Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: നിലവിലെ ടീമില്‍ ഇന്ത്യയുടെ റണ്‍ മെഷീനാര്? കിങ് ഒന്നു മാത്രം, സച്ചിന്‍ പോലും പിന്നില്‍!

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പയ്ക്കു ഞായറാഴ്ച അഹമ്മദാബാദില്‍ തുടക്കമാവുകയാണ്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലാണ് രോഹിത് ശര്‍മയുടെ ഇന്ത്യയും കരെണ്‍ പൊള്ളാര്‍ഡിന്റെ വിന്‍ഡീസും തമ്മില്‍ കൊമ്പുകോര്‍ക്കുന്നത്. കൊവിഡ് ഭീഷണി കാരണം അടച്ചിട്ട സ്‌റ്റേഡിയത്തിലായിരിക്കും മല്‍സരങ്ങള്‍. രോഹിത് സ്ഥിരം വൈറ്റ് ബോള്‍ ടീം ക്യാപ്റ്റനായ ശേഷം ഇന്ത്യ കളിക്കുന്ന ആദ്യത്തെ ഏകദിന പരമ്പര കൂടിയാണിത്.

1

അതിനിടെ പരിചയസമ്പന്നനായ ഓപ്പണര്‍ ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവരെയെല്ലാം കൊവിഡ് കാരണം നഷ്ടമായത് പരമ്പരയില്‍ ഇന്ത്യക്കു അപ്രതീക്ഷിത ഷോക്കായിട്ടുണ്ട്. എങ്കിലും ഈ അഭാവം നികത്താന്‍ ശേഷിയുള്ള കളിക്കാരുണ്ടെന്നത് ഇന്ത്യക്കു ആശ്വാസമാവും. മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും രോഹിത്തുമായിരിക്കും പരമ്പരയില്‍ ഇന്ത്യയുടെ നിര്‍ണായകതാരങ്ങള്‍. ഇരുവരുടെയും പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനവുമാണ്.

2

വെസ്റ്റ് ഇന്‍ഡീസിനെതിരേ ഏകദിനത്തില്‍ കൂടുതല്‍ റണ്‍സെടുത്തിട്ടുള്ള നിലവിലെ ഇന്ത്യന്‍ സംഘത്തിലെ കളിക്കാരെയെടുത്താല്‍ വിരാട് കോലി തന്നെയാണ് കിങെന്നു കാണാം. ഇതുവരെ കളിച്ച 38 ഇന്നിങ്‌സുകളില്‍ നിന്നും 2235 റണ്‍സാണ് കോലി വാരിക്കൂട്ടിയത്. നിലവിലെ സംഘത്തിലെ മാത്രല്ല വിന്‍ഡീസിനെതിരേ ഇന്ത്യക്കായി ഏകദിനത്തിലെ ഓള്‍ടൈം റണ്‍വേട്ടക്കാരനും അദ്ദേഹം തന്നെയാണ്.

3

മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ര്ണ്ടാംസ്ഥാനത്ത്. 39 ഇന്നിങ്‌സുകളില്‍ നിന്നും 1573 റണ്‍സാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ സമ്പാദ്യം. സച്ചിന്റെ തൊട്ടു പിന്നാലെ പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുണ്ട്. ഹിറ്റ്മാന്‍ 31 ഇന്നിങ്‌സുകളില്‍ നിന്നും അടിച്ചെടുത്തത് 1523 റണ്‍സാണ്.

4

റണ്‍സിന്റെ കാര്യത്തില്‍ മാത്രമല്ല സെഞ്ച്വറികളുടെ കാര്യത്തിലും വെസ്റ്റ് ഇന്‍ഡീസിനെതിരേ ഏകദിനത്തില്‍ ഇന്ത്യയുടെ സൂപ്പര്‍ ഹീറോ വിരാട് കോലിയാണ്. ഒമ്പതു സെഞ്ച്വറികളാണ് അദ്ദേഹം വാരിക്കൂട്ടിയത്. കൂടാതെ 11 ഫിഫ്റ്റികളും നേടുകയും ചെയ്തു. ഈ ലിസ്റ്റിലെയും രണ്ടാമന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. നാലു സെഞ്ച്വറികളം 11 ഫിഫ്റ്റികളുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. നിലവിലെ നായകന്‍ രോഹിത്തും മുഖ്യ കോച്ചും മുന്‍ ബാറ്റിങ് ഇതിഹാസവുമായ രാഹുല്‍ ദ്രാവിഡും മൂന്നു സെഞ്ച്വറികള്‍ വീതം നേടി സച്ചിനു പിറകിലുണ്ട്.

5

അതേസമയം, അന്താരാഷ്ട്ര ക്രിക്കറ്റില്‍ രണ്ടു വര്‍ഷത്തിലേറെയായി നീളുന്ന സെഞ്ച്വറിക്കു വേണ്ടിയുള്ള കാത്തിരിപ്പ് വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ അവസാനിപ്പിക്കുകയാവും വിരാട് കോലിയുടെ ലക്ഷ്യം. 2019 നവംബറില്‍ കൊല്‍ക്കത്തയില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ അവസാന സെഞ്ച്വറി. സൗത്താഫ്രിക്കയുമായുള്ള കഴിഞ്ഞ പരമ്പരയില്‍ കോലി സെഞ്ച്വറിയടിക്കുമെന്നു പ്രവചിച്ചിരുന്നെങ്കിലും അതു സംഭവിച്ചില്ല.

ഇന്ത്യയുടെ ഏകദിന സ്ക്വാഡ്

ഇന്ത്യയുടെ ഏകദിന സ്ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍, ആദ്യ മല്‍സരം കളിക്കില്ല), മായങ്ക് അഗര്‍വാള്‍, ഇഷാന്‍ കിഷന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, ഷര്‍ദുല്‍ ടാക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്നോയ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍.

കൊവിഡ് പോസിറ്റീവായ താരങ്ങള്‍-റുതുരാജ് ഗെയ്ക്വാദ്, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, നവദീപ് സെയ്നി, അക്ഷര്‍ പട്ടേല്‍.

വെസ്റ്റ് ഇന്‍ഡീസ് ഏകദിന ടീം

വെസ്റ്റ് ഇന്‍ഡീസ് ഏകദിന ടീം

കരെണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ഫാബിയന്‍ അലെന്‍, ക്രുമ ബോണര്‍, ഡാരെന്‍ ബ്രാവോ, ഷമാറ ബ്രൂക്‌സ്, ജാസണ്‍ ഹോള്‍ഡര്‍, ഷെയ് ഹോപ്പ്, അക്കീല്‍ ഹൊസെയ്ന്‍, അല്‍സാറി ജോസഫ്, ബ്രെന്‍ഡന്‍ കിങ്, നിക്കോളാസ് പൂരന്‍, കെമര്‍ റോച്ച്, റൊമാരിയോ ഷെപാര്‍ഡ്, ഒഡീന്‍ സ്മിത്ത്, ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍.

Story first published: Friday, February 4, 2022, 13:35 [IST]
Other articles published on Feb 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+