Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: സഞ്ജുവിനോടു ചെയ്തത് ശരിയല്ല! ടീമിലെടുത്തിട്ടും ഗവാസ്‌കര്‍ ഹാപ്പിയല്ല

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീമുകളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരുപാട് സര്‍പ്രൈസുകളൊന്നും ഇരുടീമിലും വരുത്താന്‍ സെലക്ഷന്‍ കമ്മിറ്റി തയ്യാറായിട്ടില്ല. ഏകദിനത്തെ അപേക്ഷിച്ച് ടെസ്റ്റിലാണ് സെലക്ടര്‍മാര്‍ അല്‍പ്പമെങ്കിലും പരീക്ഷണത്തിനു മുതിര്‍ന്നിട്ടുള്ളത്. വെറ്ററന്‍ ബാറ്റര്‍ ചേതേശ്വര്‍ പുജാര ടെസ്റ്റ് ടീമില്‍ നിന്നൊഴിവാക്കപ്പെട്ടപ്പോള്‍ യുവതാരങ്ങളായ റുതുരാജ് ഗെയ്ക്വാദും യശസ്വി ജയ്‌സ്വാളും പുതുമുഖങ്ങളായി ടെസ്റ്റ് സംഘത്തില്‍ ഇടം പിടിക്കുകയും ചെയ്തു.

മുന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനയെ വീണ്ടും അതേ ചുമതല ഏല്‍പ്പിച്ചുവെന്നതും മറ്റൊരു പ്രത്യേകതയാണ്. നേരത്തേ പുറത്തുവന്ന സൂചനകള്‍ പോലെ സഞ്ജു സാംസണിനെ ഏകദിന ടീമിലേക്കു തിരിച്ചുവിളിച്ചിട്ടുമുണ്ട്. എന്നാല്‍ ഏകദിനത്തില്‍ മാത്രമല്ല ടെസ്റ്റിലും സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താമായിരുന്നുവെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍.

SANJU SAMSON

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ രാജസ്ഥാന് റോയല്‍സിനായ വാരിക്കൂട്ടിയ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ ഇന്ത്യന്‍ ഏകദിന ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു. സ്‌പോര്‍ട്‌സ് ടുഡേയുമായി സംസാരിക്കുകയായിരുന്നു ഗവാസ്‌കര്‍.

സഞ്ജു സംസണിനെ ഏകദിന ടീമില്‍ വീണ്ടും ഉള്‍പ്പെടുത്തിയതു കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു. കാരണം അത്രയും കഴിവുറ്റ ബാറ്ററാണ് സഞ്ജു. ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്കു കൂടി അദ്ദേഹത്തെ പരിഗണിക്കാവുന്നതായിരുന്നു. നല്ലൊരു അവസരമാണ് സഞ്ജുവിനു ഇവിടെ നഷ്ടമായിരിക്കുന്നതെന്നും സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം അതു നന്നായി മുതലെടുക്കാന്‍ സഞ്ജുവിനായിട്ടുണ്ട്. 10 ഇന്നിങ്‌സുകളില്‍ നിന്നും 66 ശരാശരിയില്‍ 330 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. രണ്ടു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടുന്നു.

വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ വളരെ നന്നായി പെര്‍ഫോം ചെയ്ത യശസ്വി ജയ്‌സ്വാളിനെ ഇന്ത്യയുടെ ഏകദിന ടീമിലും ഉള്‍പ്പെടുത്തിയിട്ടില്ല. അവന്‍ തീര്‍ച്ചയായും വൈറ്റ് ബോള്‍ ടീമിലും ഇടം പിടിക്കേണ്ടയാളായിരുന്നു. ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ അത്ര നന്നായിട്ടാണ് അവന്‍ പെര്‍ഫോം ചെയ്തിരിക്കുന്നത്.

സെഞ്ച്വറി നേട്ടത്തോടെ സ്വന്തം ടീമിനെ വിജയിപ്പിക്കുകയെന്നത് അതിശയിപ്പിക്കുന്ന പ്രകടനം തന്നെയാണ്. തൊട്ടുമുമ്പത്തെ ഐപിഎല്‍ സീസണിലും ജയ്‌സ്വാള്‍ നന്നായി സ്‌കോര്‍ ചെയ്തിരുന്നു. സഞ്ജു സാംസണും കുമാര്‍ സങ്കക്കാരയും നല്‍കിയ പ്രോല്‍സാഹനം അവനെ നന്നായി സഹായിക്കുകയും ചെയ്തിട്ടുണ്ടെന്നും സുനില്‍ ഗവാസ്‌കര്‍ വിശദമാക്കി.

YASHASVI JAISWAL

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ കൂടിയായ സഞ്ജു ടീമിനു വേണ്ടി മോശമല്ലാത്ത പ്രകടനമാണ് കഴിഞ്ഞ സീസണില്‍ പുറത്തെടുത്തത്. 14 മല്‍സരങ്ങളില്‍ നിന്നും 153.39 സ്‌ട്രൈക്ക് റേറ്റോടെ 362 റണ്‍സ് അദ്ദേഹം നേടിയിരുന്നു. മൂന്നു ഫിഫ്റ്റികളുള്‍പ്പെടെയാണിത്. എന്നാല്‍ റോയല്‍സിന്റെ റണ്‍മെഷീന്‍ യശസ്വി ജയ്‌സ്വാളായിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും ഇടംകൈയന്‍ ഓപ്പണര്‍ വാരിക്കൂട്ടിയത് 625 റണ്‍സാണ്. ഒരു സെഞ്ച്വറിയും എട്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

ഇടംകൈയന്‍ യുവ പേസര്‍ അര്‍ഷ്ദീപ് സിങിനെ വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടു പരമ്പരകളിലേക്കും പരിഗണിക്കാതിരുന്നതിനെയും സുനില്‍ ഗവാസ്‌കര്‍ വിമര്‍ശിച്ചു. ഇന്ത്യക്കു വേണ്ടി എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ ശേഷിയുള്ള താരമാണ് അര്‍ഷ്ദീപെന്നു അദ്ദേഹമെന്നും ചൂണ്ടിക്കാട്ടി.

അര്‍ഷ്ദീപ് തീര്‍ച്ചയായും ഇന്ത്യയുടെ ഭാവിയാണ്. കഴിഞ്ഞ ഐപിഎല്ലില്‍ അവിടെയും ഇവിടെയുമായി അവന്‍ കുറച്ചു റണ്‍സ് വിട്ടുകൊടുത്തതായി എനിക്കറിയാം. പക്ഷെ അര്‍ഷ്ദീപ് ഇന്ത്യയുടെ ഭാവിതാരമാണ്. എല്ലാ ഫോര്‍മാറ്റുകളെയും കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റില്‍ ഇപ്പോള്‍ അര്‍ഷ്ദീപ് നന്നായി പെര്‍ഫോം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ടെന്നും ഗവാസ്‌കര്‍ വിലയിരുത്തി.

Story first published: Saturday, June 24, 2023, 7:05 [IST]
Other articles published on Jun 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+