Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: 19 ബോളിലും റണ്ണില്ല, ഇഷാനോടു ചൂടായി രോഹിത്! കാരണം വെളിപ്പെടുത്തി ക്യാപ്റ്റന്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഗംഭീര വിജയം സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. ഡൊമിനിക്കയില്‍ നടന്ന ടെസ്റ്റില്‍ ആതിഥേയരെ ഇന്നിങ്‌സിനും 141 റണ്‍സിനുമാണ് ഇന്ത്യ വാരിക്കളഞ്ഞത്. വിന്‍ഡീസിന്റെ കഥ കഴിക്കാന്‍ ഇന്ത്യക്കു മൂന്നു ദിനം തന്നെ ധാരാളമായിരുന്നു. രണ്ടിന്നിങ്‌സുകളിലും വിന്‍ഡീസിന് 150ന് മുകളില്‍ സ്‌കോര്‍ ചെയ്യാനായില്ല. 271 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷം വീണ്ടും ബാറ്റിങിന് അയക്കപ്പെട്ട വിന്‍ഡീസ് മൂന്നാംദിനം 130ന് ഓള്‍ഔട്ടാവുകയായിരുന്നു.

ഏഴു വിക്കറ്റുകളെടുത്ത ആര്‍ അശ്വിനാണ് വിന്‍ഡീസിന്റെ കഥ കഴിച്ചത്. അതിനിടെ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ബാറ്റിങിനിടെ അരങ്ങേറ്റക്കാരനായ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനോടു നായകന്‍ രോഹിത് ശര്‍മ ചൂടായത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. വിരാട് കോലിയുടെ പുറത്താവലിനു ശേഷം ആറാം നമ്പറിലാണ് ഇഷാന്‍ ക്രീസിലെത്തിയത്.

ISHAN KISHAN

റിഷഭ് പന്ത് നേരത്തേ ടെസ്റ്റില്‍ കളിച്ചിട്ടുള്ളതു പോലെയുള്ള വെടിക്കെട്ട് ഇന്നിങ്‌സായിരുന്നു ഇഷാനില്‍ നിന്നും ടീം പ്രതീക്ഷിച്ചത്. കെഎസ് ഭരതിനെ പുറത്തിരുത്തി അദ്ദേഹത്തിനു അരങ്ങേറാന്‍ അവസരം നല്‍കിയതും ഈ കാരണത്താല്‍ തന്നൊയിരുന്നു. പക്ഷെ ടെസ്റ്റിലെ തന്റെ കന്നി ഇന്നിങ്‌സില്‍ അമിത പ്രതിരോധത്തിലൂന്നി കളിച്ച ഇഷാന്‍ അക്കൗണ്ട് തുറക്കാന്‍ പോലും വെള്ളം കുടിക്കുകയായിരുന്നു.

ആദ്യത്തെ 19 ബോളിലും താരത്തിനു റണ്ണെടുക്കാനായില്ല. ഒടുവില്‍ 20ാമത്തെ ബോളിലാണ് സിംഗിള്‍ നേടി ഇഷാന്‍ മാനംകാത്തത്. വിന്‍ഡീസ് നിരയിലെ അപകടകാരിയായ സ്പിന്നര്‍ റഖീം കോണ്‍വാളിനും പേസര്‍ കെമര്‍ റോച്ചിനുമെതിരേ ഇഷാന്‍ റണ്ണെടുക്കാനാവാതെ വലഞ്ഞു.

പ്രതിരോധിച്ചും ബോള്‍ ലീവ് ചെയ്തും ഇടയ്ക്കു ബീറ്റ് ചെയ്യപ്പെട്ടുമെല്ലാം ഇഷാന്‍ ക്രീസില്‍ ദയനീയ പരാജയമായി മാറി. ക്രീസിലെത്തിയ ശേഷം കളിച്ച ഏഴു ഓവറുകളിലും താരത്തിനു റണ്ണൊന്നുമെടുക്കാനായില്ല. ക്രീസിന്റെ മറുഭാഗത്ത് മറ്റൊരു ഇടംകൈയനായ രവീന്ദ്ര ജഡേജ സ്‌കോര്‍ ചെയ്തു കൊണ്ടിരുന്നിട്ടും എന്തു ചെയ്യണമെന്നറിയാതെ ഇഷാന്‍ വലയുകയായിരുന്നു.

