Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: റുതുരാജോ, ജയ്‌സ്വാളോ; പുജാരയ്ക്കു പകരം ആരെ ഇറക്കും? ടെസ്റ്റിലെ ഇന്ത്യന്‍ 11

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം സീസണിലെ ആദ്യ പരമ്പരയ്ക്കു കച്ചമുറുക്കുകയാണ് ടീം ഇന്ത്യ. വെസ്റ്റ് ഇന്‍ഡീസുമായി അടുത്ത മാസം രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യ കൊമ്പുകോര്‍ക്കുക. സമ്പൂര്‍ണ ജയത്തോടെ തന്നെ ഡബ്ല്യുടിയില്‍ വീണ്ടും അക്കൗണ്ട് തുറക്കാന്‍ തന്നെയായിരിക്കും രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ലക്ഷ്യം. വളരെ ശക്തമായ ടീമിനെ തന്നെയാണ് കരീബിയന്‍ ദൗത്യത്തിനു വേണ്ടി ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്.

രോഹിത്തിനെക്കൂടാതെ വിരാട് കോലി, അജിങ്ക്യ രഹാനെ തുടങ്ങിയ വമ്പന്‍ താരങ്ങളെല്ലാം ടെസ്റ്റ് ടീമിന്റെ ഭാഗമാണ്. എന്നാല്‍ ചില മാറ്റങ്ങള്‍ സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ടെസ്റ്റ് ബാറ്റിങ് ലൈനപ്പിലെ അവിഭാജ്യഘടകമായ ചേതേശ്വര്‍ പുജാര ഒഴിവാക്കപ്പെട്ടുവെന്നതാണ്. അതുകൊണ്ടു തന്നെ പുജാരയുടെ അഭാവം നികത്തുകയെന്ന വളരെ വലിയ ദൗത്യമാണ് ഇത്തവണ ഇന്ത്യക്കു മുന്നിലുള്ളത്.

ടെസ്റ്റില്‍ ഇന്ത്യയുടെ ഓപ്പണിങ് കോമ്പിനേഷന്‍ സെറ്റായിക്കഴിഞ്ഞു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം യുവതാരം ശുഭ്മന്‍ ഗില്ലായിരിക്കും ടീമിനായി ഓപ്പണ്‍ ചെയ്യുന്നത്. നിലവില്‍ ദേശീയ ടീമിനു വേണ്ടി മൂന്നു ഫോര്‍മാറ്റുകളിലും ഇരുവര്‍ക്കും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കാനായിട്ടുണ്ട്. ടോപ് ഓര്‍ഡറില്‍ ഇന്ത്യക്കു മറ്റു ചില ഓപ്ഷുനുകള്‍ കൂടി വിന്‍ഡീസ് പര്യടനത്തിലുണ്ടെങ്കിലും കോച്ച് രാഹുല്‍ ദ്രാവിഡ് ഓപ്പണിങ് ജോടിയില്‍ തൊട്ടു കളിക്കില്ല.

CHETESHWAR PUJARA

പുജാരയുടെ പൊസിഷനായ മൂന്നാം നമ്പറാണ് ഇന്ത്യയെ കുഴപ്പിക്കുന്നത്. ഈ റോള്‍ വിശ്വസിച്ച് ആരെ ഏല്‍പ്പിക്കും? നിലവില്‍ മൂന്നാം നമ്പറിലേക്കു രണ്ടു ഓപ്ഷനുകളാണ് ഇന്ത്യക്കു മുന്നിലുള്ളത്. രണ്ടു പേരും ടെസ്റ്റില്‍ ഇനിയും അരങ്ങേറാത്തവരുമാണ്. യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവരാണ് പുജാരയുടെ കസേര മോഹിച്ച് കാത്തു നില്‍ക്കുന്നത്. രണ്ടില്‍ ആരെ കളിപ്പിക്കുമെന്നത് കോച്ചും ക്യാപ്റ്റനും ചേര്‍ന്നായിരിക്കും തീരുമാനിക്കുക.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളവരാണ് റുതുരാജും ജയ്‌സ്വാളും. കഴിഞ്ഞ ഐപിഎല്ലിലും രണ്ടു പേരും തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. പക്ഷെ ഐപിഎല്ലിലെ പ്രകടനം ടെസ്റ്റില്‍ മാനദണ്ഡമാക്കാന്‍ കഴിയില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പ്രകടനം തന്നെയായിരിക്കും ഇവരെ ആരെ കളിപ്പിക്കണമെന്ന കാര്യത്തില്‍ നിര്‍ണായകമാവുക.

