Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: പുജാരക്ക് പകരം ജയ്‌സ്വാളോ? ആന മണ്ടത്തരം! ഫ്‌ളോപ്പാവുമെന്നുറപ്പ്

മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന്റെ മുന്നൊരുക്കത്തിലേക്ക് ഇന്ത്യന്‍ ടീം കടക്കാന്‍ പോവുകയാണ്. മൂന്ന് ഫോര്‍മാറ്റുകളിലായി 10 മത്സരങ്ങളാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കുന്നത്. ഏഷ്യാ കപ്പിന് മുമ്പായി കളിക്കുന്ന പ്രധാന ടൂര്‍ണമെന്റെന്ന നിലയില്‍ വലിയ പ്രാധാന്യം ഇന്ത്യ പരമ്പരക്ക് നല്‍കുന്നുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള ടെസ്റ്റ് പരമ്പരയാണ് ആദ്യ നടക്കുന്നത്. രണ്ട് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യത്തെ ടെസ്റ്റ് പരമ്പരയാണിത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ മോശം പ്രകടനം വിലയിരുത്തി ഇന്ത്യ മാറ്റത്തിന് തയ്യാറെടുക്കുകയാണ്. ചേതേശ്വര്‍ പുജാര അടുത്ത ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കളിക്കാനുള്ള സാധ്യത വിരളമാണ്. അങ്ങനെ വന്നാല്‍ പുജാരക്ക് പകരക്കാരനെ ഇന്ത്യ കണ്ടെത്തണം. പല താരങ്ങളും പരിഗണനയിലുണ്ടെങ്കിലും കൂടുതല്‍ സാധ്യത യശ്വസി ജയ്‌സ്വാളിനാണ്.

ഇടം കൈയന്‍ ഓപ്പണറെ മൂന്നാം നമ്പറിലേക്ക് പരിഗണിക്കാനുള്ള പദ്ധതിയിലാണ് ഇന്ത്യയുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ബാക്കപ്പ് ഓപ്പണറായി ടീമിലുള്‍പ്പെട്ട ജയ്‌സ്വാളിനെ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലേക്ക് പരിഗണിക്കാനുള്ള സാധ്യതയും ഏറെയാണ്. പുജാരക്ക് പകരം ജയ്‌സ്വാളെത്തുന്നത് ഇന്ത്യക്ക് ഗുണം ചെയ്യുമോ? വലിയ തിരിച്ചടിയായി മാറാനാണ് സാധ്യത കൂടുതല്‍. കാരണം പരിശോധിക്കാം.

ടെസ്റ്റില്‍ മൂന്നാം നമ്പറെന്നത് വളരെ നിര്‍ണ്ണായകമായ റോളാണ്. ഓപ്പണര്‍മാരിലൊരാള്‍ പുറത്താവുമ്പോള്‍ ക്രീസിലെത്തുന്ന മൂന്നാം നമ്പറുകാരന്റെ റോള്‍ നിലയുറപ്പിച്ച് ഇന്നിങ്‌സ് കെട്ടിപ്പടുക്കുകയെന്നതാണ്. എന്നാല്‍ ഇതിന് അസാമാന്യ ക്ഷമ വേണം. നേരത്തെ രാഹുല്‍ ദ്രാവിഡ് കസറിയിരുന്ന റോള്‍ പിന്നീട് ചേതേശ്വര്‍ പുജാരയിലേക്കെത്തി. ക്ഷമയോടെ എത്ര നേരം വേണമെങ്കിലും ക്രീസില്‍ നില്‍ക്കാന്‍ കഴിവുള്ള താരമാണ് പുജാര.

