Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചങ്ക് പറിച്ച് സ്‌നേഹിക്കുന്നു, എന്നിട്ടും സഞ്ജു പറ്റിക്കുന്നു! ടീമിലെ സ്ഥാനം വൈകാതെ തെറിക്കും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സഞ്ജുവിന്റെ സ്ഥാനം ഏറെക്കാലമായുള്ള ചര്‍ച്ചാ വിഷയമാണ്. ഇന്ത്യയുടെ സൂപ്പര്‍ ഹീറോകളെ പോലും അത്ഭുതപ്പെടുത്തുന്ന ആരാധക കൂട്ടം സഞ്ജുവിനുണ്ട്. അതുകൊണ്ടുതന്നെ തഴയപ്പെടുമ്പോഴെല്ലാം സെലക്ടര്‍മാര്‍ക്കെതിരേയും ടീം മാനേജ്‌മെന്റിനെതിരേയും വ്യാപക വിമര്‍ശനം ഉയരാറുണ്ട്. പ്രതിഭയുണ്ടെങ്കിലും ഭാഗ്യം തുണക്കാത്ത താരമാണ് സഞ്ജുവെന്ന് പറയാം. കേരള ക്രിക്കറ്റില്‍ നിന്ന് ഇന്ത്യന്‍ ടീമിലേക്കെത്തുകയെന്നത് ദുഷ്‌കരമാണ്.

അതുകൊണ്ടുതന്നെ സഞ്ജുവിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള വരവിന് കൈയടിക്കണം. എന്നാല്‍ ശ്രീശാന്തിന് സാധിച്ചതുപോലെ ഇന്ത്യന്‍ ടീമിന്റെ അഭിവാജ്യ ഘടകമെന്ന നിലയിലേക്ക് വളരാന്‍ സഞ്ജുവിന് സാധിക്കുന്നില്ല. ശ്രീശാന്തിന് അഹങ്കാരിയെന്ന പേരാണ് ആരാധകര്‍ ചാര്‍ത്തിക്കൊടുത്തത്. അതേ സമയം സഞ്ജുവിനെ ആരാധകര്‍ ചേര്‍ത്തുനിര്‍ത്തുന്നു. വിരാട് കോലിക്കും രോഹിത് ശര്‍മക്കും ലഭിക്കുന്നതുപോലെയുള്ള ആരവങ്ങള്‍ എല്ലാ മൈതാനങ്ങളിലും സഞ്ജുവിന് ലഭിക്കുന്നുണ്ട്.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനെന്ന നിലയിലും സഞ്ജുവിന് വലിയ ആരാധക പിന്തുണ ലഭിക്കുന്നുണ്ട്. എന്നാല്‍ ഈ ആരാധകരോടെല്ലാം സഞ്ജു തിരിച്ചു ചെയ്യുന്നത് വഞ്ചനയാണെന്ന് പറയാം. അല്ലാത്ത പക്ഷം ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഒരു പ്രകടനം അദ്ദേഹം കളിക്കേണ്ടിയിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനം സഞ്ജുവിനെ സംബന്ധിച്ച് സുവര്‍ണ്ണാവസരമായിരുന്നു. എല്ലാ വിമര്‍ശകരുടേയും വായടപ്പിക്കാനുള്ള അവസരമായിരുന്നു അത്. എന്നാല്‍ മുതലാക്കാനായില്ല.

ഒരു ഇന്നിങ്‌സുകൊണ്ട് സഞ്ജുവിനെ തള്ളിപ്പറയാന്‍ സാധിക്കില്ലെന്ന് പറയുന്നവര്‍ ഏറെയാണ്. എന്നാല്‍ സഞ്ജുവിനെ സംബന്ധിച്ച് ഓരോ ഇന്നിങ്‌സും നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലെ മോശം പ്രകടനത്തോടെ സഞ്ജു നശിപ്പിച്ചത് ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് എന്നീ പ്രധാന ടൂര്‍ണമെന്റുകളിലേക്കുള്ള ടിക്കറ്റാണ്. ഏഷ്യാ കപ്പില്‍ സീറ്റ് നേടിയാല്‍ ഏകദിന ലോകകപ്പിലേക്കെത്താന്‍ അദ്ദേഹത്തിന് അല്‍പ്പം കൂടി എളുപ്പമാവും.

sanju samson

എന്നാല്‍ നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ സഞ്ജുവിന് ഏഷ്യാ കപ്പിലേക്കും ഏകദിന ലോകകപ്പിലേക്കും വിളിയെത്താനുള്ള യാതൊരു സാധ്യതയുമില്ല. സഞ്ജുവിനെ ഇനി ആരാധകര്‍ പിന്തുണക്കുന്നത് മണ്ടത്തരമാണ്. കാരണം ഏഷ്യാ കപ്പിനുള്ള ടീമില്‍ സഞ്ജുവിന് ഇടം പിടിക്കാന്‍ സാധിക്കാതെ പോയാല്‍ ഇനിയൊരു തിരിച്ചുവരവ് പ്രയാസമായിരിക്കുമെന്നതാണ്. ഇടവേളക്ക് ശേഷം തിരിച്ചെത്തിയ സഞ്ജുവിന് ആരാധക പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കുന്നില്ല.

