Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: കളിച്ചത് മതി, സിറാജിനോടു വിശ്രമിക്കാന്‍ ബിസിസിഐ! കാണിച്ചത് അബദ്ധം, കാരണങ്ങള്‍

വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കാനിരുന്ന മുഹമ്മദ് സിറാജിന് അപ്രതീക്ഷിത വിശ്രമം. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി തുടങ്ങിയ സീനിയര്‍ പേസര്‍മാരുടെ അഭാവത്തില്‍ ടീമിലെ പ്രധാനപ്പെട്ട പേസറായിരുന്നു അദ്ദേഹം. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ഏകദിനത്തിനു മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സിറാജിനു ഇന്ത്യ വിശ്രമം നല്‍കുകയായിരുന്നു.

ജോലി ഭാരം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തോടു നാട്ടിലേക്കു തിരികെ വരാന്‍ ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്. സിറാജിന്റെ സേവനം കൂടി നഷ്ടമായതോടെ ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ ബൗളിങ് തീര്‍ത്തും ദുര്‍ബലമായി മാറിയിരിക്കുകയാണ്. ശര്‍ദ്ദുല്‍ ടാക്കൂര്‍, ജയദേവ് ഉനാട്കട്ട്, ഉമ്രാന്‍ മാലിക്ക്, മുകേഷ് കുമാര്‍ എന്നിര്‍ മാത്രമേ ഇനി പേസര്‍മാരായി ടീമിലുള്ളൂ.

MOHAMMAD SIRAJ

സിറാജിനോടു പരമ്പരയില്‍ നിന്നും പിന്‍മാറാന്‍ ആവശ്യപ്പെട്ട ബിസിസിഐ പകരക്കാരനെയും പ്രഖ്യാപിച്ചിട്ടില്ല. അടുത്ത മാസം അവസാനത്തോടെ ഏഷ്യാ കപ്പും തുടര്‍ന്നു ഓസ്‌ട്രേലിയയുമായി മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയും അതിനു ശേഷം ഏകദിന ലോകകപ്പുമെല്ലാം ഇന്ത്യ കളിക്കാനിരിക്കുകയാണ്. തിരക്കേറിയ മല്‍സരങ്ങള്‍ കണക്കിലെടുത്താണ് സിറാജിനെ ബിസിസിഐ നാട്ടിലേക്കു തിരികെ വിളിച്ചത്.

പക്ഷെ ബിസിസിഐ ഇപ്പോള്‍ കാണിച്ചിരിക്കുന്നത് വളരെ വലിയ മണ്ടത്തരം തന്നെയാണ്. ഇതിന്റെ കാരണങ്ങളറിയാം. വിന്‍ഡീസുമായുള്ള ഏകദിന പരമ്പര ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ലോകകപ്പ് പടിവാതില്‍ക്കെ നില്‍ക്കെ അതിനുള്ള ആദ്യത്തെ തയ്യാറെടുപ്പായിട്ടാണ് ഈ പരമ്പരയെ ഇന്ത്യ കാണുന്നത്.

അതുകൊണ്ടു തന്നെ ഇത്തരമൊരു നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കവെ സിറാജിനു വിശ്രമം നല്‍കിയത് അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യമാണ്. ലോകകപ്പിനു മുമ്പ് താരങ്ങള്‍ പരമാവധി ഒരുമിച്ച് കളിക്കുന്നതാണ് നല്ലത്. അതു ടീമിനു വലിയ ഒത്തിണക്കവും താളവും നല്‍കും.

മാത്രമല്ല ലോകകപ്പിനു മുമ്പ് തന്റെ ബൗളിങ് കുറേക്കൂടി തേച്ച് മിനുക്കിയെടുക്കാനും എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ അതു പരിഹരിക്കാനും വിന്‍ഡീസുമായുള്ള പരമ്പര സിറാജിനെ സഹായിക്കുമായിരുന്നു. കൂടാതെ മല്‍സരത്തിന്റെ വ്യത്യസ്ത സാഹചര്യങ്ങളില്‍ ബൗള്‍ ചെയ്യാനും പുതിയ പരീക്ഷണങ്ങള്‍ നടത്താനും അദ്ദേഹത്തിനു മികച്ച അവസരം കൂടിയാണ് നഷ്ടമായിരിക്കുന്നത്.

SIRAJ ROHIT

ഭാവിയില്‍ ഇന്ത്യന്‍ പേസ് ബൗളിങിനു നേതൃത്വം നല്‍കാനുള്ള ശേഷി തനിക്കുണ്ടെന്നു ഒരിക്കല്‍ക്കൂടി തെളിയിക്കാനുള്ള അവസരമാണ് വിശ്രമം നല്‍കിയതിലൂടെ സിറാജിനു നഷ്ടമായിരിക്കുന്നത്.

സമാപിച്ച ടെസ്റ്റ് പരമ്പരയില്‍ സീനിയേഴ്‌സിന്റെ അഭാവത്തില്‍ പേസ് ബൗളിങിന്റെ കടിഞ്ഞാണ്‍ സിറാജിനായിരുന്നു. അദ്ദേഹം അതു ഭംഗിയായി നിറവേറ്റുകയും ചെയ്തു. ഇതിനും മുമ്പും ചില പരമ്പരകളില്‍ സിറാജ് ഈ റോള്‍ വഹിച്ചിരുന്നു.

വിന്‍ഡീസുമായുള്ള ഈ പരമ്പരയില്‍ കൂടി സിറാജ് കസറിയിരുന്നെങ്കില്‍ ഇന്ത്യന്‍ പേസ് ബൗളിങ് അദ്ദേഹത്തില്‍ ഭദ്രമാണെന്നു ഉറപ്പിക്കാമായിരുന്നു. പക്ഷെ അതിനുള്ള അവസരമാണ് അവസാന നിമിഷം ടീമില്‍ നിന്നും പിന്‍മാറേണ്ടി വന്നതോടെ 29കാരനായ സിറാജിനു നഷ്ടമായിരിക്കുന്നത്.

ഇന്ത്യയുടെ പുതുക്കിയ ഏകദിന സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, സഞ്ജു സംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശര്‍ദ്ദുല്‍ ടാക്കൂര്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ജയദേവ് ഉനാട്കട്ട്, ഉമ്രാന്‍ മാലിക്ക്, മുകേഷ് കുമാര്‍.

Story first published: Thursday, July 27, 2023, 12:57 [IST]
Other articles published on Jul 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+