For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ദ്രാവിഡിന് കീഴില്‍ ടീം ദുരന്തം! ലോകകപ്പ് അടുക്കവെ രോഹിത്തിനും കോലിക്കും എന്തിന് വിശ്രമം?

ഐസിസിയുടെ ഏകദിന ലോകകപ്പിന് കഷ്ടിച്ച് രണ്ടു മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യന്‍ ഏകദിന ടീമില്‍ പരീക്ഷണങ്ങള്‍ തുടരുകയാണ്. വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ഏകദിനത്തില്‍ ബാറ്റിങ് ലൈനപ്പില്‍ വലിയ അഴിച്ചുപണികള്‍ നടത്തിയ ഇന്ത്യ രണ്ടാം ഏകദിനത്തിലും ഇതാവര്‍ത്തിച്ചു. ആരും തന്നെ പ്രതീക്ഷിക്കാത്ത രണ്ടു വലിയ സര്‍പ്രൈസ് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും മുന്‍ നായകന്‍ വിരാട് കോലിക്കും ഇന്ത്യ വിശ്രമം നല്‍കുകയായിരുന്നു.

ഹിറ്റ്മാന്റെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിച്ചത്. രോഹിത്, കോലി എന്നിവര്‍ക്കു പകരം സഞ്ജു സാംസണിനെയും അക്ഷര്‍ പട്ടേലിനെയും പ്ലെയിങ് ഇലവനിലേക്കു ഇന്ത്യ കൊണ്ടുവരികയായിരുന്നു. ലോകകപ്പിനു മുമ്പ് ചില ചോദ്യങ്ങള്‍ക്കു ഉത്തരം ആവശ്യമാണെന്നും ഈ കാരണത്താലാണ് രോഹിത്തും കോലിയും ഈ കളിയില്‍ നിന്നും വിട്ടുനിന്നതെന്നാണ് ടോസിനു ശേഷം ഹാര്‍ദിക് പറഞ്ഞത്.

ROHIT - KOHLI

ചില ചോദ്യങ്ങള്‍ക്കു ഇന്ത്യക്കു ഉത്തരം ആവശ്യമാണ്. രോയും (രോഹിത് ശര്‍മയും) വിരാടും (കോലി) തുടര്‍ച്ചയായി മല്‍സരങ്ങളില്‍ കളിച്ചു കൊണ്ടിരിക്കുകയാണ്. ഈ മല്‍സരത്തില്‍ ഇരുവര്‍ക്കും വിശ്രമം നല്‍കാനും മൂന്നാം ഏകദിനത്തില്‍ കൂടുതല്‍ ഫ്രഷായിരിക്കാനും ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. അതിനാല്‍ അവര്‍ വിശ്രമിക്കുകയും മറ്റു താരങ്ങള്‍ക്കു കൂടുതല്‍ അവസരം നല്‍കണമെന്നു തീരുമാനിക്കുകയായിരുന്നുവെന്നും ഹാര്‍ദിക് വിശദീകരിച്ചു.

എന്നാല്‍ ഇന്ത്യയുടെ ഈ നീക്കത്തില്‍ ആരാധകര്‍ ഒട്ടും ഹാപ്പിയല്ല. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ തങ്ങളുടെ രോഷം പ്രകടിപ്പിക്കുകയും ചെയ്തു. ലോകകപ്പിനു വളരെ കുറച്ചു മല്‍സരങ്ങള്‍ മാത്രം ടീമിനു ബാക്കിയുള്ളപ്പോള്‍ എന്തിനാണ് രോഹിത്തിനും കോലിക്കും അനാവശ്യമായി വിശ്രമം നല്‍കിയതെന്നു ആരാധകര്‍ ചോദിക്കുന്നു.