ഇതിനെ നിര്‍ഭാഗ്യമെന്ന് തന്നെ പറയാം. പേരെടുക്കാനുള്ള സുവര്‍ണ്ണാവസരങ്ങളെല്ലാം സഞ്ജുവിന്റെ കൈവിട്ട് പോയിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ സഞ്ജുവിന് ഇടം ലഭിച്ചേക്കില്ല. ടി20 പരമ്പരയില്‍ കളിക്കുമോ ഇല്ലെയോ എന്നത് കണ്ടറിയണം. സഞ്ജുവിനെ പുറത്താക്കാന്‍ കാരണം തേടി നടക്കുന്ന ടീം മാനേജ്‌മെന്റും സെലക്ടര്‍മാരുമാണുള്ളത്. അവര്‍ക്ക് മുന്നിലേക്ക് സഞ്ജുവിന്റെ ഐപിഎല്‍ കണക്കുകള്‍ മാത്രം നിരത്തി ആരാധകര്‍ വിമര്‍ശനമുയര്‍ത്തിയിട്ട് കാര്യമില്ല.

ഏകദിനത്തില്‍ 66 ശരാശരിയുണ്ടെന്ന് പറയുമ്പോഴും ഒരു തവണ പോലും മാച്ച് വിന്നറാവാന്‍ സഞ്ജുവിനായിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സഞ്ജു 86 റണ്‍സ് നേടിയ മത്സരത്തിലും ഇന്ത്യ തോല്‍ക്കുകയാണ് ചെയ്തത്. സഞ്ജുവിന് ഇന്ത്യ സ്ഥിരമായിട്ടൊരു സ്ഥാനം നല്‍കിയിട്ടില്ല. നാല്, അഞ്ച്, മൂന്ന്, ഓപ്പണിങ് സ്ഥാനങ്ങളിലൊക്കെയാണ് സഞ്ജുവിന് അവസരം ലഭിച്ചത്. അതുകൊണ്ടുതന്നെ ഓരോ ബാറ്റിങ് പൊസിഷനിലേക്ക് മാറുമ്പോള്‍ അതിനനുസരിച്ച് കളിച്ച് മികവുകാട്ടാന്‍ മലയാളി താരത്തിന് സാധിക്കുന്നില്ല.

സഞ്ജുവിനായി ആര്‍പ്പുവിളിച്ചിട്ടും ഇനി കാര്യമുണ്ടാകില്ല. സെലക്ടര്‍മാരുടെ തീരുമാനമായിരുന്നു ശരിയെന്നാണ് പലപ്പോഴും സഞ്ജുവിന്റെ പ്രകടനത്തിലൂടെ വ്യക്തമാവുന്നത്. സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനുമെല്ലാം ഇതിനോടകം ദേശീയ ടീമിനൊപ്പം മാച്ച് വിന്നിങ് പ്രകടനം നടത്തിയിട്ടുള്ളവരാണ്. ഇത്തരമൊരു പ്രകടനം ഇക്കാലയളവില്‍ സഞ്ജുവില്‍ നിന്ന് ഉണ്ടായിട്ടില്ല. ഇതാണ് ഇവര്‍ തമ്മിലുള്ള പ്രധാന വ്യത്യാസം.

അതുകൊണ്ടുതന്നെ ഇനി ഇവരുമായി സഞ്ജുവിനെ താരതമ്യപ്പെടുത്തുന്നതു പോലും മണ്ടത്തരമാണ്. വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പര സഞ്ജുവിനെ സംബന്ധിച്ച് അവസാന കച്ചിത്തുരുമ്പാണ്. ഇതിലും ഫ്‌ളോപ്പായാല്‍ സഞ്ജു പൊരുതിത്തോറ്റ താരങ്ങളുടെ പട്ടികയിലെ മുന്‍നിരക്കാരനായി മാറും. അപ്പോഴും സഞ്ജുവിനായി ആര്‍പ്പുവിളിക്കാന്‍ ആരെങ്കിലും ബാക്കിയുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

Story first published: Monday, July 31, 2023, 18:03 [IST]
Other articles published on Jul 31, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+