For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജു സാംസണ്‍ മടിയനോ? അലസനെന്ന് പാക് താരം പറഞ്ഞത് എന്തുകൊണ്ട്? കാരണമിതാണ്

ഇന്ത്യന്‍ സെലക്ടര്‍മാരുടെയും ടീം മാനേജ്‌മെന്റിന്റെയും പ്രധാന തലവേദനയായ താരമാണ് സഞ്ജു സാംസണ്‍. പ്രതിഭാശാലിയായ താരത്തിന്റെ ആരാധക പിന്തുണ സെലക്ടര്‍മാര്‍ക്കാണ് ഏറ്റവും പ്രശ്‌നം സൃഷ്ടിക്കുന്നത്. സഞ്ജുവിനെ തഴഞ്ഞാല്‍ വലിയ സൈബര്‍ ആക്രമണം നേരിടേണ്ട അവസ്ഥയാണ് ഇവര്‍ക്കുള്ളത്. എന്നാല്‍ സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കുമ്പോള്‍ ലഭിച്ച അവസരങ്ങളെ മുതലാക്കാന്‍ സഞ്ജുവിന് സാധിക്കുന്നുമില്ല.

ടി20 ക്രിക്കറ്റില്‍ മികവുകാട്ടിയാണ് സഞ്ജു ദേശീയ ടീമിലേക്ക് വളരുന്നത്. എന്നാല്‍ കരിയറിലുടെനീളം സ്ഥിരതയില്ലായ്മ സഞ്ജുവിനെ വേട്ടയാടി. എന്നാല്‍ ഏകദിനത്തില്‍ 66 ശരാശരിയില്‍ ലഭിച്ച അവസരങ്ങളെയെല്ലാം മുതലാക്കാന്‍ സഞ്ജുവിന് സാധിച്ചു. പക്ഷെ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ സഞ്ജു തീര്‍ത്തും നിരാശപ്പെടുത്തി. മൂന്നാം ഏകദിനത്തില്‍ സഞ്ജു ടീമിലുണ്ടാവുമോയെന്നത് കാത്തിരുന്ന് കണ്ടറിയണം.

സഞ്ജു സുവര്‍ണ്ണാവസരങ്ങള്‍ തുലക്കുന്നതിനെതിരേ വിമര്‍ശനങ്ങള്‍ ശക്തമാണ്. ഇപ്പോഴിതാ മുന്‍ പാകിസ്താന്‍ നായകനും ഓപ്പണറുമായിരുന്ന സല്‍മാന്‍ ബട്ടിന്റെ സഞ്ജുവിനെക്കുറിച്ചുള്ള പരാമര്‍ശം വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ് ആരാധകര്‍. സഞ്ജുവിനെ 'അലസനായ' ബാറ്റ്‌സ്മാന്‍ എന്നാണ് ബട്ട് വിശേഷിപ്പിച്ചത്. അതിന് ചില കാരണങ്ങളും ബട്ട് പറയുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

'സഞ്ജുവൊരു അലസനായ ബാറ്റ്‌സ്മാനാണ്. മികച്ച സ്പിന്നര്‍മാര്‍ക്കെതിരേ ബാറ്റിന് മുന്നില്‍ പാഡ് വരുന്ന നിലയില്‍ കളിക്കാന്‍ പഠിക്കണം. എന്നാല്‍ ഇപ്പോഴും അവന്‍ ബാക് ഫൂട്ടിലാണ് കളിക്കുന്നത്. അത് പല തവണ അവനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. ടീമിന്റെ സാഹചര്യത്തിനനുസരിച്ച് കളിക്കാന്‍ സഞ്ജുവിന് സാധിക്കുന്നില്ല. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആഗ്രഹിക്കാത്ത തന്റെ ശൈലിയെ മാത്രം നോക്കി മുന്നോട്ട് പോകുന്ന ബാറ്റ്‌സ്മാനാണവന്‍'- ബട്ട് പറഞ്ഞു.

