Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: റിഷഭിനെ ഓപ്പണറാക്കിയത് മണ്ടത്തരമല്ല, പക്ഷെ ആരാവും ഫിനിഷര്‍? ചോദ്യം ഗവാസ്‌കറുടേത്

വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടാം ഏകദിനത്തില്‍ റിഷഭ് പന്തിനെ ഓപ്പണറായി പരീക്ഷിച്ച ഇന്ത്യയുടെ നീക്കത്തെ ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ ഇതിഹാസവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. തീര്‍ത്തും അപ്രതീക്ഷിതമായാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി റിഷഭിനെ ഇന്ത്യ ഇറക്കിയത്. ആദ്യ മല്‍സരത്തില്‍ രാഹുലിന്റെ ഓപ്പണിങ് പങ്കാളി ഇഷാന്‍ കിഷനായിരുന്നു.

1

എന്നാല്‍ രണ്ടാം ഏകദിനത്തില്‍ കെഎല്‍ രാഹുല്‍ ഓപ്പണിങിലേക്കു വന്നതോടെ ഇഷാന് പുറത്തു പോവേണ്ടി വരികയായിരുന്നു. ഇതോടെ രോഹിത്തും രാഹുലും ചേര്‍ന്ന് ഓപ്പണ്‍ ചെയ്യുമെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചിരുന്നത്. എന്നാല്‍ രാഹുലിനെ മധ്യനിരയിലേക്കു ഇറക്കിയ ഇന്ത്യ റിഷഭിനെ ഈ റോളിലേക്കു പ്രൊമോട്ട് ചെയ്യുകയായിരുന്നു. ഈ നീക്കം പക്ഷെ പ്രതീക്ഷിച്ചതു പോലെ ക്ലിക്കായില്ല. 34 ബോളില്‍ മൂന്നു ബൗണ്ടറികളോടെ 18 റണ്‍സാണ് റിഷഭിനു നേടാനായത്.

2

ഇന്ത്യക്കു തകര്‍പ്പന്‍ തുടക്കം നല്‍കുകയെന്ന ലക്ഷ്യമായിരിക്കാം റിഷഭ് പന്തിനെ ഓപ്പണറായി പരീക്ഷിക്കാന്‍ കാരണമെന്നു സുനില്‍ ഗവാസ്‌കര്‍ നിരീക്ഷിച്ചു. ആദ്യത്തെ 10 ഓവര്‍ മുന്നില്‍ കണ്ടായിരിക്കാം ഇന്ത്യ ഇത്തരമൊരു പരീക്ഷണം നടത്തിയതെന്നാണ് ഞാന്‍ കരുതുന്നത്. ആദ്യ 10 ഓവറില്‍ ഇന്ത്യക്കു വേണ്ടത്ര റണ്‍സ് അടുത്ത കാലത്തു നേടാന്‍ കഴിയുന്നില്ല.

3

അതുകൊണ്ടു തന്നെ റിഷഭ് പന്തിനെ ഓപ്പണറാക്കിയാല്‍ ഫീല്‍ഡിങ് നിയന്ത്രണങ്ങള്‍ മുതലെടുക്കാന്‍ ഇന്ത്യക്കു കഴിയും. ഇതൊരു പരീക്ഷണമാണ്, ചെയ്തത് തെറ്റായെന്നു ഞാന്‍ കരുതുന്നില്ല. ഈ നീക്കം ക്ലിക്കായാല്‍ ഭാവിയിലേക്കു മികച്ച ടെംപ്ലേറ്റായി ഇതു മാറും. അടുത്ത വര്‍ഷത്തെ ലോകകപ്പിലും ഇന്ത്യക്കു ഇതേ രീതിയില്‍ ടീമിനെ ഇറക്കാം. ഈ ലക്ഷ്യത്തോടൊയിരിക്കാം റിഷഭിനെക്കൊണ്ട് ഓപ്പണ്‍ ചെയ്യിച്ചതെന്നാണ് താന്‍ കരുതുന്നതെന്നു ഗവാസ്‌കര്‍ നിരീക്ഷിച്ചു.