ലോകകപ്പിന്റെ ഭാഗമായിട്ടുള്ള പ്രധാനപ്പെട്ട കളിക്കാര്‍ക്കു നിങ്ങള്‍ വിശ്രമം നല്‍കാന്‍ പാടില്ല. അവര്‍ക്കു കൂടുതല്‍ ഗെയിം സമയം ആവശ്യമാണ്. കോലി തന്റെ ഫോം വീണ്ടെടുത്തിട്ടേയുള്ളൂ, രോഹിത്താവട്ടെ വലിയ സ്‌കോര്‍ നേടാനാവാതെ വിഷമിക്കുകയാണ്. വിരാട് ടി20 ടീമിന്റെ പോലും ഭാഗമല്ല. ബിസിസിഐയുടെ ലോജിക്ക് മനസ്സിലാവുന്നില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും വിശ്രമമോ? ബിസിസിഐ ഒട്ടും ഗൗരവത്തോടെയല്ലേ കാര്യങ്ങളെ കാണുന്നത്. ലോകകപ്പ് റദ്ദാക്കുന്നതാണ് നല്ലതെന്നും ചിലര്‍ വിമര്‍ശിച്ചു. രാഹുല്‍ ദ്രാവിഡ് കോച്ചായതിനു ശേഷം ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് വളരെ ദയനീയമായി മാറിയിരിക്കുകയാണ്. ലോകകപ്പിനു കുറച്ചു മാസങ്ങള്‍ മാത്രം ശേഷിക്കെ രോഹിത് ശര്‍മയ്ക്കു വിശ്രമം നല്‍കുന്നത് ആര്‍ക്കെങ്കിലും ഊഹിക്കാന്‍ സാധിക്കുമോയെന്നും ആരാധകര്‍ ചോദിക്കുന്നു.

ഡബ്ല്യുടിസി ഫൈനലിനു ശേഷം ഒരു മാസത്തെ വിശ്രമം. അതിനു ശേഷം രണ്ടു ടെസ്റ്റുകളില്‍ കളിച്ചു. ആദ്യ ഏകദിനത്തില്‍ ബാറ്റ് ചെയ്തില്ല. രണ്ടാം ഏകദിനത്തില്‍ വിശ്രമവും നല്‍കിയിരിക്കുകയാണ്. മൂന്നാം ഏകദിനം കഴിഞ്ഞാല്‍ എട്ടു ടി20കളില്‍ രോഹിത്തിനും കോലിക്കും വിശ്രമമാണ്. അതുകൊണ്ടു തന്നെ ഇപ്പോള്‍ ഇരുവര്‍ക്കും വിശ്രമം നല്‍കിയത് വളരെ മോശം തീരുമാനമാണെന്നും ആരാധകര്‍ വിമര്‍ശിച്ചു.

കെഎല്‍ രാഹുലിനു ശേഷം നിങ്ങളുടെ രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ചോയ്‌സ് ഇഷാന്‍ കിഷനാണ്. രാഹുല്‍ ബാറ്റ് ചെയ്യുന്നത് അഞ്ചാമനായിട്ടാണ്. ഇപ്പോള്‍ ഇഷാനെക്കൊണ്ട് ഓപ്പണ്‍ ചെയ്യിക്കുന്നതില്‍ എന്തു ലോജിക്കാണുള്ളത്. ഒരു മാസത്തിനിടെ ഏഷ്യാ കപ്പും ലോകകപ്പും വരാനിരിക്കുകയാണ്. അതുകൊണ്ടു തന്നെ രോഹിത്തിനും കോലിക്കിനും വിശ്രമം നല്‍കിയതിന്റെ ലോജിക്ക് എന്താണ്. നിലവിലെ ടീം മാനേജ്‌മെന്റ് ഇന്ത്യന്‍ ക്രിക്കറ്റിനെ തകര്‍ക്കുകയാണെന്നും ആരാധകര്‍ വിമര്‍ശിച്ചു.

Story first published: Saturday, July 29, 2023, 21:05 [IST]
Other articles published on Jul 29, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+