sanju samson

സല്‍മാന്‍ ബട്ടിന്റെ ഈ നിരീക്ഷണങ്ങള്‍ ഏറെക്കുറെ ശരിയാണെന്ന് തന്നെ പറയാം. സഞ്ജുവിന് തനിക്ക് ലഭിക്കുന്ന അവസരങ്ങളെ മുതലാക്കാന്‍ അറിയില്ല. മലയാളി താരത്തിന് മറ്റ് താരങ്ങള്‍ക്ക് ലഭിക്കുന്നതുപോലെ നിരവധി തുടര്‍ അവസരങ്ങള്‍ ലഭിക്കില്ല. ഇക്കാര്യം സഞ്ജു സാംസണിനും അറിയാം. അതുകൊണ്ടുതന്നെ ലഭിക്കുന്ന അവസരങ്ങളെ മുതലാക്കേണ്ടതായുണ്ട്. പക്ഷെ അദ്ദേഹത്തിനത് സാധിക്കുന്നില്ല.

മികച്ച സാങ്കേതിക അവകാശപ്പെടാന്‍ സാധിക്കുന്ന ബാറ്റ്‌സ്മാനല്ല സഞ്ജു. തന്റേതായ ദിവസം ഏത് ബൗളറേയും തല്ലിപ്പറത്താനുള്ള മികവുണ്ട്. എന്നാല്‍ ക്ലാസിക് ശൈലിയില്‍ കസറുന്ന ബാറ്റ്‌സ്മാനെന്ന വിശേഷണം നല്‍കാനാവില്ല. സഞ്ജുവിന്റെ പ്രധാന പ്രശ്‌നം മെച്ചപ്പെടാനുള്ള ശ്രമം നടത്തുന്നില്ലെന്നതാണ്. തന്റെ ശൈലിയില്‍ യാതൊരു മാറ്റത്തിനും ഒരുക്കമല്ലെന്ന വാശി സഞ്ജുവിന് കൂടുതലാണ്. ഇത് അദ്ദേഹത്തിന്റെ കരിയറില്‍ തിരിച്ചടി നല്‍കുന്ന കാര്യമാണ്.

സുനില്‍ ഗവാസ്‌കറടക്കം സഞ്ജുവിനോട് പറഞ്ഞത് ആദ്യത്തെ 10 പന്തെങ്കിലും കളിച്ച് പിച്ചിനെക്കുറിച്ച് പഠിച്ച ശേഷം കളി തുടരണമെന്നാണ്. എന്നാല്‍ സഞ്ജു കരിയറില്‍ ഇത് ഒരു തവണപോലും ഫോളോ ചെയ്തിട്ടില്ല. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനാണ് സഞ്ജു എപ്പോഴും ശ്രമിക്കുന്നത്. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറല്ല. തന്റെ ശൈലിയിലുള്ള ആത്മവിശ്വാസം നല്ലതാണെങ്കിലും അമിത ആത്മവിശ്വാസം പ്രശ്‌നമാണ്.

ആരാധകര്‍ പിന്തുണക്കുമ്പോഴും സഞ്ജുവിന് അവരോട് നീതി കാട്ടാന്‍ സാധിക്കുന്നില്ല. അലസനായ ബാറ്റ്‌സ്മാന്‍ എന്ന് സഞ്ജുവിനെ വിശേഷിപ്പിച്ചാലും അത് തെറ്റാവില്ല. ഇന്ത്യന്‍ ടീമിനൊപ്പം വലിയ കരിയര്‍ ലഭിക്കാനുള്ള കഠിനാധ്വാനം സഞ്ജു നടത്തുന്നുണ്ടോയെന്നത് പ്രധാന ചോദ്യമാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനവും അധികം വൈകാതെ സഞ്ജുവിന് നഷ്ടമായേക്കും. ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ജേഴ്‌സി അണിയാന്‍ സഞ്ജുവിന് ഭാഗ്യം ലഭിക്കുമോയെന്നത് കണ്ടറിയാം.

Story first published: Tuesday, August 1, 2023, 15:54 [IST]
Other articles published on Aug 1, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+