For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: റുതുരാജിനെ എന്തിന് ടീമിലെടുക്കുന്നു? എപ്പോഴും ബെഞ്ചില്‍ തന്നെ, ഇഷാന് പോലും അവസരം!

വെസ്റ്റ് ഇന്‍ഡീസുമായി ഡൊമിനിക്കയില്‍ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍പുതുമുഖ ബാറ്റര്‍ റുതുരാജ് ഗെയ്ക്വാദിനെ ഉള്‍പ്പെടുത്താതിരുന്നതില്‍ ആരാധകരോഷം. യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും ഈ മല്‍സരത്തിലൂടെ ഇന്ത്യക്കായി അരങ്ങേറിയപ്പോള്‍ റുതുരാജ് തഴയപ്പെടുകയായിരുന്നു.

ജയ്‌സ്വാള്‍ ഓപ്പണറായി ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറുമെന്ന് നേരത്തേ തന്നെ ഉറപ്പായിരുന്നെങ്കിലും ഇഷാന്റെ അരങ്ങേറ്റം തികച്ചും അപ്രതീക്ഷിതമായിരുന്നു. കെഎസ് ഭരതിനു പകരമാണ് ഇഷാനെ ഈ മല്‍സരത്തില്‍ ഇന്ത്യ വിക്കറ്റ് കീപ്പിങില്‍ പരീക്ഷിച്ചത്. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടിയും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് റുതുരാജ്.

RUTRAJ GAIKWAD

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മഹാരാഷ്ട്രയ്‌ക്കൊപ്പം വളരെ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിന്റേത്. ഇന്ത്യക്കു വേണ്ടി ഇതിനകം ഏകദിനം, ടി20 എന്നിവയില്‍ റുതുരാജ് കളിച്ചുകഴിഞ്ഞു. വിന്‍ഡീസ് പര്യടനത്തിലൂടെ അദ്ദേഹം റെഡ് ബോള്‍ ക്രിക്കറ്റിലും അരങ്ങേറുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ ആദ്യ ടെസ്റ്റില്‍ നിന്നും റുതുരാജിനെ തഴഞ്ഞ ഇന്ത്യ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിലും ഇനി അവസരം നല്‍കുമോയെന്ന കാര്യം സംശയമാണ്.

നേരത്തേയും പല വൈറ്റ് ബോള്‍ പരമ്പരകളിലും റുതുരാജ് ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മല്‍സരത്തില്‍പ്പോലും അവസരം കിട്ടാതെ തഴയപ്പെട്ടിട്ടുണ്ട്. ഈ പരമ്പരയിലും ഇതു തന്നെ സംഭവിക്കുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.

റുതുരാജിനെ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റിനിര്‍ത്തിയതിനെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. കളിപ്പിക്കാന്‍ ഉദ്ദേശമില്ലെങ്കില്‍ വീണ്ടും വീണ്ടും എന്തിനാണ് അദ്ദേഹത്തെ ടീമിലേക്കു പരിഗണിക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം.

പാവം, റുതുരാജ് ഗെയ്ക്വാദ്. ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ഇലവനില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ഈ താരത്തിനു ടീമില്‍ ഒരാളുടെയും പിന്തുണയില്ല. യശസ്വി ജയ്‌സ്വാളിനൊപ്പം റുതുരാജിനായിരുന്നു ഈ ടെസ്റ്റില്‍ അരങ്ങേറാന്‍ അവസരം നല്‍കേണ്ടിയിരുന്നത്. കാരണം അതു വളരെയധികം അര്‍ഹിക്കുന്നയാളാണ് അദ്ദേഹം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഐപിഎല്ലിലുമെല്ലാം നിരവധി മികച്ച ഇന്നിങ്‌സുകള്‍ റുതുരാജ് കളിച്ചിട്ടുണ്ടെന്നും ഒരു ആരാധകന്‍ ചൂണ്ടിക്കാട്ടി.

റുതുരാജ് ഗെയ്ക്വാദിനു ഇന്ത്യന്‍ ടീമിനായി കളിക്കാനുള്ള ഒരേയൊരു വഴി വിക്കറ്റ് കീപ്പിങിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നതാണ്. ഇഷാന്‍ കിഷനെപ്പോലെ ശരാശരി താരം പോലും വിക്കറ്റ് കീപ്പറെന്ന പേരില്‍ ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ കളിക്കുകയാണെന്നും ഒരു ആരാധകന്‍ വിമര്‍ശിച്ചു. റുതുരാജ് ഗെയ്ക്വാദിനു നീതി വേണം. എന്തുകൊണ്ടാണ് അദ്ദേഹം ഇന്ത്യന്‍ ടീമില്‍ ഇല്ലാത്തതെന്നായിരുന്നു ഒരു പ്രതികരണം.

എന്തുകൊണ്ടാണ് ഇന്ത്യന്‍ ടീമില്‍ റുതുരാജ് ഗെയ്ക്വാദിനെ ഉള്‍പ്പെടുത്തുന്നതെന്നു എനിക്കു ഇപ്പോഴും മനസ്സിലായിട്ടില്ല. ടീമിന്റെ ഭാഗമായാലും അദ്ദേഹം എല്ലായ്‌പ്പോഴും ബെഞ്ചില്‍ തന്നെയാണ്. മറുഭാഗത്തു ആദ്യമായി ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട യശസ്വി ജയ്‌സ്വാളിനു ആദ്യ കളിയില്‍ തന്നെ അവസരവും ലഭിച്ചിരിക്കുന്നതായി ഒരു ആരാധകന്‍ കുറിച്ചു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജയദേവ് ഉനാട്കട്ട്, മുഹമ്മദ് സിറാജ്.

വെസ്റ്റ് ഇന്‍ഡീസ്- ക്രെയ്ഗ് ബ്രാതെയ്റ്റ് (ക്യാപ്റ്റന്‍), ടാഗെനരെയ്ന്‍ ചന്ദര്‍പോള്‍, റെയ്മണ്‍ റെയ്ഫര്‍, ജെര്‍മെയ്ന്‍ ബ്ലാക്‌വുഡ്, അലിക്ക് അതാനെയ്‌സ്, ജോഷ്വ ഡാസിവ (വിക്കറ്റ് കീപ്പര്‍), ജേസണ്‍ ഹോള്‍ഡര്‍, റഖീം കോണ്‍വാള്‍, അല്‍സാറി ജോസഫ്, കെമര്‍ റോച്ച്, ജോമല്‍ വറിക്കേന്‍.

Story first published: Wednesday, July 12, 2023, 20:28 [IST]
Other articles published on Jul 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+