Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: നാലാം നമ്പര്‍ ഇഷാനെ കൊണ്ടാവില്ല, എവിടെ പേസര്‍മാര്‍? ഭാജിയുടെ ടീമിന് പൊങ്കാല

വെസ്റ്റ് ഇന്‍ഡീസുമായി അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് കുരുക്കിലായിരിക്കുകയാണ് മുന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങ്. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ യുവതാരങ്ങളെ മാത്രം ഉള്‍പ്പെടുത്തിയുള്ള സംഘത്തെ അദ്ദേഹം തിരഞ്ഞെടുത്തത്. എന്നാല്‍ ഭാജിയുടെ ടീം സെലക്ഷനെതിരേ സോഷ്യല്‍ മീഡിയയില്‍ ആഞ്ഞടിച്ചിരിക്കുകയാണ് ആരാധകര്‍.

ഒരുപാട് പോരായ്മകള്‍ ഈ ടീമിനുണ്ടെന്നും അര്‍ഹിച്ച പലര്‍ക്കും ഇടം ലഭിച്ചിട്ടില്ലെന്നുമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. സഞ്ജു സാംസണിനെ തന്റെ ടീമില്‍ നിന്നും ഹര്‍ഭജന്‍ സിങ് ഒഴിവാക്കിയിരുന്നു. ഇഷാന്‍ കിഷനെയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത ജിതേഷ് ശര്‍മയെയുമായിരുന്നു അദ്ദേഹം രണ്ടു വിക്കറ്റ് കീപ്പര്‍മാരായി തിരഞ്ഞെടുത്തത്.

കൂടാതെ പേസ് ബൗളിങില്‍ രണ്ടു പുതുമുഖ താരങ്ങളെ ഉള്‍പ്പെടുത്തിയ ഹര്‍ഭജന്റെ നീക്കത്തെയും ആരാധര്‍ ചോദ്യം ചെയ്തു. അര്‍ഷ്ദീപ് സിങിനൊപ്പം കഴിഞ്ഞ ഐപിഎല്ലില്‍ അരങ്ങേറിയ ആകാശ് മധ്വാളും ഹര്‍ഷിത് റാണയുമായിരുന്നു ഭാജിയുടെ സംഘത്തിലെ മറ്റു ഫാസ്റ്റ് ബൗളര്‍മാര്‍.

ഹര്‍ഭജന്‍ സിങിന്റെ ഈ ടി20 ടീമിനെ സോഷ്യല്‍ മീഡിയയില്‍ ആരാകര്‍ വിമര്‍ശിക്കുകയും പരിഹസിക്കുകയുമെല്ലാം ചെയ്തിരിക്കുകയാണ്. ഹര്‍ഭജന്‍ സിങിന്റെ ഈ ടീം ട്വീറ്റില്‍ മാത്രം കൊള്ളാം. എന്നാല്‍ ഗ്രൗണ്ടിലിറക്കിയാല്‍ പണി പാളും. സഞ്ജു സാംസണിനു പകരം ടി20 ടീമില്‍ ഇഷാന്‍ കിഷനോ? ഹര്‍ഭജന്‍ സിങിനു സാമാന്യ ബുദ്ധി പോലും ഇല്ലാതെയായോ എന്നും ആരാധകര്‍ വിമര്‍ശിച്ചു.

എന്തുകൊണ്ടാണ് ആളുകള്‍ ദീപക് ചാഹറിനെപ്പറ്റി സംസാരിക്കാത്തത്? പരിക്കില്‍ നിന്നും മോചിതനായി തിരിച്ചെത്തിയ അദ്ദേഹം കഴിഞ്ഞ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കുകയും പവര്‍പ്ലേയില്‍ വിക്കറ്റുകളെടുക്കുകയും ചെയ്തു. തനിക്കു ബാറ്റിങും വഴങ്ങുമെന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചാഹര്‍ തെളിയിക്കുകയും ചെയ്തതാണ്. പക്ഷെ ആളുകള്‍ക്കു മോഹിത് ശര്‍മയെയും ആകാശ് മധ്വാളിനെയുമെല്ലാമാണ് വേണ്ടതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

HARBHAJAN SINGH

ഹര്‍ഭജന്‍ സിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ടി20 അത്ര മോശമായിട്ടില്ല. പക്ഷെ രണ്ടു മാറ്റങ്ങള്‍ ഉറപ്പായും വരുത്തേണ്ടതുണ്ട്. ഇഷാന്‍ കിഷനു പകരം സഞ്ജു സാംസണിനെ ടീമിലേക്കു കൊണ്ടു വരണം. കൂടാതെ വരുണ്‍ ചക്രവര്‍ത്തിയെയും കൂട്ടിച്ചേര്‍ക്കണം.

ഇവര്‍ക്കെല്ലാം സഞ്ജു സാംസണിനോടു എന്താണ് ഇത്രയുമധികം ശത്രുത? ഇഷാന്‍ കിഷന്റെ ടി20യിലെ റെക്കോര്‍ഡ് പരിശോധിക്കൂ. തുടരെ മൂന്നു മല്‍സരങ്ങള്‍ പോലും കളിപ്പിക്കാത്ത സഞ്ജുവിനേക്കാള്‍ മുമ്പ് ജിതേഷ് ശര്‍മ ഉള്‍പ്പെടുത്തിയതിന്റെ യുക്തിയെന്താണ്? 4-5 മല്‍സരങ്ങളില്‍ കൂടുതല്‍ ജിതേഷ് ഒരിക്കും നന്നായി പെര്‍ഫോം ചെയ്തിട്ടില്ലെന്നും ആരാധകര്‍ വിമര്‍ശിച്ചു.

HARDIK PANDYA

ഹര്‍ഷിത് റാണയും ആകാഷ് മധ്വാളും ഇന്ത്യയുടെ ടി20 ടീമിലോ? ഹര്‍ഭജന്‍ സിങ്, നിങ്ങള്‍ തമാശ പറയുകയാണോയെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍, ശിവം മാവി, ഉമ്രാന്‍ മാലിക്ക്, കുല്‍ദീപ് യാദവ് എന്നിവര്‍ക്കെല്ലാം എന്താണ് സംഭവിച്ചത്. ഒരു ഐപിഎല്ലിലെ ശരാശരി/ മോശം പ്രകടനത്തിന്റെ പേരില്‍ ഇവരെയെല്ലാം ടീമില്‍ നിന്നും ഒഴിവാക്കിയോ? ടീമില്‍ അവരുടെ മുന്‍ റെക്കോര്‍ഡ് പോലും പരിഗണിക്കാതെയാണ് ഹര്‍ഭജന്‍ സിങ് ഈ ടീമിനെ തിരഞ്ഞെടുത്തതെന്നും ആരാധകര്‍ തുറന്നടിച്ചു.

ഹര്‍ഭജന്‍ സിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ടി20 ടീം

ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, റിങ്കു സിങ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), അക്ഷര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), രവി ബിഷ്‌നോയ്, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ആകാശ് മധ്വാള്‍, ഹര്‍ഷിത് റാണ.

Story first published: Wednesday, June 14, 2023, 11:01 [IST]
Other articles published on Jun 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+