Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: 0,0,0; സൂര്യയോടു ഇനി ക്ഷമിക്കില്ല, ഫ്‌ളോപ്പായാല്‍ പുറത്താക്കും! കാരണങ്ങള്‍

ഇന്ത്യയുടെ സ്വന്തം 360 ബാറ്ററെന്നറിയപ്പെടുന്ന സൂര്യകുമാര്‍ യാദവ് കരിയറിലെ ഏറ്റവും നിര്‍ണായകമായ ഏകദിന പരമ്പരയ്ക്കിറങ്ങുകയാണ്. വെസ്റ്റ് ഇന്‍ഡീസുമായുള്ള മൂന്നു മല്‍സരങ്ങളുടെ പരമ്പര അദ്ദേഹത്തെ സംബന്ധിച്ചു ശരിക്കും ഡു ഓര്‍ ഡൈയാണ്. ടി20 ഫോര്‍മാറ്റില്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്ററാണ് സ്‌കൈ. ഗ്രൗണ്ടിന്റെ ഏതു മൂലയിലേക്കും വളരെ അനായാസം ഷോട്ടുകള്‍ കളിക്കാനുള്ള കഴിവാണ് സൂര്യയെ സ്‌പെഷ്യലാക്കി മാറ്റുന്നത്.

തന്റെ ആവനാഴിയിലെ വൈവിധ്യമാര്‍ന്ന ഷോട്ടുകളെ പക്ഷെ ഏകദിനത്തില്‍ ഇനിയും വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്താന്‍ സൂര്യക്കായിട്ടില്ല. പലപ്പോഴും ടി20യുടെ അതേ ശൈലിയില്‍ റിസ്‌ക്കുള്ള ഷോട്ടുകള്‍ കളിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് ഏകദിനത്തില്‍ അദ്ദേഹം പുറത്താവുന്നതെന്നു കാണാം. തന്റെ ബാറ്റിങ് ശൈലിയെ ഏകദിനത്തിനു അനുയോജ്യമായി മാറ്റിയെടുക്കാന്‍ സാധിക്കുന്നില്ല എന്നതാണ് അദ്ദേഹം നേരിടുന്ന പ്രധാന വെല്ലുവിളി.

SURYAKUMAR YADAV

ഏകദിനം സൂര്യക്കു വഴങ്ങുമോയെന്നു വിന്‍ഡീസുമായുള്ള പരമ്പരയില്‍ ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റ്. ഏഷ്യാ കപ്പ്, ലോകകപ്പ് എന്നിവയില്‍ അദ്ദേഹത്തെ പരിഗണിക്കണമോയെന്നും ഇന്ത്യ പരമ്പരയ്ക്കു ശേഷം തീരുമാനിക്കും. എന്തുകൊണ്ടാണ് സൂര്യക്കു പരമ്പര വളരെയധികം നിര്‍ണായകമായി തീരുന്നത് എന്നതിന്റെ കാരണങ്ങള്‍ പരിശോധിക്കാം.

കെഎല്‍ രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് മല്‍സരരംഗത്തേക്കു മടങ്ങിവരാന്‍ തയ്യാറെടുക്കുകയാണ്. അതുകൊണ്ടു തന്നെ സൂര്യക്കു ഇനി അധികം സമയമില്ല. ഈ പരമ്പരയിലും ബാറ്റിങില്‍ ക്ലിക്കായില്ലെങ്കില്‍ അദ്ദേഹത്തെ മാറ്റി അഞ്ചാം നമ്പറില്‍ രാഹുലിനെ വരാനിരിക്കുന്ന ഏകദിനങ്ങളില്‍ ഇന്ത്യ കളിപ്പിക്കും. കൂടാതെ ശ്രേയസ് അയ്യരും പരിക്കില്‍ നിന്നും മുക്തനായി തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്.

