Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: സൗത്താഫ്രിക്കയും പയറ്റിയത് ഇതേ തന്ത്രം, കോലി സൂക്ഷിക്കണം- മുന്നറിയിപ്പുമായി ഗവാസ്‌കര്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഷോര്‍ട്ട് ബോള്‍ കെണിയില്‍ കുരുങ്ങി വിക്കറ്റ് നഷ്ടപ്പെടുത്തിയ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിക്കു മുന്നറിയിപ്പുമായി മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. കൂടുതല്‍ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ശ്രമിച്ച കോലിക്കു വെറും നാലു ബോളുകളുടെ ആയുസ്സ് മാത്രമേയുണ്ടായുള്ളൂ. ഇതിനിടെ രണ്ടു ബോളുകളില്‍ ബൗണ്ടറികള്‍ പായിച്ച് എട്ടു റണ്‍സെടുക്കുകയും ചെയ്തു. അല്‍സാറി ജോസഫിനായിരുന്നു അദ്ദേഹത്തിന്റെ വിക്കറ്റ്.

അതേസമയം, കോലി ബാറ്റിങില്‍ ഫ്‌ളോപ്പായെങ്കിലും അതു മല്‍സരത്തില്‍ ഇന്ത്യയെ കാര്യമായി ബാധിച്ചില്ല. ആറു വിക്കറ്റിന്റെ അനായാസ വിജയം ഇന്ത്യ ഈ മല്‍സരത്തില്‍ നേടിയെടുക്കുകയായിരുന്നു. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തുകയും ചെയ്തിരുന്നു.

1

കാപ്റ്റന്‍ രോഹിത് ശര്‍മയെയും വിരാട് കോലിയെയും ആദ്യ ഏകദിനത്തില്‍ ഒരേ ഓവറിലായിരുന്നു ഇന്ത്യക്കു നഷ്ടമായത്. 14ാം ഓവറിലായിരുന്നു അല്‍സാറി ജോസഫിലൂടെ വിന്‍ഡീന്റെ ഇരട്ടപ്രഹരം. ആദ്യ ബോളില്‍ രോഹിത്തിനെ അദ്ദേഹം വിക്കറ്റിനു മുന്നില്‍ കുരുക്കുകയാിരുന്നു. രോഹിത് റിവ്യു എടുത്തെങ്കിലും തേര്‍ഡ് അംപയറുടെ തീരുമാനം ഔട്ട് എന്നു തന്നെയായിരുന്നു.
തുടര്‍ന്നെത്തിയ കോലി നേരിട്ട ആദ്യ ബോളില്‍ ബൗണ്ടറിയടിച്ചാണ് തുടങ്ങിയത്. തൊട്ടടുത്ത ബോളില്‍ അപ്പര്‍ കട്ടിലൂടെ അദ്ദേഹം വീണ്ടുമൊരു ബൗണ്ടറി നേടി. മൂന്നാമത്തേത് വൈഡായിരുന്നു. നാലാമത്തെ ബോള്‍ കോലി ഒഴിവാക്കി. അഞ്ചാമത്തേത് ഷോര്‍ട്ട് ബോളായിരുന്നു. പുള്‍ ഷോട്ട് കളിച്ച അദ്ദേഹത്തിനു ടൈമിങ് പിഴച്ചപ്പോള്‍ ഡീപ്പില്‍ കെമര്‍ റോച്ച് അനായാസം പിടികൂടുകയും ചെയ്തു.

2

ഇത്തരം ബോളുകളെ പരമ്പരയിലെ ഇനിയുള്ള മല്‍സരങ്ങളിലും വിരാട് കോലി സൂക്ഷിക്കണമെന്നു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷോര്‍ട്ട് ബോളുകള്‍ ഒഴിവാക്കാന്‍ കോലി ആഗ്രഹിക്കുന്നില്ലെന്നും ഹുക്ക് ഷോട്ട് കളിക്കാന്‍ എല്ലായ്‌പ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നതായും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. ഈ സമീപനം ഒഴിവാക്കിയില്ലെങ്കില്‍ ഇനിയും ഈ തരത്തില്‍ പുറത്താവേണ്ടി വരുമെന്നു അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

3

കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയിലും വിരാട് കോലിക്കെതിരേ അവരുടെ ബൗളര്‍മാര്‍ ഇതേ തന്ത്രം തന്നെയാണ് പയറ്റിയത്. ബൗണ്‍സറുകളെറിഞ്ഞ് കോലിയെക്കൊണ്ട് പുള്‍ ഷോട്ടുകള്‍ കളിക്കാന്‍ അവര്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. കാരണം കോലി ഇത്തരം ബോളുകള്‍ ഒഴിവാക്കുന്നയാളല്ല. ഷോര്‍ട്ട് ബോളുകളില്‍ ഹുക്ക് ഷോട്ടുകള്‍ കളിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നു. എന്നാല്‍ ഒരു ബാറ്ററെ സംബന്ധിച്ചിടത്തോളം അവരുടെ നിയന്ത്രണത്തിലല്ലാത്ത ഷോട്ടാണിത്. ഇത്തരം ഷോട്ടുകളുടെ ഫലം എന്താവുമെന്നു പറയാന്‍ കഴിയില്ലെന്നും ഗവാസ്‌കര്‍ നിരീക്ഷിച്ചു.

4

വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ഏകദിനത്തില്‍ വിരാട് കോലി പ്രതീക്ഷിച്ചതു പോലെ ഹുക്ക് ഷോട്ട് കളിക്കാനായില്ല. പന്ത് ഒരല്‍പ്പം കൂടുതല്‍ ബൗണ്‍സ് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ബാറ്റിന്റെ മധ്യത്തില്‍ പതിച്ചതുമില്ല. ബാറ്റില്‍ എഡ്ജായ ശേഷമാണ് അതു ക്യാച്ചില്‍ കലാശിച്ചത്. അതുകൊണ്ടു തന്നെ ഇനിയുള്ള മല്‍സരങ്ങളിലും ഇതുപോലെയുള്ള ബോളുകള്‍ നേരിടാന്‍ കോലി തയ്യാറായിരിക്കണം. അല്ലെങ്കില്‍ ആദ്യ കളിയിലേതു പോലെ വിക്കറ്റ് നഷ്ടപ്പെടുത്തേണ്ടി വരുമെന്നും ഗവാസ്‌കര്‍ വിലയിരുത്തി. ബുധനാഴ്ചയാണ് പരമ്പരയിലെ അടുത്ത മല്‍സരം.

5

അതേസമയം, ബാറ്റിങില്‍ ക്ലിക്കായില്ലെങ്കിലും വമ്പനൊരു നാഴികക്കല്ല് ആദ്യ മല്‍സരത്തില്‍ പിന്നിടാന്‍ കോലിക്കായിരുന്നു. സ്വന്തം നാട്ടില്‍ ഏകദിനത്തില്‍ അതിവേഗം 5000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമായാണ് അദ്ദേഹം മാറിയത്. 96 ഇന്നിങ്‌സുകളിലാണ് കോലി ഈ റെക്കോര്‍ഡിട്ടത്. 60.3 എന്ന മികച്ച ശരാശരിയിലാണിത്. നേരത്തേ ഇന്ത്യയുടെ തന്നെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. 121 ഇന്നിങ്‌സുകളായിരുന്നു സച്ചിനു വേണ്ടി വന്നത്. ഇതു കോലി പഴങ്കഥയാക്കുകയായിരുന്നു.

Story first published: Monday, February 7, 2022, 10:36 [IST]
Other articles published on Feb 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+