Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ഇംഗ്ലണ്ടില്‍ ഹൗസ്ഫുള്‍, ഇന്ത്യയില്‍ ആളില്ലാ സ്റ്റേഡിയം!! കാരണം ആ 2 പേരോ?

അഹമ്മദാബാദ്: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും ഒന്നാം ടെസ്റ്റിനു അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ തുടക്കമായിരിക്കുകയാണ്. ടോസിനു ശേഷം ബാറ്റിങിനു ഇറങ്ങിയ കരീബിയന്‍ പടയെ ഉജ്ജ്വല ബൗളിങിലൂടെ ഇന്ത്യ വരിഞ്ഞു കെട്ടിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ഈ മല്‍സരം അഞ്ചാംദിനത്തിക്കു കടക്കുമോയെന്ന കാര്യം പോലും സംശയമാണ്.

അതിനിടെ ഈ മല്‍സരം നടക്കുന്ന നരേന്ദ്രമോദി സ്‌റ്റേഡിയത്തിലെ ഒഴിഞ്ഞ സീറ്റുകള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ആദ്യദിനം സ്‌റ്റേഡിത്തിലെ ഭൂരിഭാഗം ഏരിയകളും ശൂന്യമായിരുന്നു. വളരെ കുറച്ചു കാണികള്‍ മാത്രമാണ് അവിടെയും ഇവിടെയും കാണപ്പെട്ടത്? എന്തായിരിക്കും ഈ തരത്തില്‍ കാണികള്‍ മല്‍സരത്തെ കൈവിടാന്‍ കാരണമെന്നതാണ് ഉയരുന്ന ചോദ്യം.

CROWD

Screenshot / TNT Sports

എവിടെ കാണികള്‍?

ഇംഗ്ലണ്ടില്‍ കളിച്ച തൊട്ടുമുമ്പത്തെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ നിറഞ്ഞ കാണികളെയാണ് വിവിധ വേദികളില്‍ കണ്ടത്. ഇംഗ്ലണ്ടിന്റെ മാത്രമല്ല, ഇന്ത്യയുടെയും നിരവധി ആരാധകര്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു. പക്ഷെ ഇന്ത്യന്‍ ടീം നാട്ടില്‍ വെസ്റ്റ് ഇന്‍ഡീസുമായി ആദ്യ അങ്കത്തിനു ഇറങ്ങിയപ്പോള്‍ ശൂന്യമായ സ്‌റ്റേഡിയമാണ് താരങ്ങളെ കാത്തിരുന്നത്.

'ഈ മല്‍സരത്തെ എന്തുകൊണ്ടാണ് കാണികള്‍ ഈ തരത്തില്‍ കൈവിട്ടതെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇംഗ്ലണ്ട് ടീം സ്വന്തം നാട്ടില്‍ സിംബാബ്‌വെയുമായി ടെസ്റ്റ് കളിച്ചപ്പോള്‍ പോലും സ്‌റ്റേഡിയം 75 ശതമാനവും ഫുള്ളായിരുന്നു. പക്ഷെ അഹമ്മദാബാദ് വീണ്ടും നിരാശപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റിനു സ്റ്റേഡിയം ഏറെക്കുറെ കാലിയാണ്. ടെസ്റ്റ് ക്രിക്കറ്റിനെ ഇംഗ്ലണ്ടിനെ പോലെ സ്‌നേഹിക്കുന്നവര്‍ കാണില്ല'.

'ടെസ്റ്റ് ക്രിക്കറ്റിനു ഇന്ത്യയില്‍ ഇനി ഭാവിയില്ല. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്്‌റ്റേഡിയം ഇതു ശരിവയ്ക്കുകയാണ്. ഇന്ത്യക്കാര്‍ക്കു ഐപിഎല്ലും ടി20 മല്‍സരങ്ങളും മാത്രം മതി. ഈ തരത്തില്‍ പോയാല്‍ അധികം വൈകാതെ തന്നെ ഇന്ത്യയില്‍ ടെസ്റ്റ് മല്‍സരങ്ങള്‍ അപ്രത്യക്ഷമാവും'.

'വിരാട് കോലിയും രോഹിത് ശര്‍മയും വിരമിച്ചതോടം ഇന്ത്യന്‍ ക്രിക്കറ്റിനു ഗ്ലാമര്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഒന്നാം ടെസ്റ്റില്‍ കാണികളില്ലാത്തതിന്റെ കാരണവും ഇതു തന്നെയാണ്. സ്‌റ്റേഡിത്തിലേക്കു കാണികളൊഴുകണമെങ്കില്‍ കോലിയും രോഹിത്തും തീര്‍ച്ചയായും ടീമില്‍ ആവശ്യമാണ്'.

'വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും ഇന്ത്യക്കു വെല്ലുവിളിയുണ്ടാവില്ലെന്നു ആരാധകര്‍ ഉറപ്പിച്ചു കഴിഞ്ഞു. ഈ കാരണത്താലാവാം അഹമ്മദാബാദ് ടെസ്റ്റിനെ അവര്‍ കണ്ടില്ലെന്നു നടിച്ചത്. വിന്‍ഡീസില്‍ നിന്നും വരുംദിവസങ്ങളില്‍ നിന്നും സമ്മര്‍ദ്ദം നേരിട്ടാല്‍ മാത്രമേ ഇനിയുള്ള ദിവസങ്ങളില്‍ കാണികളെ വേദിയിലേക്കു പ്രതീക്ഷിക്കേണ്ടതുള്ളൂ'- എന്നിങ്ങനെ പോവുന്നു സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍.

BUMRAH BOWLING

അതസമയം, റെഡ് ബോള്‍ ക്രിക്കറ്റില്‍ ഒരു സമത്തും നെടുംതൂണുകളായിരുന്ന വിരാട് കോലി, രോഹിത് ശര്‍മ, ആര്‍ അശ്വിന്‍ എന്നീ മൂന്നു പേരുമില്ലാതെ 15 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യ ആദ്യ ടെസ്റ്റില്‍ ഇറങ്ങിയത്.

2010 നവംബറില്‍ ന്യൂസിലാന്‍ഡിനെിരേ നാഗ്പൂരിലെ ടെസ്റ്റിലാണ് അവസാനമായി ഇതു സംഭവിച്ചത്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയയിരുന്നു അശ്വിന്റെ വിരമിക്കല്‍ പ്രഖ്യാപനം. രോഹിത്തും കോലിയുമാവട്ടെ ഇംഗ്ലണ്ട് പര്യടനത്തിനു തൊട്ടുമുമ്പാണ് ഒരാഴ്ചയ്ക്കിടെ ടെസ്റ്റ് മതിയാക്കുന്നതായി അറിയിച്ചത്.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

വെസ്റ്റ് ഇന്‍ഡീസ്- ടാഗെനരൈന്‍ ചന്ദര്‍പോള്‍, ജോണ്‍ കാംബെല്‍, അലിക് അത്തനാസ്, ബ്രെന്‍ഡന്‍ കിംഗ്, ഷായ് ഹോപ്പ് (വിക്കറ്റ് കീപ്പര്‍), റോസ്റ്റണ്‍ ചേസ് (ക്യാപ്റ്റന്‍), ജസ്റ്റിന്‍ ഗ്രീവ്‌സ്, ജോമെല്‍ വാരിക്കന്‍, ഖാരി പിയറി, ജോഹാന്‍ ലെയ്ന്‍, ജെയ്ഡന്‍ സീല്‍സ്.

Story first published: Thursday, October 2, 2025, 14:07 [IST]
Other articles published on Oct 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+