അദ്ദേഹം കൂടി മടങ്ങയെത്തിയാല്‍ ഏകദിനത്തില്‍ സൂര്യയുടെ വഴി പൂര്‍ണമായും അടയും. നിലവില്‍ നാലാം നമ്പറിലാണ് ശ്രേയസ് കളിച്ചുകൊണ്ടിരിക്കുന്നത്. നാലാമനായി ശ്രേയസും അഞ്ചാമനായി രാഹുലും കളിക്കുകയാണെങ്കില്‍ സൂര്യ പിന്നെ അടുത്തൊന്നും ടീമില്‍ അവസരം പ്രതീക്ഷിക്കേണ്ടതില്ല.

വെസ്റ്റ് ഇന്‍ഡീസില സാഹചര്യങ്ങള്‍ ഇന്ത്യയിലേതുമായി ഏറെക്കുറെ സമാനമാണെന്നതാണ് രണ്ടാമത്തെ കാരണം. ഇന്ത്യയില്‍ ഇത്തരം സാഹചര്യങ്ങളില്‍ കളിച്ചു പരിചയമുള്ളതിനാല്‍ തന്നെ ഏകദിന പരമ്പരയില്‍ തിളങ്ങാനാവാതെ പോയാല്‍ അതു സൂര്യയുടെ വലിയ കഴിവുകേടായി തന്നെയായിരിക്കും ചൂണ്ടിക്കാണിക്കപ്പെടുക.

SURYAKUMAR YADAV

ഏറ്റവും അവസാനമായി ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലായിരുന്നു സൂര്യ ഏകദിനത്തില്‍ കളിച്ചത്. എല്ലാ കളിയിലും പൂജ്യത്തിനു പുറത്തായി അദ്ദേഹം നാണക്കേടിന്റെ പല റെക്കോര്‍ഡുകളും കുറിക്കുകയും ചെയ്തു.

വിന്‍ഡീസിനെതിരേ അത്തരമൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാനായിരിക്കും സൂര്യയുടെ ശ്രമം. വിന്‍ഡീസിനെതരേയും ഫ്‌ളോപ്പ് ഷോ തുടര്‍ന്നാല്‍ പിന്നെയൊരിക്കലും അദ്ദേഹം ഏകദിന ടീമില്‍ ഇടം പിടിക്കാനും സാധ്യതയില്ല.

ഓസ്‌ട്രേലിയ ഗ്ലെന്‍ മാക്‌സ്വെല്ലിനെ ഫിനിഷറുടെ റോളില്‍ നന്നായി ഉപയോഗിക്കുന്നതു പോലെ സൂര്യയെയും ഇതേ റോളില്‍ ഇന്ത്യക്കു പരീക്ഷിക്കാവുന്നതാണ്. ഏതൊക്കെ സാഹചര്യങ്ങളില്‍ സൂര്യയെ ബാറ്റിങില്‍ ഉപയോഗിക്കാമെന്നു ടീം മാനേജ്‌മെന്റ നന്നായി ആലോചിച്ച് തീരുമാനമെടുക്കേണ്ടതുണ്ട്. ഇന്നിങ്‌സില്‍ ശേഷിക്കുന്ന ബോളുകളും കളിയിലെ സാഹചര്യവും പരിഗണിച്ച് സൂര്യയെ ബാറ്റിങിന് അയക്കുന്നതായിരിക്കും നല്ലത്.

ടീം തകര്‍ച്ച നേരിടുന്ന സാഹചര്യങ്ങളില്‍ അദ്ദേഹത്തെ ക്രീസിലേക്കു അയച്ചാല്‍ അതു ടീമിനു ഗുണം ചെയ്യില്ല. പകരം ടീം ശക്തമായ നിലയിലുള്ളപ്പോള്‍ അവസാന 10 ഓവറുകളില്‍ സൂര്യയെ കയറൂരിവിടാം. റണ്‍ചേസിലാണെങ്കിലും അവസാനത്തെ 10-15 ഓവറുകള്‍ ബാക്കിയുള്ളപ്പോള്‍ അദ്ദേഹം മികച്ച ഓപ്ഷനായിരിക്കും.

Story first published: Wednesday, July 26, 2023, 16:48 [IST]
Other articles published on Jul 26, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+