Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: നാലാം നമ്പറില്‍ റുതുരാജ് കളിക്കട്ടെ, താരത്തെ പിന്തുണക്കണം! ഇക്കാരണങ്ങള്‍ നോക്കൂ

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരക്ക് ഇന്ന് ആരംഭമാവുകയാണ്. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കെ വെസ്റ്റ് ഇന്‍ഡീസ് പരമ്പര ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. വലിയ ടൂര്‍ണമെന്റുകള്‍ വരാനിരിക്കെ ടീമിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള സുവര്‍ണ്ണാവസരമായാണ് വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയെ കാണേണ്ടത്. അതുകൊണ്ടുതന്നെ ഇന്ത്യ പല പരീക്ഷണങ്ങളും വിന്‍ഡീസ് പരമ്പരയില്‍ നടത്തിയേക്കും.

സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് തുടങ്ങിയ പല സൂപ്പര്‍ താരങ്ങളുടെയും ലോകകപ്പിലെ സീറ്റ് തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവുക വിന്‍ഡീസ് പരമ്പരയിലെ പ്രകടനമാവും. ഇന്ത്യക്ക് മുന്നില്‍ പല പ്രശ്‌നങ്ങളുമുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്ന് നാലാം നമ്പറില്‍ ആരെന്നതാണ്. സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിങ്ങനെ പല പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. എന്നാല്‍ നാലാം നമ്പറില്‍ ഇന്ത്യ പിന്തുണക്കേണ്ടത് റുതുരാജ് ഗെയ്ക്‌വാദിനെയാണ്.

ruturaj gaikwad

ഇന്ത്യയുടെ യുവ ഓപ്പണര്‍മാരിലൊരാളായ റുതുരാജിന് ടീമില്‍ സ്ഥാനമുണ്ടെങ്കിലും പ്ലേയിങ് 11 പുറത്താണ്. ഓപ്പണിങ്ങില്‍ ശുബ്മാന്‍ ഗില്ലും രോഹിത് ശര്‍മയും തുടരുമ്പോള്‍ റുതുരാജിന് ഓപ്പണിങ്ങില്‍ സീറ്റ് ലഭിക്കാന്‍ സാധ്യതയില്ല. അതുകൊണ്ടുതന്നെ മറ്റൊരു റോളിലേക്ക് റുതുരാജിനെ പരിഗണിക്കാവുന്നതാണ്. ഏറ്റവും ബെസ്റ്റ് നാലാം നമ്പറാണ്. ഇത് പറയാനുള്ള മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഒന്നാമത്തെ കാരണം റുതുരാജിന്റെ ഫോമാണ്. കരിയറില്‍ മികച്ച ഫോമിലാണ് താരമുള്ളത്. ഓപ്പണിങ്ങില്‍ ഇനിയും അവസരം കാത്തിരിക്കുന്നത് മണ്ടത്തരമാണ്. രോഹിത്തും ശുബ്മാനും ഓപ്പണിങ്ങില്‍ തുടരും. യശ്വസി ജയ്‌സ്വാളും ഓപ്പണിങ്ങില്‍ വളരാന്‍ കാത്തിരിക്കവെ റുതുരാജ് ഓപ്പണിങ് സീറ്റിനായി വെയ്റ്റ് ചെയ്തിട്ട് കാര്യമില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് മറ്റൊരു റോള്‍ നല്‍കേണ്ടതാണ്. പുറത്തിരുത്തി പാഴക്കേണ്ട പ്രതിഭയല്ല റുതുരാജ്. നാലാം നമ്പറില്‍ കളിപ്പിച്ചാല്‍ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവുണ്ട്.

നിലയുറപ്പിച്ചാല്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുണ്ട്. ക്ലാസിക് ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്തുന്നവനാണ് റുതുരാജ്. അതുകൊണ്ട് തന്നെ നാലാം നമ്പര്‍ വിശ്വസിച്ച് ഏല്‍പ്പിച്ചാല്‍ തിളങ്ങാന്‍ റുതുരാജിന് സാധിച്ചേക്കും. രണ്ടാമത്തെ കാരണം പരിക്കാണ്. ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവരാണ് ലോകകപ്പില്‍ നാലാം നമ്പറിലേക്ക് പരിഗണിക്കപ്പെടുന്ന പ്രധാന താരങ്ങള്‍. രണ്ട് പേരും പരിക്കിന് ശേഷം മടങ്ങിയെത്തുന്നവരാണ്.

അതുകൊണ്ടുതന്നെ പ്രകടനം കണ്ടറിയണം. സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ എന്നിവരുടെ സ്ഥിരത പ്രശ്‌നമാണ്. ഇവരെ വിശ്വസിച്ച് നാലാം നമ്പര്‍ ഏല്‍പ്പിക്കുക പ്രയാസം. ഈ സാഹചര്യത്തില്‍ റുതുരാജിനെ പരിഗണിച്ചാല്‍ ഇന്ത്യക്ക് നാലാം നമ്പറില്‍ മികച്ച ബാക്കപ്പായി മാറിയേക്കും. കെ എല്‍ രാഹുലിനും ശ്രേയസ് അയ്യര്‍ക്കും കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ബെസ്റ്റ് ഓപ്ഷനായി റുതുരാജ് മാറിയേക്കും. ഇതിനുവേണ്ടി താരത്തെ പിന്തുണക്കുകയും നാലാം നമ്പറില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയും ചെയ്യണം.

മൂന്നാമത്തെ കാര്യം റുതുരാജിന്റെ ലിസ്റ്റ് എ ക്രിക്കറ്റിലെ റെക്കോഡുകളാണ്. 71 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 61ന് മുകളില്‍ ശരാശരിയില്‍ 4000ലധികം റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 101ന് മുകളില്‍ സ്‌ട്രൈക്കറേറ്റും റുതുരാജിനുണ്ട്. 15 സെഞ്ച്വറിയും 16 അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇത്രയും മികച്ച റെക്കോഡുള്ള താരത്തെ ഓപ്പണറായി മാത്രം പരിഗണിക്കാന്‍ കാത്തുനിന്നാല്‍ നഷ്ടം ഇന്ത്യക്കാവും. അതുകൊണ്ടുതന്നെ നാലാം നമ്പറില്‍ പിന്തുണക്കണം.

ഇന്ത്യ ഒരു ഏകദിനത്തിലാണ് റുതുരാജിനെ പരിഗണിച്ചത്. ഇതില്‍ 19 റണ്‍സാണ് അദ്ദേഹം നേടിയത്. ഇനിയും അവസരം അര്‍ഹിക്കുന്ന താരമാണ് റുതുരാജ്. വിന്‍ഡീസ് പരമ്പരയില്‍ കൂടുതല്‍ അവസരം നല്‍കി റുതുരാജിനെ പിന്തുണച്ചാല്‍ ഇന്ത്യയുടെ സൂപ്പര്‍ താരമായി വളരാന്‍ അദ്ദേഹത്തിന് സാധിച്ചേക്കും. ഐപിഎല്ലില്‍ സിഎസ്‌കെയുടെ വിശ്വസ്തനായ ഓപ്പണറാണ് റുതുരാജ്. ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് നേടിയിട്ടുള്ള ബാറ്റ്‌സ്മാനാണ് അദ്ദേഹം.

Story first published: Thursday, July 27, 2023, 15:42 [IST]
Other articles published on Jul 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+