For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ഹാര്‍ദിക് എന്തുകൊണ്ട് അത് ചെയ്തില്ല? കളി തോല്‍പ്പിച്ച്! വിമര്‍ശിച്ച് വസിം ജാഫര്‍

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20യിലും ഇന്ത്യ തോറ്റിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ നാല് റണ്‍സിന് ഇന്ത്യ വീണപ്പോള്‍ രണ്ടാം മത്സരത്തില്‍ രണ്ട് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. രണ്ട് മത്സരത്തിലും ഇന്ത്യയുടെ ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ടീമിനെ പിന്നോട്ടടിച്ചത്. അഞ്ച് മത്സര പരമ്പരയില്‍ 2-0ന് പിന്നിട്ട് നില്‍ക്കുന്ന ഇന്ത്യക്ക് മൂന്നാം മത്സരത്തില്‍ വിജയ വഴിയില്‍ തിരിച്ചുവരാനാവാത്ത പക്ഷം പരമ്പര കൈവിടേണ്ടി വരും.

രണ്ടാം ടി20യില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സടിച്ചപ്പോള്‍ 7 പന്ത് ബാക്കിയാക്കി 2 വിക്കറ്റിനാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ജയം. ഇന്ത്യയുടെ തോല്‍വിയുടെ കാരണമായി പലതും ചൂണ്ടിക്കാട്ടാനാവും. എന്നാല്‍ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മോശം തീരുമാനത്തിനെതിരേ രൂക്ഷ വിമര്‍ശനം ഉയരുകയാണ്. ഹാര്‍ദിക്കിന്റെ മണ്ടത്തരമാണ് ഇന്ത്യയെ തോല്‍പ്പിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്.

ഇപ്പോഴിതാ യുസ്‌വേന്ദ്ര ചഹാലിന് നാലോവറും പന്തെറിയാന്‍ അവസരം നല്‍കാതിരുന്നതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍. ചഹാല്‍ മികച്ച ഫോമില്‍ പന്തെറിഞ്ഞിട്ടും നാല് ഓവറും പന്തെറിയാന്‍ ഹാര്‍ദിക് പാണ്ഡ്യ അവസരം നല്‍കിയില്ല. ഇത് മത്സരഫലത്തെ കാര്യമായി സ്വാധീനിക്കുകയും ചെയ്തു. ഹാര്‍ദിക് കാട്ടിയത് വലിയ മണ്ടത്തരമാണെന്നാണ് വസിം ജാഫര്‍ ചൂണ്ടിക്കാട്ടുന്നത്.

'ഹാര്‍ദിക്കിന്റേത് തികച്ചും അപ്രതീക്ഷിതമായ തീരുമാനമാണ്. എന്തുകൊണ്ടാണ് ചഹാലിന് നാലാം ഓവര്‍ എറിയാന്‍ അവസരം ലഭിക്കാതിരുന്നത്. ആ സമയത്ത് അക്ഷര്‍ പട്ടേലിനും ബൗളിങ്ങില്‍ അവസരം നല്‍കിയില്ല. ആശ്ചര്യപ്പെടുത്തുന്ന തീരുമാനമായിരുന്നു അത്. ചഹാല്‍ 18ാം ഓവര്‍ എറിയുമെന്നാണ് കരുതിയത്. 19ാം ഓവറെങ്കിലും ചഹാലിന് കൊടുക്കണമായിരുന്നു'-ജാഫര്‍ പറഞ്ഞു. മൂന്ന് ഓവര്‍ പന്തെറിഞ്ഞ് 19 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് ചഹാല്‍ വീഴ്ത്തിയത്.

hardik pandya

6.33 എന്ന മികച്ച ഇക്കോണമിയിലായിരുന്നു ചഹാലിന്റെ പ്രകടനം. മറ്റ് ബൗളര്‍മാര്‍ക്കെല്ലാം നാലാം ഓവര്‍ ലഭിച്ചപ്പോഴും മികച്ച ഫോമില്‍ പന്തെറിഞ്ഞ ചഹാലിനെ ഹാര്‍ദിക് തഴഞ്ഞുവെന്നതാണ് കൗതുകം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഡെത്തോവറിലടക്കം പന്തെറിഞ്ഞ് ചഹാല്‍ മികവ് കാട്ടിയിട്ടുണ്ട്. ആദ്യ മത്സരത്തിലും ചഹാല്‍ ശോഭിച്ചിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ചഹാലിന് ഹാര്‍ദിക് നാലാം ഓവര്‍ നല്‍കാതിരുന്നതെന്ന ചോദ്യം എല്ലാ ഭാഗത്തുനിന്നും ഉയരുന്നുണ്ട്.

ആകാശ് ചോപ്രയും ചഹാലിന് നാലാം ഓവര്‍ നല്‍കാത്ത തീരുമാനത്തെ വിമര്‍ശിച്ചു. മത്സരത്തില്‍ ഏറ്റവും മികച്ച ഫോമില്‍ പന്തെറിഞ്ഞിരുന്ന ബൗളറായിട്ടും ചഹാലില്‍ ഹാര്‍ദിക് വിശ്വാസം അര്‍പ്പിച്ചില്ല. 19ാം ഓവര്‍ മുകേഷ് കുമാറിനാണ് നല്‍കിയത്. പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് നല്ല മുന്‍തൂക്കമുണ്ടായിരുന്നു. എന്നാല്‍ ഇതിനെ മുതലാക്കി ബൗളിങ് ചെയിഞ്ച് വരുത്താന്‍ ഹാര്‍ദിക്കിന് സാധിച്ചില്ലെന്നതാണ് വസ്തുത.

ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനം വളരെ മികച്ചതായിരുന്നു. എന്നാല്‍ നായകനെന്ന നിലയിലെടുത്ത തീരുമാനങ്ങളില്‍ തെറ്റുപറ്റി. നാല് ഓവറില്‍ 35 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് നേടിയത്. അര്‍ഷദീപ് സിങ് 4 ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്ത് 1 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ 3.5 ഓവറില്‍ 35 റണ്‍സ് വഴങ്ങി 1 വിക്കറ്റാണ് മുകേഷ് കുമാര്‍ വീഴ്ത്തിയത്. ബാറ്റിങ്ങില്‍ ആറാം നമ്പറിലിറങ്ങിയ ഹാര്‍ദിക് 18 പന്തില്‍ 24 റണ്‍സും നേടിയിരുന്നു.

ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ പ്രതീക്ഷക്കൊത്ത് ഉയരാത്തതാണ് ടീമിന്റെ തോല്‍വിക്ക് കാരണമാവുന്നത്. ഇഷാന്‍ കിഷന്‍ (27), ശുബ്മാന്‍ ഗില്‍ (7), സൂര്യകുമാര്‍ യാദവ് (1), അക്ഷര്‍ പട്ടേല്‍ (14) എന്നിവര്‍ക്കൊന്നും മികവ് കാട്ടാനാവുന്നില്ല. തിലക് വര്‍മ (51) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടി20യിലൂടെ അരങ്ങേറിയ തിലക് വര്‍മ ആദ്യ രണ്ട് മത്സരത്തിലും തകര്‍പ്പന്‍ ബാറ്റിങ്ങാണ് കാഴ്ചവെച്ചത്.

Story first published: Monday, August 7, 2023, 11:52 [IST]
Other articles published on Aug 7, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+