എന്നാല്‍ സമീപകാല പ്രകടനം വിലയിരുത്തുമ്പോള്‍ പുജാര തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. പുജാരക്ക് പകരക്കാരനാവുമ്പോള്‍ ക്ഷമയോടെ ഏറെ നേരം ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ കഴിവുള്ള താരത്തെയാണാവശ്യം. ഈ റോളില്‍ ജയ്‌സ്വാള്‍ എത്രത്തോളം യോഗ്യനെന്നത് കണ്ടറിയണം. വലിയ ഷോട്ടുകള്‍ കളിക്കാന്‍ കഴിവുള്ളവനാണ് ജയ്‌സ്വാള്‍. ക്ലാസിക് ബാറ്റിങ് ശൈലിയുമുണ്ട്. എന്നാല്‍ ഏറെ നേരം ക്രീസില്‍ തുടരുകയെന്നത് ജയ്‌സ്വാളിന് എളുപ്പമാവില്ല.

cheteshwar pujara

അതുകൊണ്ട് തന്നെ ജയ്‌സ്വാളിനെക്കാള്‍ റുതുരാജ് ഗെയ്ക് വാദിനെപ്പോലൊരു താരത്തെയാണ് മൂന്നാം നമ്പറില്‍ ആവിശ്യം. രണ്ടാമത്തെ കാര്യം ജയ്‌സ്വാളിന്റെ അനുഭവസമ്പത്ത് കുറവാണ്. യുവതാരമായ ജയ്‌സ്വാള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെ അരങ്ങേറിയിട്ടില്ല. ഓപ്പണറെന്ന നിലയില്‍ യുവതാരങ്ങള്‍ കളിക്കുന്നതിനെക്കാള്‍ ദുഷ്‌കരമാണ് മൂന്നാം നമ്പറില്‍ കളിക്കുക. മൂന്നാം നമ്പറുകാരന്‍ പെട്ടെന്ന് പുറത്തായാല്‍ ടീമിന്റെ അടിത്തറ ഇളകിയതുപോലെയാണ്.

അതുകൊണ്ട് തന്നെ മൂന്നാം നമ്പറില്‍ അനുഭവസമ്പത്തുള്ള പക്വതയുള്ള താരത്തെയാണാവശ്യം. ജയ്‌സ്വാളിനെ പക്വതയുള്ള താരമെന്ന് വിളിക്കാനായിട്ടില്ല. അതിന് ഇനിയും സമയം വേണ്ടിവരും. അതുകൊണ്ടുതന്നെ ഇന്ത്യ മൂന്നാം നമ്പറില്‍ അല്‍പ്പം കൂടി അനുഭവസമ്പത്തുള്ള താരത്തെ പരിഗണിക്കുന്നതാവും നന്നാവുക. ജയ്‌സ്വാള്‍ ഇന്ത്യയുടെ മൂന്നാം നമ്പറില്‍ കളിക്കുന്നതിന് മുമ്പ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ അല്‍പ്പം കൂടി അനുഭവസമ്പത്ത് ആര്‍ജിക്കേണ്ടതായുണ്ട്.

മൂന്നാമത്തെ കാര്യം ശൈലിയാണ്. ജയ്‌സ്വാളിന് യോജിക്കുന്നത് വെടിക്കെട്ട് ബാറ്റിങ് ശൈലിയാണ്. ടെസ്റ്റിലായാലും അമിത പ്രതിരോധത്തിലേക്ക് പോയാല്‍ ജയ്‌സ്വാള്‍ ഫ്‌ളോപ്പാവും. മൂന്നാം നമ്പറില്‍ കളിക്കുമ്പോള്‍ ജയ്‌സ്വാളിന് തന്റെ ശൈലിയില്‍ വലിയ മാറ്റം വരുത്തേണ്ടി വരും. ഇത് എളുപ്പമാവില്ല. യുവതാരത്തിന് കരിയറിന്റെ തുടക്കത്തില്‍ത്തന്നെ ഇത്തരമൊരു സമ്മര്‍ദ്ദം നല്‍കാതിരിക്കുകയാണ് ചെയ്യേണ്ടത്. അതുകൊണ്ട് മൂന്നാം നമ്പറില്‍ മറ്റൊരു താരത്തെ ഇന്ത്യ കണ്ടെത്തുന്നതാണ് നല്ലത്.

Story first published: Friday, June 16, 2023, 16:28 [IST]
Other articles published on Jun 16, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+