റോളൊന്നുമില്ല. കോച്ചും ക്യാപ്റ്റനുമാണ് പ്ലെയിങ് ഇലവനില്‍ ആരൊക്കെ വേണമെന്നു തീരുമാനിക്കുന്നത്. മാനേജരെന്ന നിലയില്‍ അവര്‍ക്കു ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയെന്നതാണ് എന്റെ റോള്‍. ടീമിന്റെ യാത്രയുള്‍പ്പെടെയുള്ള കാര്യങ്ങളും എംബസിയുമായി ബന്ധപ്പെട്ട കാര്യങ്ങളും കൈകാര്യം ചെയ്യുകയാണ് മാനേജര്‍ക്കു ചെയ്യാനുള്ളത്.

അല്ലാതെ ടീമിന്റെ ഇലവനില്‍ ഏതെങ്കിലുമൊരു താരത്തിനെ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് റോളില്ല. ഞാന്‍ ഇങ്ങനെ പറയാനൊരു കാരണം കൂടിയുണ്ട്. സഞ്ജു കളിക്കുമെന്നു ഉറപ്പുപറഞ്ഞ ശേഷം അദ്ദേഹത്തെ കളിപ്പിച്ചില്ലെങ്കില്‍ വേഷം മാറേണ്ടി ഇങ്ങോട്ട് വരേണ്ടി വരുമോയെന്ന ആശങ്ക എനിക്കുണ്ട്. അതുകൊണ്ടാണ് ഈ മുന്‍കൂര്‍ ജാമ്യമെന്നും ജയേഷ് ജോര്‍ജ് ചിരിയോടെ പറഞ്ഞു. സഞ്ജുവിന്റെ പെര്‍ഫോമന്‍സ് പരിഗണിക്കുമ്പോള്‍ തീര്‍ച്ചയായും കളിക്കണമെന്നു തന്നെയാണ് തന്റെ അഭിപ്രായന്നെും അദ്ദേഹം വ്യക്തമാക്കി.

JAYESH GEORGE

തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിനു വരാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിലെ മല്‍സരങ്ങളൊന്നും ലഭിച്ചിരുന്നില്ല. സന്നാഹ മല്‍സരങ്ങള്‍ക്കു മാത്രമാണ് ഇവിടെ വേദിയായി നറുക്കുവീണത്. അവസാനമായി ഇവിടെ നടന്ന മല്‍സരത്തില്‍ കാണികളുടെ പങ്കാളിത്തം തീരെ കുറഞ്ഞുപോയതു കൊണ്ടല്ല ഇത്തവണ വേദി ലഭിക്കാതിരുന്നതെന്നു ജയേഷ് ജോര്‍ജ് പ്രതികരിച്ചു.

തിരുവനന്തപുരത്തിനു ലോകകപ്പ് വേദിയായി അവസരം ലഭിക്കാത്തതിനു ഇതൊരു കാരണമല്ല. പഞ്ചാബിലെ മൊഹാലി ഒരു ഐപിഎല്‍ വേദിയാണ്. ഇവിടെ ടെസ്റ്റ് മല്‍സരങ്ങളും നടക്കാറുണ്ട്. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ സ്‌റ്റേഡിയം, വിദര്‍ഭയിലെ സ്‌റ്റേഡിയം, മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയം എന്നീവിടങ്ങളിലൊന്നും ഇത്തവണ ലോകകപ്പ് മല്‍സരങ്ങള്‍ നടക്കുന്നില്ല.

ഇവയെല്ലാം അതാത് ക്രിക്കറ്റ് അസോസിയേഷനുകളുടെ സ്വന്തം സ്‌റ്റേഡിയങ്ങളാണ്. പക്ഷെ കാര്യവട്ടത്തേത് കെസിഎയുടെ സ്വന്തം സ്റ്റേഡിയം പോലുമല്ല. 180 ദിവസത്തേക്കു ഈ സ്‌റ്റേഡിയം വാടകയ്‌ക്കെടുത്തിരിക്കുകയാണ്. എന്നിട്ടും നമുക്ക് ഇവിടെ ലോകകപ്പിലെ സന്നാഹ മല്‍സരങ്ങള്‍ ലഭിച്ചിരിക്കുകയാണ്. ബിസിസിഐയും കെസിഎയും തമ്മിലുള്ള മികച്ച ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നും ജയേഷ് ജോര്‍ജ് വ്യക്തമാക്കി.

Story first published: Monday, July 3, 2023, 14:09 [IST]
Other articles published on Jul 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+