For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: റിഷഭിനെ ഓപ്പണറാക്കിയത് മണ്ടത്തരമോ? ഇന്ത്യയുടെ ഗില്‍ക്രിസ്റ്റായേക്കും! ഈ റോള്‍ ആദ്യമല്ല

രാഹുലിനെ മധ്യനിരയിലേക്കു ഇന്ത്യ മാറ്റുകയായിരുന്നു

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിന മല്‍സരത്തില്‍ ഇന്ത്യക്കു വേണ്ടി ക്യാപ്റ്റന്‍ രോഹിത് ശര്‍മയോടൊപ്പം വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഓപ്പണറായെത്തിയപ്പോള്‍ എല്ലാവരും ഞെട്ടിയിട്ടുണ്ടാവുമെന്നുറപ്പാണ്. കാരണം ഇങ്ങനെയൊരു അപ്രതീക്ഷിത നീക്കം ആരും തന്നെ പ്രവചിക്കുകയോ, പ്രതീക്ഷിക്കുകയോ ചെയ്തിരുന്നില്ല. സീനിയര്‍ ടീമിനു വേണ്ടി ഇതാദ്യമായാണ് റിഷഭ് ഓപ്പണറായി കളിച്ചത്. ഈ നീക്കം പക്ഷെ പ്രതീക്ഷിച്ച വിജയം കണ്ടില്ല. 18 റണ്‍സെടുത്ത് താരം പുറത്താവുകയായിരുന്നു. 34 ബോളില്‍ നിന്നും മൂന്നു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു ഇന്നിങ്‌സ്. ഒഡെയ്ന്‍ സ്മിത്തിന്റെ ബൗളിങില്‍ പുള്‍ ഷോട്ടിനു ശ്രമിച്ച റിഷഭിനെ ജാസണ്‍ ഹോള്‍ഡര്‍ പിടികൂടുകയായിരുന്നു.

1

വൈസ് ക്യാപ്റ്റന്‍ കൂടിയായ ഓപ്പണര്‍ കെഎല്‍ രാഹുലായിരുന്നു വിന്‍ഡീസിനെതിരായ കളിയില്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയാവേണ്ടിയിരുന്നത്. എന്നാല്‍ രാഹുലിനെ നാലാം നമ്പറിലേക്കു മാറ്റിയാണ് റിഷഭിനെ ഇന്ത്യ ഓപ്പണിങിലേക്കു കൊണ്ടുവന്നിരിക്കുന്നത്. ഇന്ത്യയുടെ ഈ നീക്കം അബദ്ധമായെന്നു പറായാന്‍ കഴിയില്ല, ഭാവിയില്‍ ഏറ്റവും വലിയ മാസ്റ്റര്‍ സ്‌ട്രോക്കുകളിലൊന്നായി ഈ നീക്കം മാറാന്‍ സാധ്യത കൂടുതലാണ്.

2

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയതു മുതല്‍ മധ്യനിരയിലാണ് റിഷഭ് പന്തിനെ നമ്മള്‍ കണ്ടിട്ടുള്ളത്. നാല്, അഞ്ച്, ആറ് പൊസിഷനുകളിലെല്ലാം അദ്ദേഹം നേരത്തേ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കോച്ച് രാഹുല്‍ ദ്രാവിഡും ചേര്‍ന്ന് വമ്പനൊരു പരീക്ഷണം നടത്തിയിരിക്കുകയാണ്. ഈ റോളില്‍ റിഷഭ് എത്ര മാത്രം വിജയക്കുമെന്ന് കൂടുതല്‍ മല്‍സരങ്ങളില്‍ ഇതേ പൊസിഷനില്‍ പരീക്ഷിച്ചെങ്കില്‍ മാത്രമേ വ്യക്തമാവുകയുള്ളൂ.

