IND vs WI: രണ്ടു കാര്യം ശ്രദ്ധിച്ചാല്‍ മതി, സഞ്ജു ലോകകപ്പ് ടീമിലെത്തും! ഉപദേശിച്ച് ജാഫര്‍
ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ എങ്ങനെ ഇടം പിടിക്കാമെന്നതിനെക്കുറിച്ച് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനു നിര്‍ണായക ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. വെസ്റ്റ് ഇന്‍ഡീസുമായി നടക്കാനിരിക്കുന്ന ഏകദിന, ടി20 പരമ്പരകളുടെ ഭാഗമാണ് സഞ്ജു. ഈ പരമ്പരകളായിരിക്കും അദ്ദേഹം ലോകകപ്പില്‍ വേണമോ, വേണ്ടയോ എന്നതില്‍ നിര്‍ണായകമായി തീരുകയെന്നു ജാഫര്‍ അഭിപ്രായപ്പെട്ടു.
രണ്ടു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സഞ്ജുവിന് ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം ഉപദേശിച്ചു. വിന്‍ഡീസിനെതിരേ രണ്ടു പരമ്പരകളിലും ഇന്ത്യന്‍ സംഘത്തിലുണ്ടെങ്കിലും സഞ്ജുവിന് പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല. കാരണം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു ഇഷാന്‍ കിഷനും രംഗത്തുണ്ട്.

ഒരു ഇടവേളയ്ക്കു ശേഷമാണ് സഞ്ജു ദേശീയ ടീമിലേക്കു ഈ പര്യടനത്തിലൂടെ തിരികെയെത്തിയിരിക്കുന്നത്. ഈ വര്‍ഷം ഇന്ത്യക്കായി ഒരേയൊരു ടി20യില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. ജനുവരിയില്‍ ശ്രീലങ്കയുമായി നാട്ടില്‍ നടന്ന ടി20 പരമ്പരയിലായിരുന്നു ഇത്. പക്ഷെ ആദ്യ കളിയില്‍ തന്നെ ഫീല്‍ഡിങിനിടെ സഞ്ജുവിന്റെ കാലിനു പരിക്കേല്‍ക്കുകയായിരുന്നു.
ഇതേ തുടര്‍ന്നു ശേഷിച്ച രണ്ടു ടി20കളില്‍ നിന്നും പിന്മാറേണ്ടി വരികയും ചെയ്തു. അതിനു ശേഷം ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേയും നാട്ടില്‍ ഇന്ത്യ വൈറ്റ് ബോള്‍ പരമ്പരകള്‍ കളിച്ചെങ്കിലും അദ്ദേഹം തഴയപ്പെടുകയായിരുന്നു. ഇപ്പോള്‍ വിന്‍ഡീസ പര്യടനത്തിലൂടെ സഞ്ജുവിനെ ഇന്ത്യ തിരികെ വിളിച്ചിരിക്കുകയാണ്.
വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ റിഷഭ് പന്ത് ഇന്ത്യക്കു വേണ്ടി കളിക്കില്ല. അതുകൊണ്ടു തന്നെ പുതിയൊരു ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറെ ഇന്ത്യക്കു ആവശ്യമാണ്. കെഎല്‍ രാഹുല്‍, സഞ്ജു, ഇഷാന്‍ എന്നിവരാണ് മല്‍സരരംഗത്തുള്ളത്. ഇവയില്‍ രാഹുലിനായിരിക്കും പ്രഥമ പരിഗണനയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിലേക്കു രാഹുലിനൊപ്പം പരിഗണിക്കാവുന്ന വിക്കറ്റ് കീപ്പര്‍ സഞ്ജുവാണെന്നു ജാഫര്‍ വ്യക്തമാക്കി. ജിയോ സിനിമയുടെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഞ്ജു ലോകകപ്പ് പ്ലാനിന്റെ ഭാഗമാവേണ്ടയാളാണെന്നു ഞാന്‍ കരുതുന്നു. ഫിറ്റാണെങ്കില്‍ കെഎല്‍ രാഹുല്‍ തന്നെയായിരിക്കും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു ഇന്ത്യ പ്രഥമ പരിഗണന നല്‍കുന്ന താരം. അതിനു ശേഷം ബാക്കപ്പായി സഞ്ജുവായിരിക്കാം വന്നേക്കുക. ചിലപ്പോള്‍ ബാക്കപ്പ് ഓപ്പണറും വിക്കറ്റ് കീപ്പറുമായി ഇഷാന്‍ കിഷനും പരിഗണിക്കപ്പെട്ടേക്കും. അങ്ങനെ വന്നാല്‍ സഞ്ജു തഴയപ്പെടുമെന്നും ജാഫര്‍ ചൂണ്ടിക്കാട്ടി.

വെസ്റ്റ് ഇന്‍ഡീസുമായി നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര സഞ്ജുവിനെ സംബന്ധിച്ച് വളരെ നിര്‍ണായകമായിരിക്കുമെന്നും ഇതില്‍ തിളങ്ങിയാല്‍ മാത്രമേ ലോകകപ്പിലേക്കു പരിഗണിക്കപ്പെടുകയുള്ളൂവെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വിന്‍ഡീസുമായുള്ള പരമ്പരയെ സഞ്ജു വളരെ പ്രധാനപ്പെട്ടതായി കണക്കാക്കണം.
ബാറ്റിങ് പ്രകടനത്തില്‍ സ്ഥിരതയില്ലായ്മയുടെ ഒരു പ്രശ്‌നം അദ്ദേഹത്തിനു ചെറുതായുണ്ട്. സ്ഥിരതയോടെ കളിക്കാനും, അതോടൊപ്പം ഉത്തരവാദിത്വവും ഏറ്റെടുക്കാനായിരിക്കണം വിന്‍ഡീസുമായുള്ള പരമ്പരയില്‍ സഞ്ജു ശ്രദ്ധിക്കേണ്ടത്. ഈ രണ്ടു കാര്യങ്ങളില്‍ വിജയിച്ചാല്‍ ലോകകപ്പില്‍ ഇന്ത്യയുടെ ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ അദ്ദേഹമായിരിക്കുമെന്നും ജാഫര്‍ ഉപദേശിച്ചു.
ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ കളിച്ചിട്ടില്ലെങ്കിലും ഈ ഫോര്‍മാറ്റില്‍ വളരെ മികച്ച റെക്കോര്‍ഡാണ് സഞ്ജുവിനുള്ളത്. കഴിഞ്ഞ വര്‍ഷം 10 ഏകദിനങ്ങൡ അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നു.
ഇവയില്‍ ഒമ്പത് ഇന്നിങ്‌സുകളില്‍ ബാറ്റ് ചെയ്യാനും സാധിച്ചു. 71 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 284 റണ്‍സാണ് സഞ്ജു അന്നു അടിച്ചെടുത്തത്. രണ്ടു ഫിഫ്റ്റികളുള്‍പ്പെടെയായിരുന്നു ഇത്. ഉയര്‍ന്ന സ്‌കോര്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ നേടിയ 86 റണ്‍സായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications