For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: മൂന്നാമനായി വെറും 6 റണ്‍സ്, ഗില്ലിനെ മാറ്റുമോ? തുറന്നു പറഞ്ഞ് ബാറ്റിങ് കോച്ച്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഏകപക്ഷീയമായ വിജയം സ്വന്തമാക്കാനായെങ്കിലും ഒരു കാര്യത്തില്‍ ടീം ഇന്ത്യക്കു വലിയ നിരാശയാണുണ്ടായത്. കരിയര്‍ ബെസ്റ്റ് ഫോമില്‍ കളിച്ചുകൊണ്ടിരുന്ന യുവതാരം ശുഭ്മന്‍ ഗില്‍ ബാറ്റിങില്‍ നിരാശപ്പെടുത്തിയതായിരുന്നു ഇതിനു കാരണം. സ്ഥിരം ബാറ്റിങ് പൊസിഷനായ ഓപ്പണിങ് സ്ഥാനമുപേക്ഷിച്ച് മൂന്നാം നമ്പറിലാണ് അദ്ദേഹം കളിച്ചത്.

പുതുമുഖ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനായി ഗില്‍ തന്റെ സ്ഥാനം വിട്ടു നല്‍കുകയായിരുന്നു. 171 റണ്‍സോടെ ജയ്‌സ്വാള്‍ അരങ്ങേറ്റം അവിസ്മരണീയമാക്കിയപ്പോള്‍ ഗില്‍ മൂന്നാം നമ്പറില്‍ ഫ്‌ളോപ്പായി. വെറും ആറു റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടായുള്ളൂ.പുതിയ റോളില്‍ ഗില്ലിനു തിളങ്ങാന്‍ കഴിയാതെ വന്നതോടെ അദ്ദേഹം ഓപ്പണിങ് സ്ഥാനം വേണ്ടെന്നു വച്ചതിനെതിരേ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു.

SHUBMAN GILL

മൂന്നാം നമ്പറില്‍ നിന്നും ഗില്‍ ഓപ്പണിങിലേക്കു തിരികെയെത്തണമെന്നും ചിലര്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ടെസ്റ്റില്‍ തഴയപ്പെട്ട പുതുമുഖ താരം റുതുരാജ് ഗെയ്ക്വാദിനെ രണ്ടാം ടെസ്റ്റില്‍ കളിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. ഇതിനിടെ ഗില്ലിനെ പിന്തുണച്ചിരിക്കുകയാണ് ബാറ്റിങ് കോച്ച് വിക്രം റാത്തോഡ്.

ഒരൊറ്റ ഇന്നിങ്‌സില്‍ മൂന്നാം നമ്പറില്‍ ഇറങ്ങി തിളങ്ങാന്‍ സാധിക്കാതെ പോയതിന്റെ പേരില്‍ ഗില്ലിനെ വിലയിരുത്താന്‍ സാധിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഗില്ലിന്റെ പക്കല്‍ ഇനിയുമൊരുപാട് സമയം ബാക്കിയുണ്ട്. ആവശ്യമെങ്കില്‍ സമയമെടുത്ത് കളിക്കാനുള്ള മികച്ച ബാറ്റിങ് ടെക്‌നിക്കും മാനസികാവസ്ഥയും അവനുണ്ട്.

കൂടാതെ ആവശ്യമുള്ളപ്പോള്‍ അറ്റാക്കിങ് ഗെയിം കളിക്കാനും ഗില്ലിനറിയാം. അവനു ഗെയിം മുന്നോട്ടു കൊണ്ടുപോവാന്‍ സാധിക്കും. അതാണ് മൂന്നാം നമ്പറില്‍ നമുക്ക് ആവശ്യമുള്ളത്, അതൊക്കെ ടീമിനു ഗുണം ചെയ്യുന്ന കാര്യങ്ങളാണെന്നും റാത്തോഡ് വിശദമാക്കി.

മൂന്നു ഓപ്പണര്‍മാരായിരുന്നു ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി കളിക്കാന്‍ രംഗത്തുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ഒരാള്‍ക്കു മൂന്നാം നമ്പറിലേക്കു മാറേണ്ടത് ആവശ്യവുമായിരുന്നു. ശുഭ്മന്റെ ഭാഗത്തു നിന്നാണ് മൂന്നാം നമ്പറില്‍ അവന്‍ കളിക്കാമെന്ന അഭിപ്രായം വന്നത്.

അതിനായി ഗില്‍ പറഞ്ഞ കാരണം നേരത്തേ പഞ്ചാബിനു വേണ്ടിയും ഇന്ത്യന്‍ എ ടീമുകള്‍ക്കു വേണ്ടിയും മൂന്ന്-നാല് നമ്പറുകളില്‍ കളിച്ചിട്ടുണ്ടെന്നതായിരുന്നു. ഈ ഫോര്‍മാറ്റില്‍ തന്റെ യഥാര്‍ഥ ബാറ്റിങ് പൊസിഷന്‍ അതാണെന്നും ഗില്‍ പറഞ്ഞിരുന്നതായി റാത്തോഡ് വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെറ്ററന്‍ താരം ചേതേശ്വര്‍ പുജാരയുടെ അഭാവമാണ് മൂന്നാം നമ്പറിലേക്കു പുതിയൊരാളെ കൊണ്ടു വരാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്. കഴിഞ്ഞ മാസം ഇംഗ്ലണ്ടില്‍ നടന്ന ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ രണ്ടിന്നിങ്‌സുകളിലും പുജാര ബാറ്റിങില്‍ ക്ലിക്കായിരുന്നില്ല.

GILL RATHOUR

ഇതോടെ വിന്‍ഡീസ് പര്യടനത്തില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെടുകയായിരുന്നു. പക്ഷെ മൂന്നാം നമ്പറില്‍ ആരെ കളിപ്പിക്കുമെന്ന കാര്യത്തില്‍ ഇന്ത്യക്കു തുടക്കത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണിങില്‍ സെറ്റായിക്കഴിഞ്ഞ ഗില്ലിനെ ഈ സ്ഥാനത്തേക്കു മാറ്റാന്‍ ടീം മാനേജ്‌മെന്റിനു ഒരു പ്ലാനും ഇല്ലായിരുന്നു.

കാരണം രോഹിത്- ഗില്‍ ജോടി സ്ഥിരതയാര്‍ന്ന തുടക്കമാണ് ടീമിനു നല്‍കിക്കൊണ്ടിരുന്നത്. മാത്രമല്ല ദേശീയ ടീമില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടിയുമെല്ലാം ഓപ്പണറായി തകര്‍പ്പന്‍ പ്രകടനം നടത്തുന്ന ഗില്ലിനെ മാറ്റിയാല്‍ അതു താരത്തിന്റെ ഫോമിനെ ബാധിക്കുമോയെന്നും ടീം മാനേജ്‌മെന്റ് ഭയപ്പെട്ടിരുന്നു. പുതുമുഖങ്ങളായ ജയ്‌സ്വാള്‍, റുതുരാജ് എന്നിവരിലൊരാളെ മൂന്നാം നമ്പറില്‍ പരീക്ഷിക്കാനുള്ള നീക്കത്തിലായിരുന്നു.

പക്ഷെ താന്‍ മൂന്നാം നമ്പറില്‍ കളിക്കാന്‍ തയ്യാറാണെന്നു ഗില്‍ കോച്ച് രാഹുല്‍ ദ്രാവിഡിനെയും രോഹിത്തിനെയും അറിയിക്കുകയായിരുന്നു. ഇതോടെ ജയ്‌സ്വാളിനെ ഓപ്പണിങിലേക്കു കൊണ്ടുവരാന്‍ അവര്‍ക്കു സാധിക്കുകയും ചെയ്യുകയായിരുന്നു. ഓപ്പണിങ് റോളില്‍ അവസരം നന്നായി മുതലെടുത്ത ജയ്‌സ്വാള്‍ മാച്ച് വിന്നിങ് ഇന്നിങ്‌സാണ് കാഴ്ചവച്ചത്.

അരങ്ങേറ്റത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന മൂന്നാമത്തെ സ്‌കോര്‍ കൂടിയായിരുന്നു അദ്ദേഹം തന്റെ പേരിലാക്കിയത്. കൂടാതെ വിദേശത്തു കന്നി ടെസ്റ്റില്‍ ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡും കുറിച്ചിരുന്നു.

Story first published: Monday, July 17, 2023, 11:19 [IST]
Other articles published on Jul 17, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+