4

റിഷഭ് പന്തിനെ തുടര്‍ന്നും ഓപ്പറായി തന്നെ കളിക്കുകയാണെങ്കില്‍ ഫിനിഷറുടെ റോളില്‍ ഒഴിവ് വരുമെന്നു സുനില്‍ ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. ആരാവും ഇനി ഇന്ത്യയുടെ ഫിനിഷറാവുകയെന്നതാണ് രസകരമായ ചോദ്യം. റിഷഭിനെയായിരിക്കും ഈ റോളിലേക്കു ഇന്ത്യ കണ്ടുവച്ചിരിക്കുകയെന്നാണ് ഞാന്‍ ഇതുവരെ കരുതിയത്. കാരണം ക്രീസിലെത്തിയാല്‍ ആദ്യത്തെ ബോള്‍ മുതല്‍ ആഞ്ഞടിക്കാനുള്ള ലൈസന്‍സ് അവനുണ്ട്. എന്നാല്‍ ഓപ്പണറാക്കിയതോടെ ഒരു തരത്തിലുള്ള ഉത്തരവാദിത്വം കൂടിയാണ് റിഷഭിനു ഇന്ത്യ നല്‍കിയിരിക്കുന്നത്.

5

ആദ്യ ബോളില്‍ തന്നെ ക്രീസിനു പുറത്തേക്കിറങ്ങി ഷോട്ട് കളിക്കാന്‍ ശ്രമിച്ച് അവന്‍ പുറത്താവുന്നത് നമ്മള്‍ നേരത്തേ കണ്ടിട്ടുണ്ട്. എന്നാല്‍ ഓപ്പണറായാല്‍ ഇത്രയും ഫ്രീയായി റിഷഭിനു ബാറ്റ് ചെയ്യാന്‍ സാധിക്കില്ല. മാത്രമല്ല നിന്നില്‍ നിന്നും ടീം റണ്‍സ് പ്രതീക്ഷിക്കുന്നെന്നു കൂടി റിഷഭിനോടു പറയുക കൂടിയാണ് ഓപ്പണറാക്കിയതിലൂടെ ചെയ്തിരിക്കുന്നതെന്നും ഗവാസ്‌കര്‍ വിലയിരുത്തി.

6

ഇതാദ്യമായിട്ടാണ് റിഷഭ് പന്ത് ഇന്ത്യക്കു വേണ്ടി ഓപ്പണറായി കളിച്ചത്. നേരത്തേ നാലാം നമ്പറില്‍ കളിച്ച് 340ന് മുകളില്‍ റണ്‍സ് അവന്‍ നേടിയിട്ടുണ്ട്. അഞ്ചാം നമ്പറിലാണ് റിഷഭ് കൂടുതലും കളിച്ചിട്ടുള്ളത്. രണ്ടു ഫിഫ്റ്റികള്‍ നേടുകയും ചെയ്തു. ആറാം നമ്പറില്‍ പക്ഷെ അവനു അത്ര അവസരങ്ങള്‍ ലഭിച്ചിട്ടില്ല. കാരണം ഇന്ത്യയുടെ മുന്‍നിര ശക്തവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നവരുമാണ്. അഞ്ച് മുതല്‍ ഏഴു വരെ സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുന്നവര്‍ക്കു പലപ്പോഴും കൂടുതല്‍ ഓവറുകള്‍ ബാറ്റ് ചെയ്യാന്‍ സാധിക്കില്ല. ഏഴോ അതില്‍ താഴെയോ ഓവറുകള്‍ മാത്രമേ അവര്‍ക്കു ബാറ്റ് ചെയ്യാന്‍ കഴിയൂവെന്നും ഗവാസ്തര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, February 9, 2022, 19:48 [IST]
Other articles published on Feb 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+