നാലാം നമ്പറില്‍ മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലി തന്നെ ബാറ്റിങിനു ഇറങ്ങും. അഞ്ചാം നമ്പറില്‍ പുതിയ വൈസ് ക്യാപ്റ്റന്‍ കൂടിയായ അജിങ്ക്യ രഹാനെയുടെ ഊഴമായിരിക്കും. ഇന്ത്യയെ കുഴപ്പിക്കുന്ന അടുത്ത ബാറ്റിങ് പൊസിഷന്‍ ആറാം നമ്പറാണ്. വിക്കറ്റ് കീപ്പര്‍ ബാറ്ററായി കെഎസ് ഭരതിനെ തന്നെ നിലനിര്‍ത്തണോ അതോ ഇഷാന്‍ കിഷന് അരങ്ങേറാന്‍ അവസരം നല്‍കണമോയെന്നതാണ് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്.

കഴിഞ്ഞ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലും അവസാനമായി കളിച്ച ഡബ്ല്യുടിസി ഫൈനലിലുമെല്ലാം വിക്കറ്റ് കാത്തത് ഭരതായിരുന്നു. ഇവയില്‍ ഇഷാന്‍ ടീമിന്റെ ഭാഗമായിരുന്നെങ്കിലും പുറത്തിരിക്കേണ്ടി വരികയായിരുന്നു. വിക്കറ്റ് കീപ്പിങില്‍ ഭരത് തന്റെ റോള്‍ ഭംഗിയാക്കിയെങ്കിലും ബാറ്റിങില്‍ കാര്യമായ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിച്ചില്ലെന്നതാണ് പ്രശ്‌നം. റിഷഭ് പന്തിനെപ്പോലെ കൂടുതല്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന ഒരു വിക്കറ്റ് കീപ്പറെയാണ് ഇന്ത്യക്കു ആവശ്യം.

പക്ഷെ ഭരതിനു ഈ മിടുക്കില്ലെന്നു മുന്‍ മല്‍സരങ്ങള്‍ കാണിച്ചുതന്നു. അതുകൊണ്ടു തന്നെ കുറേക്കൂടി അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഇഷാനെ ഇന്ത്യ കളിപ്പിച്ചു നോക്കാന്‍ ആലോചിക്കുന്നുണ്ട്. വെസ്റ്റ് ഇന്‍ഡീസുമായുള്ള പരമ്പര ഇതിനു നല്ലൊരു വേദിയുമായിരിക്കും.

ISHAN KISHAN

ആറാം നമ്പര്‍ കഴിഞ്ഞാല്‍ ഏഴുc എട്ടും സ്ഥാനങ്ങളില്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും ക്രീസിലേക്കു വന്നേക്കും. ഓസ്‌ട്രേലിയയുമായുള്ള കഴിഞ്ഞ ഡബ്ല്യുടിസി ഫൈനലില്‍ അശ്വിനെ തഴഞ്ഞതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ ഇന്ത്യക്കു ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അതുകൊണ്ടു തന്നെ വിന്‍ഡീസിനെതിരേ അശ്വിനെ തിരികെ വിളിക്കാന്‍ സാധ്യത കൂടുതലാണ്.

ജഡ്ഡു, അശ്വിന്‍ എന്നിവര്‍ക്കു ശേഷം മൂന്നു പേസര്‍മാരായിരിക്കും ടീമിലുണ്ടാവുക. ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ് എന്നിരാണ് സ്ഥാനമുറപ്പുള്ള രണ്ടു പേര്‍. മൂന്നാമനായി മുകേഷ് കുമാര്‍, ജയദേവ് ഉനാട്കട്ട് എന്നിവരിലൊരാള്‍ക്കും പ്ലെയിങ് ഇലവനിലേക്കു നറുക്കുവീഴും.

ഇന്ത്യയുടെ സാധ്യതാ ടെസ്റ്റ് 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍ / റുതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, അജിങ്ക്യ രഹാനെ, ഇഷാന്‍ കിഷന്‍ / കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുകേഷ് കുമാര്‍ / ജയദേവ് ഉനാട്കട്ട്, മുഹമ്മദ് സിറാജ്.

Story first published: Monday, June 26, 2023, 12:35 [IST]
Other articles published on Jun 26, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+