Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ഇതാവണം ക്യാപ്റ്റന്‍, കോലിയെക്കുറിച്ചുള്ള ചോദ്യത്തിന് രോഹിത്തിന്റെ മാസ് മറുപടി

വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയില്‍ ബാറ്റിങില്‍ സമ്പൂര്‍ണ പരാജയമായി മാറിയ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിക്കു പൂര്‍ണ പിന്തുണയുമായി ക്യാപ്റ്റന്‍ വിരാട് കോലി. 8, 18, 0 എന്നിങ്ങനെയായിരുന്നു പരമ്പരയില്‍ അദ്ദേഹത്തിന്റെ സ്‌കോറുകള്‍. ക്യാപ്റ്റന്‍സി ഭാരമൊഴിഞ്ഞ ശേഷം കോലി പഴയ റണ്‍മെഷീനാവുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ബാറ്റിങില്‍ നിരാശപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

1

വിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു രോഹിത് കോലിക്കു പൂര്‍ണ പിന്തുണ നല്‍കിയത്. പരമ്പരയില്‍ കോലിക്കു ബാറ്റിങില്‍ കാര്യമായി സംഭാവന ചെയ്യാന്‍ സാധിക്കാത്തതില്‍ ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2

വിരാട് കോലിയുടെ ഫോമിനെക്കുറിച്ചുള്ള ചോദ്യത്തിനു ചിരിച്ചുകൊണ്ടായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ രോഹിത് ശര്‍മയുടെ മറുപടി. വിരാട്ടിനു ആത്മവിശ്വാസം ആതവശ്യമുണ്ടോ? നിങ്ങളെന്താണ് പറയുന്നതെന്നായിരുന്നു മാധ്യമപ്രവര്‍ത്തകനോടു അദ്ദേഹം ചോദിച്ചത്.
സെഞ്ച്വറി നേടാന്‍ വിരാട്ടിനു കഴിയുന്നില്ലെന്നത് മറ്റൊരു കാര്യമാണ്. അദ്ദേഹം ഇടുത്തിടെ സൗത്താഫ്രിക്കയില്‍ പരമ്പര കളിച്ചതാണ്. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ രണ്ടു ഫിഫ്റ്റികള്‍ വിരാട് നേടുകയും ചെയ്തു. എന്തെങ്കിലും തെറ്റ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടാവുന്നതായി ഞാന്‍ കരുതുന്നില്ല. ടീം മാനേജ്‌മെന്റിന് ഇതേക്കുറിച്ച് ആശങ്കയില്ലെന്നും രോഹിത് വ്യക്തമാക്കി.

3

വിന്‍ഡീസിനെതിരേ മികച്ച റെക്കോര്‍ഡായിരുന്നു നേരത്തേ വിരാട് കോലിക്കുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണത്തെ ഏകദിന പരമ്പരയില്‍ അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തി. മൂന്നു മല്‍സരങ്ങളില്‍ നിന്നും 8.66 ശരാശരിയില്‍ വെറും 26 റണ്‍സ് മാത്രമേ കോലിക്കു നേടാനായുള്ളൂ.
2020 മുതല്‍ ഇതുവരെ 18 ഏകദിനങ്ങളിലാണ് കോലി കളിച്ചിട്ടുള്ളത്. ഇവയില്‍ ഒന്നില്‍പ്പോലും അദ്ദേഹം സെഞ്ച്വറി നേടിയിട്ടില്ല. 39 ശരാശരിയില്‍ ഒമ്പത് ഫിഫ്റ്റികളോടെ 702 റണ്‍സാണ് സമ്പാദ്യം. 2019ല്‍ ബംഗ്ലാദേശിനെതിരേ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ അവസാന സെഞ്ച്വറി.

4

വിരാട് കോലിയെ പിന്തുണച്ച് ഇന്ത്യയുടെ മുന് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സാബ കരീമും നേരത്തേ രംഗത്തു വന്നിരുന്നു. കോലിയുടെ മോശം ഫോമിനെക്കുറിച്ച് എല്ലാവരും സംസാരിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷെ ഭീതിയുടെ ബട്ടണ്‍ അമര്‍ത്തേണ്ട സമയമായെന്നു ഞാന്‍ കരുതുന്നില്ല. ഫോമില്‍ ഇടിവുണ്ടാവുകയെന്നത് ഏതൊരു ക്രിക്കറ്ററുടെയും കരിയറിന്റെ ഭാഗമാണ്. വലിയ പ്രതീക്ഷകളെ തുടര്‍ന്നുള്ള വെല്ലുവിളി നേരത്തേ സുനില്‍ ഗവാസ്‌കറിനും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കുമെല്ലാം നേരിടേണ്ടി വന്നിട്ടുണ്ട്. ഇതും കടന്നുപോവുമെന്നും കരീം കൂട്ടിച്ചേര്‍ത്തു.

5

അതേസമയം, കരിയറിലെ മോശം ഫോമിനെ മറികടക്കണമെങ്കില്‍ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ണ്ടെുല്‍ക്കറുടെ ഉപദേശം തേടണമെന്നാണ് മുന്‍ ഇതിഹാസവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്.
സച്ചിനെ സമീപിക്കണമെന്നാണ് ഞാന്‍ കോലിയോടു അഭ്യര്‍ഥിക്കുന്നത്. മാത്രമല്ല ക്ഷമയോടെ മുന്നോട്ടു പോവാനും ഞാന്‍ ആവശ്യപ്പെടുകയാണ്. നിങ്ങളുടെ മികവ് എല്ലായ്പ്പോഴും അങ്ങനെ തന്നെയുണ്ട്. കാലുകള്‍ നന്നായി മൂവ് ചെയ്യുന്നുണ്ട്, ഷോട്ട് കളിക്കുമ്പോള്‍ തലയുടെ പൊസിഷനിലും കുഴപ്പമൊന്നുമില്ല. ബാറ്റിങില്‍ ഒരു പ്രശ്‌നവും ഞാന്‍ കാണുന്നില്ല. നിര്‍ഭാഗ്യകരമെന്നു മാത്രമേ കോലിയുടെ പുറത്താവലുകളെക്കുറിച്ച് പറയാന്‍ സാധിക്കൂ. ഭാഗ്യം കൂടിയുണ്ടെങ്കില്‍ മാത്രമേ ബാറ്റിങില്‍ തിളങ്ങാന്‍ സാധിക്കൂയെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, February 12, 2022, 8:49 [IST]
Other articles published on Feb 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+