3

റിഷഭ് പന്തിന് ഓപ്പണറുടെ റോള്‍ യോജിക്കില്ലെന്നു ആര്‍ക്കും പറയാന്‍ സാധിക്കില്ല. കാരണം ജൂനിയര്‍ തലത്തില്‍ ഓപ്പണറായി കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തിട്ടുള്ള താരമാണ് അദ്ദേഹം. 2016ലെ അണ്ടര്‍ 19 ലോകകപ്പില്‍ റണ്ണറപ്പായ ഇന്ത്യന്‍ ടീമില്‍ ഓപ്പണറായിരുന്നു റിഷഭ്. തകര്‍പ്പന്‍ പ്രകടനവും അദ്ദേഹം കാഴ്ചവച്ചിരുന്നു. 100ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ 267 റണ്‍സാണ് റിഷഭ് അടിച്ചെടുത്തത്. ടൂര്‍ണമെന്റില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം റണ്ണെടുത്ത രണ്ടാമത്തെ താരം കൂടിയായിരുന്നു അദ്ദേഹം.

4

ലോകകപ്പില്‍ മാത്രമല്ല ദേശീയ ടീമിനു വേണ്ടി അണ്ടര്‍ 19 മല്‍സരങ്ങളിലെല്ലാം റിഷഭ് നാലാമനായാണ് കളിച്ചത്. 11 മല്‍സരങ്ങളില്‍ നിന്നും 41.27 ശരാശരിയില്‍ 110.46 സ്‌ട്രൈക്ക്‌റേറ്റില്‍ 454 റണണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

5

ആറു വര്‍ഷങ്ങള്‍ക്കു ശേഷം റിഷഭ് പന്ത് ഇപ്പോള്‍ സീനിയര്‍ ടീമിലും ആദ്യമായി ഓപ്പണറുടെ കുപ്പായണിഞ്ഞിരിക്കുകയാണ്. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അദ്ദേഹം ഈ റോളില്‍ തിരിച്ചെത്തിയിരിക്കുന്നത്. റിഷഭിന് ഏറ്റവുമധികം യോജിച്ച റോള്‍ കൂടിയാണിത്. കാരണം ആക്രമിച്ചു കളിക്കാന്‍ ഇഷ്ടപ്പെടുന്ന അദ്ദേഹത്തിനു പവര്‍പ്ലേ ഓവറുകളിലെ ഫീല്‍ഡിങ് നിയന്ത്രണങ്ങള്‍ മുതലാക്കി അതിവേഗം റണ്‍സ് അടിച്ചെടുക്കാനും ടീമിനു സ്‌ഫോടനാത്മക തുടക്കം നല്‍കാനും കഴിയും. ഇന്ത്യയുടെ ആദം ഗില്‍ക്രിസ്റ്റായി മാറാന്‍ ശേഷിയുള്ള താരം കൂടിയാണ് അദ്ദേഹം.

6

ഇന്ത്യയുടെ സീനിയര്‍ ടീമിനായി ഓപ്പണ്‍ ചെയ്തിട്ടില്ലെങ്കിലും റിഷഭ് പന്ത് ഐപിഎല്ലില്‍ തന്റെ ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി നേരത്തേ ഓപ്പണറായി കളിച്ചിട്ടുണ്ട്. ഡിസിക്കു വേണ്ടി നാലു തവണയാണ് താരം ഓപ്പണ്‍ ചെയ്തിട്ടുള്ളത്. പക്ഷെ ഡിസിയുടെ ഈ പരീക്ഷണം വിജയിച്ചിരുന്നില്ല. 26 ശരാശരിയില്‍ 104 റണ്‍സാണ് റിഷഭിന് ഓപ്പണറായി ഇറങ്ങി നേടാനായത്. ഒരേയൊരു അര്‍ധസെഞ്ച്വറി മാത്രമായിരുന്നു ഇതിലുണ്ടായിരുന്നത്. 69 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Story first published: Wednesday, February 9, 2022, 14:35 [IST]
Other articles published on Feb 9, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+