ROHIT SHARMA

ഇതോടെയാണ് ഡ്രസിങ് റൂമില്‍ കളി കണ്ടുകൊണ്ടിരുന്ന രോഹിത്തിന്റെ നിയന്ത്രണം വിട്ടത്. ദേഷ്യത്തോടെ പുറത്തേക്കു വന്ന ശേഷം അദ്ദേഹം ഇഷാനോടു കൈകൊണ്ട് എന്തോ ആംഗ്യം കാണിക്കുകയും ചെയ്ത് തിരികെ ഡ്രസിങ് റൂമിലേക്കു പോവുകയും ചെയ്തു. ഇഷാന്റെ ബാറ്റിങില്‍ ഒട്ടും സന്തുഷ്ടനല്ലെന്നു രോഹിത്തിന്റെ ശരീര ഭാഷയില്‍ നിന്നു വ്യക്തവുമായിരുന്നു.

ഇതിനു പിന്നാലെയാണ് തൊട്ടടുത്ത ഓവറില്‍ ഇഷാന്‍ സിംഗിള്‍ നേടി അക്കൗണ്ട് തുറന്നത്. പേസര്‍ അല്‍സാറി ജോസഫിനെതിരേയായിരുന്നു ഇത്. അരക്കെട്ടിനു നേരെ വന്ന ബോള്‍ ഓണ്‍സൈഡിലേക്കു കളിച്ച് താരം ഒരു റണ്‍സ് ഓടിയെടുക്കുകയായിരുന്നു. പിന്നാലെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയറും ചെയ്തു.

എന്തായിരുന്നു ഇഷാനോടു താന്‍ ആംഗ്യം കാണിച്ചതെന്നു മല്‍സരശേഷം തുറന്നു പറഞ്ഞിരിക്കുകയാണ് രോഹിത്. നമുക്ക് ഒരോവറിനു ശേഷം ഡിക്ലയര്‍ ചെയ്യണമെന്നു ഞാന്‍ അവരെ അറിയിക്കുകയായിരുന്നു. ഇഷാന്‍ അക്കൗണ്ട് തുറക്കണമെന്നും ടെസ്റ്റിലെ ആദ്യ റണ്‍സ് നേടണമെന്നും മാത്രമാണ് ഞാന്‍ ആഗ്രഹിച്ചത്. കാരണം റണ്ണില്ലാതെ 20 ബോളുകളാണ് അവന്‍ കളിച്ചത്. ഇഷാന്‍ റണ്‍സ് നേടിയ ശേഷം ഡിക്ലയര്‍ ചെയ്യാനായിരുന്നു തീരുമാനമെന്നും അദ്ദേഹം വെളിപ്പെടുത്തി.

271 റണ്‍സിന്റെ ലീഡ് വഴങ്ങിയ ശേഷം വീണ്ടും ബാറ്റിങിനു അയക്കപ്പെട്ട വിന്‍ഡീസ് രണ്ടാമിന്നിങ്‌സിലും ബാറ്റിങില്‍ ദുരന്തമായി മാറി. സ്പിന്‍ ബൗളിങിനെ അകമഴിഞ്ഞ് തുണച്ച സ്ലോ പിച്ചില്‍ ഇന്ത്യയുടെ സ്പിന്‍ ജോടികളായ ആര്‍ അശ്വിനും ജഡേജയും നിറഞ്ഞാടുകയായിരുന്നു. ഏഴു വിക്കറ്റുകളാണ് അശ്വിന്‍ കൊയ്തത്. ജഡേജ രണ്ടു വിക്കറ്റുകളും നേടി.

ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിന്‍ രണ്ടിന്നിങ്‌സുകളിലായി 12 വിക്കറ്റുകള്‍ പോക്കറ്റിലാക്കുകയും ചെയ്തു. എങ്കിലും 171 റണ്‍സുമായി ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ അമരക്കാരനായി മാറിയ അരങ്ങേറ്റക്കാരന്‍ യശസ്വി ജയ്‌സ്വാളാണ് പ്ലെയര്‍ ഓഫ് ജി മാച്ച്.

Story first published: Saturday, July 15, 2023, 8:14 [IST]
Other articles published on Jul 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+